സപ്തത രംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഇൻ അസോസിയേഷൻ വിത്ത് ഗോവിന്ദ് ഫിലിംസിന്റെ ബാനറിൽ മറിമായം താരങ്ങളായ മണികണ്ഠൻ പട്ടാമ്പി,
സലിം ഹസ്സൻ എന്നിവർ ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “പഞ്ചായത്ത് ജെട്ടി ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി.
ജൂലായ് ഇരുപത്തിയാറിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ മണികണ്ഠൻ പട്ടാമ്പി,സലിം ഹസ്സൻ,നിയാസ് ബക്കർ,വിനോദ് കോവൂർ,ഉണ്ണിരാജ്, മണി ഷൊർണൂർ, റിയാസ്,രാഘവൻ, സജിൻ,സെന്തിൽ, അരുൺ പുനലൂർ, ആദിനാട് ശശി,ഉണ്ണി നായർ,രചന നാരായണൻകുട്ടി, സ്നേഹശ്രീകുമാർ, വീണാ നായർ,രശ്മി അനിൽ,കുളപ്പുള്ളി ലീല,സേതുലക്ഷ്മിയമ്മ,ഷൈനി സാറ,പൗളി വിത്സൻ കൂടാതെ അമ്പതിലധികം നടീനടന്മാരും “പഞ്ചായത്ത് ജെട്ടി ” യിൽ അഭിനയിക്കുന്നു.
ക്രിഷ് കൈമൾ ഛായാഗ്രഹണം നിർവഹിക്കുന്നു.
സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകരുന്നു.
എഡിറ്റിംഗ് -ശ്യാം ശശീധരൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-പ്രേം പെപ്കോ,ബാലൻ കെ മങ്ങാട്ട്,പ്രൊഡക്ഷൻ കൺട്രോളർ-ബാബുരാജ് മനിശ്ശേരി,ആർട്ട്-
സാബുമോഹൻ,മേക്കപ്പ്-ഹസ്സൻ വണ്ടൂർ,കോസ്റ്റ്യൂം ഡിസൈനർ-അരുൺ മനോഹർ,സ്റ്റിൽസ്-സലീഷ് പെരിങ്ങോട്ടുകര, പരസ്യക്കല-യെല്ലോ ടൂത്ത്സ്,സൗണ്ട് ഡിസൈൻ-അരുൺ വർമ്മ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ,പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്-പ്രഭാകരൻ കാസർക്കോട്, പ്രൊഡക്ഷൻ മാനേജർ- അതുൽ.സമകാലിക സംഭവങ്ങളെ വിശകലനം ചെയ്ത് തനതായ ശൈലിയിൽ നർമ്മത്തോടെ വിലയിരുത്തി അവതരിപ്പിച്ച് കൊണ്ട് വർഷങ്ങളായി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ” മറിമായം ” പരമ്പരയിലെ എല്ലാ താരങ്ങളും അഭിനയിക്കുന്ന ചിത്രമാണ് “പഞ്ചായത്ത് ജെട്ടി”.
പിആർ ഒ-എ എസ് ദിനേശ്.
ബംഗ്ളുരു :ആശാ പ്രവർത്തകരുടെ അനിശ്ചിതകാല നിരന്തര സമരം കർണാടക മുഖ്യമന്ത്രിയുടെ ഇടപെടലിൽ ഉജ്ജ്വല വിജയത്തിൽ കലാശിച്ചു. പല പ്രധാന ആവശ്യങ്ങളിൽ…
കൊല്ലം: നൃത്ത സംഗീത വാദ്യ താളമേളങ്ങള്‍ പെയ്തിറങ്ങിയ കുടുംബശ്രീയുടെ ആറാമത് സംസ്ഥാനതല ബഡ്സ് കലോത്സവം-തില്ലാനയുടെ അരങ്ങില്‍ 47 പോയിന്‍റ് നേടി…
കരാര്‍ നിയമനം വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലായി (ജനറല്‍ മെഡിസിന്‍, ഒ.ബി.ജി, റേഡിയോ ഡയഗ്നോസിസ്, ഒഫ്താല്‍മോളജി, ജനറല്‍…
തൊഴിലാളികൾ ഞായറാഴ്ചയുള്‍പ്പെടെ ആഴ്ചയില്‍ 90 മണിക്കൂര്‍ പണിയെടുക്കണമെന്ന് ഇൻഫോ സിസ് മേധാവി നാരായണമൂര്‍ത്തിയെപ്പോലെ ലാര്‍സന്‍ & ട്യൂബ്രോ ചെയര്‍മാന്‍ സുബ്രഹ്മണ്യവും…
കണ്ണൂർ:പരിസ്ഥിതി സൗഹൃദമായ ഇടപെടലുകളിലൂടെ വൃത്തിയും സുരക്ഷയും ഉറപ്പാക്കി അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്‌ളാഗ് നേട്ടം സ്വന്തമാക്കി കണ്ണൂർ ജില്ലയിലെ അഴീക്കോട്…
ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെ ആകെ പിന്നോട്ട് അടിക്കുന്ന പുതിയ ഡ്രാഫ്റ്റ് യുജിസി റഗുലേഷൻസ് 2025 പിൻവലിക്കണമെന്ന് എ കെ…