ശാസ്താംകോട്ട: കാർ ഓടിച്ച കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശി അജ്മൽ പിടിയിലായി. ശാസ്താംകോട്ട പതാരത്ത് നിന്നാണ് ഇയാൾ പിടിയിലായത്. ഇയാളെ ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിലെടുത്തു.കാറും കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറെയും പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങിയതായാണ് നാട്ടുകാർ പറയുന്നത്. കാർ ഇടിച്ചയുടനെ വാഹനം നിർത്താൻ നാട്ടുകാർ ഡ്രൈവറായ അജ്മലിനോട് പറഞ്ഞെങ്കിലും ഇയാൾ അമിതവേഗത്തിൽ കാർ കുഞ്ഞുമോളുടെ ദേഹത്തുകൂടി കയറ്റിയിറക്കി രക്ഷപ്പെടുകയായിരുന്നു.കരുനാഗപ്പള്ളിയിലെ ഒരു സ്വാകാര്യ ആശുപത്രിയിലെ ഡോക്ടറാണ് ശ്രീ കുട്ടി സംഭവം അറിഞ്ഞതോടെ അവരെ ആശുപത്രിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.ശ്രീകുട്ടിയുടെ പേരിലും കേസ് എടുത്തു എന്നാണ് അറിയാൻ കഴിഞ്ഞത്. ഇവരെ ചോദ്യം ചെയ്യുകയാണ്. ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയാണ് ചോദ്യം ചെയ്യൽ തുടരുന്നത്.അജ്മൽ സ്ഥിരം കുറ്റകൃത്യങ്ങളുടെ വിളനിലമെന്ന് അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് അറിയാൻ കഴിഞ്ഞത്. കാറിലുണ്ടായിരുന്ന Dr ശ്രീ കുട്ടി മാത്രമായിരുന്നോ കാറിൽ അതോ മറ്റു വല്ലവരും കാറിൽ ഉണ്ടായിരുന്നോ എന്നും പോലീസ്അന്വേഷിക്കുന്നുണ്ട്മദ്യപാനത്തിൻ്റെ ശക്തിയിൽ ഇയാൾ മറ്റെല്ലാം മറന്ന് കാർ മുന്നോട്ട് എടുത്തപ്പോൾ ഒരു വിലപ്പെട്ട ജീവനാണ് നഷ്ടമായത്. ആ ഗ്രാമം അക്ഷരാർത്ഥത്തിൽ ദുഃഖത്തിലാണ്.
മലപ്പുറം: അരീക്കോട് നടുക്കുന്ന ക്രൂരത. മാനസിക വെല്ലുവിളി നേരിടുന്ന യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന് പരാതി. ചൂഷണം ചെയ്തത് നാട്ടുകാരും…
തിരുവനന്തപുരം: ഇന്ന് രാവിലെ മാധ്യമങ്ങളെ കാണുമെന്നും കാര്യങ്ങൾ പറയുമെന്നും അദ്ദേഹത്തിൻ്റെ FB യിൽ കുറിച്ചു. യു.ഡി എഫ് മായി സഹകരിക്കുമെന്ന്…
കൊല്ലം : അയൽവാസിയായ ജോൺസൺ ഉൾപ്പെടെയുള്ളവരുമായാണ് തര്‍ക്കം ഉണ്ടായത്. ഇതിനിടയിലാണ് മനോജ് കുത്തിയത്. ജോൺസൺ, സഹോദരൻ റാഫി, മനോജ് എന്നിവരുമായിട്ടായിരുന്നു ഫിലിപ്പ്…
മൈനാഗപ്പള്ളി:ആധുനിക കാലത്തെ തത്വശാസ്ത്രത്തിന്റെ ശക്തനായ വക്താവും ഇന്ത്യയുടെ ആത്മീയ ഗുരുവുമായിരുന്ന സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 ദേശീയ യുവജന…
കൊല്ലം : കേരള ലോട്ടറിയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എ.ഐ ടി യു സി സംസ്ഥാന വൈസ്…
സിപിഐ എം സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു. സൈനുൽ ആബിദാണ് ലോഗോ തയ്യാറാക്കിയത്. 2025 മാർച്ച് 06 മുതൽ…