Categories: New Delhi

അഴിമതി രഹിത സിവില്‍ സര്‍വ്വീസ് യാഥാര്‍ത്ഥ്യമാക്കുക.ബിനോയ് വിശ്വം.

തിരുവനന്തപുരം:അഴിമതി രഹിത സിവില്‍ സര്‍വ്വീസ് യാഥാര്‍ത്ഥ്യമാക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കാന്‍ ജോയിന്റ് കൗണ്‍സിലിന് കഴിയണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സാധാരണക്കാരന് വേണ്ടിയാണ് സിവില്‍ സര്‍വ്വീസെന്നും, സിവില്‍ സര്‍വ്വീസില്‍ ജനങ്ങളാണ് യഥാര്‍ത്ഥ യജമാനന്‍മാര്‍ എന്ന ചിന്ത ഓരോ ജീവനക്കാരനും ഉണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.വിരമിച്ച ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.ഷാനവാസ്ഖാന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി നല്‍കിയ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിവില്‍ സര്‍വ്വീസ് വെല്ലുവിളി നേരിടുന്ന കാലഘട്ടത്തില്‍ സംഘടനാ പ്രവര്‍ത്തന രംഗത്ത് മികവ് തെളിയിച്ച ഷാനവാസ് ഖാനെ പോലുള്ള നേതാക്കന്‍മാരുടെ അഭാവം സിവില്‍ സര്‍വ്വീസ് രംഗത്ത് വലിയ നഷ്ടമാണ് സൃഷ്ടിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് സിവില്‍ സര്‍വീസിനെ ചെറുതാക്കുന്നതില്‍ മത്സര ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന നയങ്ങള്‍ക്കെതിരെ നടത്തിയ പ്രതിരോധ സമരങ്ങളില്‍ ഷാനവാസ് ഖാന്റെ സംഭാവനകള്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീര്‍ ഉപഹാര സമര്‍പ്പണം നടത്തി. ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.പി.ഗോപകുമാര്‍ അദ്ധ്യക്ഷനായ യാത്രയയപ്പ് സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ സ്വാഗതം പറഞ്ഞു. സമ്മേളനത്തില്‍ പന്ന്യന്‍ രവീന്ദ്രന്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടിവ് അംഗം പി. സന്തോഷ് കുമാര്‍ എം.പി., കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ , എന്‍.ജി.ഒ.യൂണിയന്‍ ജനറല്‍ സെക്രട്ടറി എം.എ.അജിത് കുമാര്‍,എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാര്‍, ജോയിന്റ് കൗണ്‍സില്‍ മുന്‍ ജനറല്‍ സെക്രട്ടറിമാരായ എന്‍.അനന്തകൃഷ്ണന്‍, സി.ആര്‍.ജോസ്പ്രകാശ്, എ.കെ.എസ്.ടി.യു പ്രസിഡന്റ് എഫ്.വില്‍സണ്‍, കെ.എസ്.എസ്.എ ജനറല്‍ സെക്രട്ടറി എസ്.സുധികുമാര്‍, കെ.എല്‍.എസ്. എസ്.എഫ് ജനറല്‍ സെക്രട്ടറി വി.വിനോദ്, കേരള യൂണി.സ്റ്റാഫ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മനീഷ്.ആര്‍, കെ.പി.എസ്.സി.എസ്.എ ജനറല്‍ സെക്രട്ടറി കെ.ആര്‍.ദീപുകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി എസ്.സജീവ് നന്ദി പറഞ്ഞു.

കെ.പി ഗോപകുമാർ പുതിയ ചെയർമാൻ.

ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വ്വീസ് ഓര്‍ഗനൈസേഷന്റെ പുതിയ ചെയര്‍മാനായി കെ.പി.ഗോപകുമാറിനെ തെരെഞ്ഞെടുത്തു.ചെയര്‍മാനായിരുന്ന കെ.ഷാനവാസ്ഖാന്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചതിനെ തുടര്‍ന്നാണ് കെ.പി.ഗോപകുമാറിനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് തിരഞ്ഞടുക്കപ്പെട്ടത്. നിലവില്‍ ജോയിന്റ് കൗണ്‍സിലിന്റെ സംസ്ഥാനട്രഷററായിരുന്നു.കെ.ഷാനവാസ്ഖാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗംപി.എസ്.സന്തോഷ് കുമാറിനെ സംസ്ഥാന ട്രഷററായും എം എം .നജീമിനെ സംസ്ഥാന സെക്രട്ടറിയായും പി.ശ്രീകുമാറിനെ സെക്രട്ടറിയേറ്റ് അംഗമായും മാത്യുവര്‍ഗ്ഗീസ്, കെ.അജിന, ആര്‍.സരിത എന്നിവരെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.യോഗത്തില്‍ ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

News Desk Reporter

Recent Posts

മുടി മുറിച്ച് പ്രതിഷേധവുമായി ആശ വർക്കറന്മാർ. സമരoതന്നെയെന്നും ആശമാരുടെ സംഘടന

തിരുവനന്തപുരം:മുടി മുറിച്ച് പ്രതിഷേധവുമായി ആശ വർക്കറന്മാർ. സമരoതന്നെയെന്നും ആശമാരുടെ സംഘടന.സമരത്തിന്റെ അമ്പതാം ദിവസം സെക്രട്ടേറിയറ്റിന് മുന്നിൽ മുടി മുറിച്ചെറിഞ്ഞ് പ്രതിഷേധിച്ച് …

3 hours ago

സിപിഐ എം ഇരുപത്തിനാലാം പാർടി കോൺഗ്രസ് നഗരിയിൽ തെളിയിക്കാനുള്ള ദീപശിഖ പ്രയാണം ചെന്നൈയിൽ നിന്ന് ആരംഭിച്ചു.

ചെന്നൈ:സിപിഐ എം ഇരുപത്തിനാലാം പാർടി കോൺഗ്രസ് നഗരിയിൽ തെളിയിക്കാനുള്ള ദീപശിഖ പ്രയാണം ചെന്നൈയിൽ നിന്ന് ആരംഭിച്ചു. സിപിഐ എം തമിഴ്‌നാട്…

8 hours ago

“ലഹരി വിരുദ്ധ സന്ദേശവുമായി കെ.എൻ.എം ഈദ്ഗാഹുകൾ”

വർക്കല : കേരള നദുവത്തുൽ മുജാഹിദീൻ, (കെഎൻഎം) സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള ക്യാമ്പയിന്റെ ഭാഗമായി വിവിധയിടങ്ങളിൽ സംഘടിപ്പിച്ച ഈദ്ഗാഹുകളിൽ…

9 hours ago

വര്‍ക്കലയിൽ ഉത്സവം കണ്ട് മടങ്ങിയ ആൾക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി; അമ്മയും മകളും മരിച്ചു,

വര്‍ക്കലയില്‍ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി അമ്മയും മകളും മരിച്ചു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. പേരേറ്റില്‍ സ്വദേശികളായ രോഹിണി, അഖില…

9 hours ago

എറണാകുളംബ്രോഡ് വേയിൽ രാജധാനിയിൽ നിന്നും കണക്കിൽപ്പെടാത്ത ആറര കോടി കേരള ജി എസ്ടി ഉദ്യാഗസ്ഥർ പിടികൂടി.

കൊച്ചി: എറണാകുളംബ്രോഡ് വേയിൽ രാജധാനിയിൽ നിന്നും കണക്കിൽപ്പെടാത്ത ആറര കോടി കേരള ജി എസ്ടി ഉദ്യാ എന്നാൽ ഇതുവരെയും യും…

9 hours ago

സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാളെ കുത്തി പരിക്കേൽപ്പിച്ച സഹോദരന്മാർ പിടിയിൽ

കൊട്ടിയം:സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാളെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികളായ സഹോദരന്മാർ പോലീസിന്റെ പിടിയിലായി. മുഖത്തല കുഴിയിൽ ഫ്‌ളാറ്റിൽ…

10 hours ago