Categories: New Delhi

എഡിഎം നവീൻ ബാബുവിന്റെ മരണം: റവന്യുമന്ത്രിക്ക് ജില്ലാ കലക്ടർ പ്രാഥമിക റിപ്പോർട്ട് നൽകി

കണ്ണൂർ എഡിഎം കെ നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച് ജില്ലാ കലക്ടർ അരുൺ കെ വിജയൻ റവന്യു വകുപ്പ് മന്ത്രിക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉന്നയിച്ച വിഷയം സംബന്ധിച്ച് പരാതിക്കാരന്റെ ഭാഗത്തുനിന്ന് രേഖാമൂലമുള്ള പരാതിയൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് കലക്ടർ റിപ്പോർട്ടിൽ അറിയിച്ചു. കൂടുതൽ അന്വേഷണം നടത്തിയ ശേഷം വിശദമായ റിപ്പോർട്ട് കലക്ടർ മന്ത്രിക്ക് സമർപ്പിക്കും.
കെ നവീൻ ബാബുവിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടത്തി. മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
എഡിഎമ്മിന്റെ ക്വാർട്ടേഴ്‌സിൽ കണ്ണൂർ തഹസിൽദാർ ഇൻ ചാർജ് സി കെ ഷാജിയാണ് മൃതദേഹം ഇൻക്വസ്റ്റ് നടത്തിയത്. മൃതദേഹത്തെ കണ്ണൂർ റവന്യു വകുപ്പിൽനിന്നുള്ള ഉദ്യോഗസ്ഥ സംഘം പത്തനംതിട്ടയിലേക്ക് അനുഗമിക്കും.

News Desk

Recent Posts

“വർക്കലയിൽ ഗൃഹനാഥനെ ബന്ധു വെട്ടിക്കൊലപ്പെടുത്തി; തലയ്ക്ക് വെട്ടേറ്റ സഹോദരി ആശുപത്രിയിൽ”

വർക്കലയിൽ ഗൃഹനാഥനെ ബന്ധു വെട്ടിക്കൊലപ്പെടുത്തി. കരുനിലക്കോട് സ്വദേശി സുനിൽദത്ത്(57) ആണ് വെട്ടേറ്റ് മരിച്ചത്. ഇയാളുടെ സഹോദരി ഉഷാകുമാരിക്കും വെട്ടേറ്റു. സുനിൽദത്തിന്റെ…

25 minutes ago

“‘ലഹരി രഹിത കേരളം’ ലഹരിവിരുദ്ധ ചലച്ചിത്രോത്സവവും ഹ്രസ്വചിത്ര ഡോക്യുമെന്ററിയുമായി ജോയ് കെ.മാത്യു”

കൊച്ചി:അക്രമങ്ങൾ നിറഞ്ഞ സിനിമകൾ തിയറ്ററുകളില്‍ നിറഞ്ഞാടുമ്പോള്‍ സന്ദേശ ചലച്ചിത്രങ്ങള്‍ക്കും കുടുംബ ചിത്രങ്ങൾക്കും ഡോക്യുമെന്ററികള്‍ക്കും പ്രേക്ഷക മനസുകളില്‍ സ്വീകാര്യത നേടുകയെന്നത് അത്ര…

28 minutes ago

“ജനാധിപത്യ മൂല്യങ്ങൾ പകർന്ന് ചലച്ചിത്ര ശില്പശാലയ്ക്ക് തുടക്കം”

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കായി കിലയുടെ (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍) സഹകരണത്തോടെ നടത്തുന്ന…

36 minutes ago

“പന്ത്രണ്ടാം ശമ്പളപരിഷ്കരണ കമ്മീഷനെ നിയമിക്കണം:ജോയിന്റ് കൗൺസിൽ”

കണ്ണൂർ:കേരളത്തിൽ വലിയ സാമൂഹ്യ മാറ്റത്തിന് തുടക്കം കുറിച്ച മുഖ്യമന്ത്രിയായ അച്ചുതമേനോൻ ആരംഭിച്ച് നാളിതുവരെ ജീവനക്കാർക്ക് ലഭ്യമായിരുന്നതാണ് അഞ്ചുവർഷം കൂടുമ്പോൾ ലഭിച്ചിരുന്ന…

38 minutes ago

“ഡൽഹിയിൽ ബ്രിട്ടീഷ് വനിതയെ കൂട്ട ബലാൽസംഗം ചെയ്തു”

ന്യൂഡെല്‍ഹി: ഡൽഹിയിൽ ബ്രിട്ടീഷ് വനിതയെ കൂട്ട ബലാൽസംഗം ചെയ്തു. സംഭവത്തിൽ സുഹൃത്ത് അടക്കം രണ്ടുപേർ അറസ്റ്റിൽ. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട…

43 minutes ago

“ഗുജറാത്തിൽ വൻ ലഹരി വേട്ട:മൂന്ന് കോടി നാൽപത്ത് അഞ്ച് ലക്ഷം രൂപയുടെ ലഹരി വസ്തുക്കള്‍ പിടികൂടി”

അഹമ്മദാബാദ്: ഗുജറാത്തിൽ വൻ ലഹരി വേട്ട. മൂന്ന് കോടി നാൽപത്ത് അഞ്ച് ലക്ഷം രൂപയുടെ ലഹരി വസ്തുക്കളാണ് പിടികൂടിയത്. കളിപ്പാട്ടങ്ങളിൽ…

51 minutes ago