ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം നേരിടുന്ന പോലീസ് ഉദ്യോഗസ്ഥനെതിരെ ബലാത്സംഗ പരാതിയിൽ പോലീസ് കേസെടുത്തു. അരൂർ സ്റ്റേഷനിലെ സിപിഒ ആയിരുന്ന ബഷീറിനെതിരെയാണ് പനങ്ങാട് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. നിലവിൽ സസ്പെൻഷനിൽ കഴിയുന്ന ബഷീറിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്.എന്നാല്‍ ഗൗരവമുള്ള കേസ് ആയിട്ടുകൂടി ഇയാളെ അറസ്റ്റ്ചെയ്യാന്‍ ഇനിയും നടപടിയായിട്ടില്ല. പോലീസിനുള്ളിലെ ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡിജിപി പറയുമ്പോഴാണ് കാക്കിയുടെ ബലത്തിൽ ക്രിമിനൽ നടപടികളിൽ ഏർപ്പെട്ട പോലീസുകാരെ ഒരു വിഭാഗം പോലീസുകാർ തന്നെ സംരക്ഷിക്കുന്നത്
കേസന്വേഷണത്തിന്റെ ഭാഗമായി പരിചയപ്പെട്ട യുവതിയിൽ നിന്ന് പണം വാങ്ങുകയും പിന്നീട് ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു എന്ന പരാതിയിൽ അന്വേഷണം നേരിടുന്ന ആളാണ് ബഷീർ’ ഈ കേസിൽ സസ്പെൻഷനിൽ തുടരവെയാണ് ബഷീറിനെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്യുന്നത്.അരൂർ പോലീസ് സ്റ്റേഷനിൽ സിപിഒ ആയി ജോലി ചെയ്യുമ്പോൾ യുവതിയെ ബലാത്സംഗം ചെയ്തു എന്ന പരാതിയിലാണ് പനങ്ങാട് പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.നേരത്തെയുള്ള പരാതികളിൽ ബഷീറിനെതിരെ അന്വേഷണം തുടരുന്നതിനിടെയാണ് പുതിയ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്.എന്നാൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതല്ലാതെ സസ്പെൻഷനിൽ കഴിയുന്ന പോലീസുകാരനെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായിട്ടില്ല. ഡിജിപിക്ക് നൽകിയ പരാതിയിലാണ് പുതിയ കേസ് എടുത്തിരിക്കുന്നത്.
പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ അറുപതിലേറെ പേര്‍ ചേര്‍ന്നു പീഡപ്പിച്ചുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ്…
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ വയനാട് ജില്ലാ ട്രഷററും മകനും പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരുടെ വഞ്ചനയില്‍ മനംനൊന്ത് ജീവനൊടുക്കിയ ദാരുണ സംഭവത്തില്‍ വയനാടിനെ പ്രതിനിധീകരിക്കുന്ന…
ബാലുശ്ശേരി:നിക്പക്ഷവും നീതിപൂർവ്വവും നിർഭയവുമായി മാധ്യമ പ്രവർത്തനം നടത്തുന്നവരാണ് പ്രാദേശിക മാധ്യമ പ്രവർത്തകരെന്നും പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് പെൻഷനും ആരോഗ്യ സുരക്ഷ…
എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും ഏരിയ സെക്രട്ടറിയായി ദീർഘനാൾ പ്രവർത്തിച്ചിട്ടുള്ള ആളാണ് ശ്രീനാഥ് . കേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ ആയിരുന്നു. നിലവിൽ…
ശബരിമല:അയ്യപ്പന് സ്വർണത്തിൽ നിർമിച്ച അമ്പും വില്ലും വെള്ളി ആനകളും കാണിക്കയായി സമർപ്പിച്ച് തെലങ്കാന സംഘം. തെലങ്കാന സെക്കന്തരാബാദ് സ്വദേശി കാറ്ററിംഗ്…
പത്തനംതിട്ട: പോക്സോ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. പീഡനത്തിനിരയായ പെൺകുട്ടി പ്രതികളെ ബന്ധപ്പെട്ടത് അച്ഛന്റെ ഫോണിൽ നിന്ന്. ഫോൺ പോലീസ് പിടിച്ചെടുത്തു.…