കേന്ദ്ര സർക്കാർ ജീവനക്കാർക്ക് എട്ടാം ശമ്പള കമ്മീഷൻ, കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.

ന്യൂദില്ലി: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് എട്ടാം ശമ്പള കമ്മിഷൻ രൂപീകരിക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചതായി കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു.[21:13, കമ്മിഷൻ അധ്യക്ഷനെയും രണ്ട് അംഗങ്ങളെയും ഉടൻ നിയമിക്കുമെന്ന് മന്ത്രി അറിയിച്ചു.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായും കൂടിയാലോചനകൾ നടത്തിയ ശേഷമായിരിക്കും കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കുകയെന്ന് മന്ത്രി കൂട്ടിച്ചേർത്തു.49 ലക്ഷത്തിലധികം കേന്ദ്ര സർക്കാർ ജീവനക്കാരും 65 ലക്ഷത്തോളം പെൻഷൻകാരുമാണ് നിലവിലുള്ളത്.

ഏഴാം ശമ്പള കമ്മീഷൻ്റെ കാലാവധി 2026ലാണ് അവസാനിക്കുന്നത്. എഴാം കമ്മിഷൻ്റെ ശുപാർശ പ്രകാരമാണ് കേന്ദ്ര ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 18000 രൂപയാക്കിയത്. മുമ്പ് ഇത് 7,000 രൂപയായിരുന്നു. കുറഞ്ഞ പെൻഷൻ 3,500 രൂപയിൽ നിന്ന് 9,000 രൂപയായി ഉയർത്തി. ഏഴാം കമ്മിഷൻ ശുപാർശ പ്രകാരം പരമാവധി ശമ്പളം 2,50,000 രൂപയും പരമാവധി പെൻഷൻ 1,25,000 രൂപയുമാക്കിയിരുന്നു.

കേരളത്തിൽ ഭരണാനുകൂല സംഘടന ജോയിൻ്റ് കൗൺസിലും പ്രതിപക്ഷ സംഘടന എൻജിഒ അസോസിയേഷനും സൂചന പണിമുടക്ക് പ്രഖ്യാപിച്ചു. ജനുവരി 22ന്.മറ്റൊരു ഭരണാനുകൂല സംഘടന സമരം പൊളിക്കാൻ ഇറങ്ങിയിട്ടുണ്ടെന്ന് ജീവനക്കാർ സ്വകാര്യം പറയുന്നു. എന്നാൽ എൻജിഒ യൂണിയൻ പറയുന്നത് കേന്ദ്രം പിഎഫ് ആർ ഡി യെ പിൻവലിക്കാതെ പങ്കാളിത്തപെൻഷൻ മാറ്റാൻ കഴിയില്ലെന്നും ഇവർ ( ജോയിൻ്റ് കൗൺസിൽ) നടത്തുന്ന പണിമുടക്കം ക്യാമ്പയിൻ സർക്കാരിനെ കരി തേച്ച് കാണിക്കാനുമാണെന്ന് ഓഫീസുകളിൽ തുറന്നു പറച്ചിൽ നടത്തുന്നു ജീവനക്കാരും അധ്യാപകരും പണിമുടക്കണ്ടേ? ഇടതുപക്ഷസർക്കാർ അധികാരത്തിൽ വന്നിട്ട് എന്തു കൊണ്ട് ജീവനക്കാരുടെ ആനുകൂല്യം തരുന്നില്ല. പങ്കാളിത്തപെൻഷൻ പിൻവലിക്കാത്തത് എന്ത് ഇതൊക്കെ ചോദ്യമല്ലെ, അഞ്ചാണ്ടു ശമ്പള പരിഷ്കരണ നടപടികൾ എവിടെ വരെ ആയി. ഇതൊക്കെ ചോദിക്കരുത് എന്നാണോ യൂണിയൻ പറയുന്നത് എന്നാണ് ജോയിൻ്റ് കൗൺസിൽ വിശദീകരിക്കുന്നത്. ഇടതുപക്ഷ സർക്കാർ തൊഴിലാളികളുടെ സർക്കാരാണെന്നും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നുണ്ടെന്നും അവർ പറയുന്നുണ്ട്.
32 ദിവസ പണിമുടക്കത്തിലെ യോജിപ്പെവിടെ എന്നാണ് എൻജിഒ അസോസിയേഷനും ചോദിക്കുന്നത്. ഞങ്ങൾ സർക്കാരിനോടല്ലെ ഇതൊക്കെ ചോദിക്കേണ്ടത് എന്നാണ് അവരുടെ ന്യായം.പിണക്കവും ഇണക്കവും പിന്തിരിപ്പൻ വർത്തമാനവും മാറ്റി വച്ച് യോജിച്ച് പണി മുടക്കണമെന്നാണ് ജീവനക്കാരുടെ നിലപാട്. സൂചന പണിമുടക്ക് സമരം വിജയിപ്പിക്കാനുള്ള ഓട്ടത്തിലാണ് എല്ലാവരും. കേന്ദ്രo ദേവന്നു, കേരളം ദേ പോയി…….

