ഭരണഘടന സംബന്ധിച്ചുള്ള ചർച്ച,അടിയന്തരാവസ്ഥ ആയുധമാക്കി കോൺഗ്രസിനെ ആക്രമിക്കാന്‍ ബിജെപി.

ന്യൂഡെല്‍ഹി. ഭരണഘടന സംബന്ധിച്ചുള്ള ചർച്ച ലോക്സഭയിൽ ഇന്നും തുടരും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചർച്ചകൾക്ക് മറുപടി പറയും. പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും ഇന്ന് സംസാരിക്കും എന്നാണ് സൂചന.അടിയന്തരാവസ്ഥ ആയുധമാക്കി കോൺഗ്രസിനെ ആക്രമിക്കാൻ ആണ് കഴിഞ്ഞദിവസം ചേർന്ന കൂടിയാലോചന യോഗത്തിൽ ബിജെപിയുടെ തീരുമാനം. വിദേശ വ്യവസായി ജോർജ് സോറോസുമായി കോൺഗ്രസിനുള്ള ബന്ധവും ഭരണപക്ഷം ഉന്നയിക്കും. അതേസമയം അദാനി കോഴ, സംഭാൽ, മണിപ്പൂർ സംഘർഷം അടക്കമുള്ള വിഷയങ്ങൾ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കഴിഞ്ഞദിവസം നടന്ന ചർച്ചകളിൽ പ്രിയങ്ക ഗാന്ധി കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.

News Desk

Recent Posts

പൊതുജന ബോധവൽക്കരണം ലക്ഷ്യമാക്കി ഒരു ടെലിഫിലിം ഒരുങ്ങുന്നു.

കൊല്ലം :സാമൂഹ്യ നീതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സംസ്ഥാന ഭിന്നശേഷി കമ്മിഷണറേറ്റിനു വേണ്ടി, പൊതുജന ബോധവൽക്കരണം ലക്ഷ്യമാക്കി ടെലിഫിലിം ഒരുങ്ങുന്നു. ധനവകുപ്പിലെ…

4 hours ago

പതിനഞ്ചിന് മുമ്പ് പാതയോരങ്ങളിലെ ബോര്‍ഡുകളും ബാനറുകളും മാറ്റണം, ഗവ. സര്‍ക്കുലർ

തിരുവനന്തപുരം.ഈ മാസം പതിനഞ്ചിന് മുമ്പ് പാതയോരങ്ങളിലെ ബോര്‍ഡുകളും ബാനറുകളും മാറ്റണമെന്ന് സര്‍ക്കുലര്‍ ഇറക്കി തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി .ഹൈക്കോടതി…

5 hours ago

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ കേരളം മുമ്പിൽ.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച 2023-24 ലെ ഇന്ത്യൻ സ്‌റ്റേറ്റ്‌സ് സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകളുടെ ഹാൻഡ്‌ബുക്ക് പ്രകാരം, ഇന്ത്യയിൽ ഏറ്റവും…

5 hours ago

പ്രസിഡന്റ്സ് ട്രോഫി; സ്വാഗതസംഘം ഓഫീസ് തുറന്നു.

കൊല്ലത്തിന്റെ ജലോത്സവമായ 10-മത് പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും ഡി.ടി.പി.സി ഓഫീസിന് സമീപം ഒരുക്കിയ സ്വാഗതസംഘം ഓഫീസ്…

6 hours ago

പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കുക

അച്ചൻകോവിൽ നദിയിൽ ജലനിരപ്പ് അപകടകരമായി തുടരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിയ്ക്കുന്നു. സംസ്ഥാന ജലസേചന വകുപ്പിൻറെ കല്ലേലി, കോന്നി GD സ്‌റ്റേഷനുകളിൽ മഞ്ഞ…

8 hours ago

റയിൽവെ മേൽപാലത്തിലെ കുഴികൾ?????

പുനലൂർ:ദേശിയപാത 744 കൊല്ലം തിരുമംഗലം പുനലൂർ വാളകോട് റയിൽവെ മേല്പലത്തിന്റെ അവസ്ഥയാണ് ഈ കാണുന്നത് ശബരിമല മണ്ഡലകാലം തുടങ്ങിയതോടെ 1000കണക്കിന്…

9 hours ago