ശബരിമല: മണ്ഡല-മകരവിളക്ക് കാലത്ത് മാധ്യമ ഏകോപനത്തിനും സാഹയത്തിനും പ്രചാരണത്തിനുമായി സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള മീഡിയ സെന്റര്‍ സന്നിധാനത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് ആരംഭിച്ച മീഡിയ സെന്ററിന്റെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം സന്നിധാനത്ത് നിര്‍വഹിച്ചു. ചടങ്ങില്‍ എംഎല്‍എമാരായ അഡ്വ. പ്രമോദ് നാരായണ്‍, അഡ്വ. കെ.യു. ജനീഷ്‌കുമാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത്, അംഗങ്ങളായ അഡ്വ. കെ. അജികുമാര്‍, സി.ജി. സുന്ദരേശന്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ്.സുമേഷ്, എക്സിക്യൂട്ടീവ് ഓഫീസര്‍ ബി.മുരാരി ബാബു, ശബരിമല പി.ആര്‍.ഒ. ജി.എസ്. അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു. മണ്ഡല- മകരവിളക്ക് കാലത്ത് സര്‍ക്കാര്‍ വകുപ്പുകളും ദേവസ്വം ബോര്‍ഡും വിവിധ ഏജന്‍സികളും ശബരിമലയില്‍ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ മീഡിയ സെന്ററില്‍ നിന്ന് മാധ്യമങ്ങള്‍ മുഖേന പൊതുസമൂഹത്തിനു ലഭ്യമാക്കും. തീര്‍ഥാടകര്‍ക്ക് ആവശ്യമുള്ള വിവരവിനിമയപ്രവര്‍ത്തനങ്ങളും മീഡിയ സെന്റര്‍ മുഖേന നടക്കും. വലിയ നടപ്പന്തലിനു സമീപം കൊപ്രക്കളത്തിലേക്ക് തിരിയുന്ന ഭാഗത്താണ് മീഡിയ സെന്റര്‍. ഫോണ്‍- 04735202664.
കൊല്ലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനം 2025 ജനുവരി 8 9 തീയതികളിൽ കൊല്ലത്ത്…
തിരു: കേരള പോലീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് റ്റി. അനിൽ…
തിരുവനന്തപുരം:സഹകരണ വകുപ്പിലെ ജീവനക്കാരുടെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫറും പ്രൊമോഷനും അട്ടിമറിക്കുകയാണെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ചവറ ജയകുമാര്‍ അഭിപ്രായപ്പെട്ടു.…
മണ്ണാര്‍ക്കാട്. കല്ലടിക്കോട് വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം നാലായി.മരിച്ച നാല് പേരും പെണ്‍കുട്ടികളാണ്. മരിച്ചവര്‍ എട്ടാം ക്ലാസ്…
*കേരള എൻ ജി ഒ അസോസിയേഷൻ നൽകിയ ക്ഷാമബത്ത കേസിൽ ഇന്ന് (12-12-24)ഇടക്കാല ഉത്തരവ്* ക്ഷാമ ബത്ത കേസിൽ…
കരുനാഗപ്പള്ളിയിൽ നിന്നുളള നാലു ജില്ലാ കമ്മിറ്റി അംഗങ്ങളും പുറത്ത് കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്നുളള നാലു ജില്ലാ കമ്മിറ്റി അംഗങ്ങളും പുറത്ത്.പി.ആർ…