News Desk

Recent Posts

നെയ്യാറ്റിന്‍കര ഗോപൻ സ്വാമിയുടെ പോസ്റ്റുമോര്‍ട്ടം പൂർത്തിയായി.

തിരുവനന്തപുരം:ഗോപൻ സ്വാമിയുടെത് സ്വാഭാവിക മരണമെന്ന് മെഡിക്കൽ കോളജ് ഡോക്ടർമാർ വിലയിരുത്തി.പ്രാഥമിക പരിശോധനയിലാണ് സ്വാഭാവിക മരണമെന്ന് വിലയിരുത്തിയത്.മരിച്ച ശേഷമാണ് സമാധിയിലിരുത്തിയെന്നാണ് മെഡിക്കൽ…

9 hours ago

ആര്‍ എല്‍ വി രാമകൃഷ്ണന്‍ അസിസ്റ്റന്റ് പ്രൊഫസറായി ഇന്ന് തൃശ്ശൂര്‍ കലാമണ്ഡലത്തില്‍ പ്രവേശിച്ചു.

ആര്‍ എല്‍ വി രാമകൃഷ്ണന്‍ അസിസ്റ്റന്റ് പ്രൊഫസറായി ഇന്ന് തൃശ്ശൂര്‍ കലാമണ്ഡലത്തില്‍ പ്രവേശിച്ചു. ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായാണ് നിയമനം.കലാമണ്ഡലത്തിലെ നിയമനം…

10 hours ago

പാലക്കാട് ജില്ലയില്‍ ഡിസ്റ്റിലറി സ്ഥാപിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനു പിന്നില്‍ വന്‍ അഴിമതി – രമേശ് ചെന്നിത്തല

കൊല്ലം: പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ബ്രൂവറി, ഡിസ്റ്റിലറി യൂണിറ്റ് സ്ഥാപിക്കുന്നതിന് ഒയാസിസ് കമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് അനുമതി…

11 hours ago

നാട്ടുകാരുടെ പ്രിയങ്കരനായ മനോജ് എം(44) സ്വയം ജീവനൊടുക്കി.

തൃക്കടവുർ; കുരീപ്പുഴ നഗർ 80 പരേതനായ മണിയൻപിള്ളയുടെയും സരസ്വതി അമ്മയുടെയും മകനും സി.പി ഐ പ്രവർത്തകനും ജനയുഗം ഏജൻ്റുമായിരുന്ന മനോജ്…

11 hours ago

ഇനി ഭൂമി വാങ്ങാനും വിൽക്കാനും പുതിയ നടപടിക്രമം; മാർഗനിർദേശങ്ങൾ പുറത്തിറക്കി.

തിരുവനന്തപുരം: ഇനി കേരളത്തിൽ ഭൂമി വാങ്ങാനും വിൽക്കാനും പുതിയ നടപടിക്രമങ്ങൾ. ഇതിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഡിജിറ്റൽ റീസർവേ പൂർത്തിയായ വില്ലേജുകളിൽ…

11 hours ago

മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനം ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു. ഗൗരവം ഉപേക്ഷിച്ചു.

എന്തും പറയാവുന്ന നില ഉണ്ട് ഇവിടെ, എന്റെ ആഫീസ് അത്തരത്തിൽ ഇടപെടാറില്ല. ഇപ്പോൾ ചില കാര്യങ്ങൾക്ക് അയാൾ മാപ്പു പറയുന്നുണ്ടല്ലോ,സതീശനെതിരെ…

1 day ago