കാസറഗോഡ് : വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ജീവനക്കാരെ കയ്യേറ്റം ചെയ്യുന്ന സാമൂഹ്യവിരുദ്ധരെ മാതൃകാപരമായി ശിക്ഷിക്കുക. കാസറഗോഡ് നല്ലോമ്പുഴ സെക്ഷനിലെ ജീവനക്കാരായ അരുണിനേയും അനീഷിനേയും ജീപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ജോസഫ് മാരിപ്പുറം എന്ന വ്യക്തിക്കെതിരെ വധ ശ്രമത്തിന് കേസെടുക്കണം. മീറ്റർ മാറിയശേഷം തിരികെ പോകുന്നതിനായി ബൈക്കിൽ കയറിയ അരുണിനെ പിന്നാലെ ജീപ്പിൽ എത്തി ബൈക്കിന്റെ പിറകിൽ ഇടിച്ചു വീഴ്ത്തുകയായിരുന്നു. നിലത്ത് വീണ് എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ ഇരുമ്പ് വടികൊണ്ട് തലക്കടിച്ചു.തലയ്ക്കു പരിക്കേറ്റ അരുണിനെ ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നല്ലോംപുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കേടായ വൈദ്യുതി മീറ്റർ മാറ്റി പുതിയ മീറ്റർ സ്ഥാപിച്ചതിന്റെ പേരിൽ വൈദ്യുതി ജീവനക്കാരെ അക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ക്രിമിനലിനെ അടിയന്തരമായി അറസ്റ്റ് ചെയ്ത് കർശനമായ നിയമ നടപടി സ്വീകരിക്കുകയും മാതൃകാ പരമായി ശിക്ഷിക്കുകയും വേണം. പ്രതികൂലമായ കാലാവസ്ഥയിലും നാടിന് വെളിച്ചമേകാൻ രാപ്പകൽ കഠിനാധ്വാനം ചെയ്യുന്ന വൈദ്യുതി ജീവനക്കാരെ അക്രമിച്ച് മനോവീര്യം തകർക്കാനുള്ള നീക്കം അപലപനീയമാണ്. ജീവനക്കാർക്ക് ഭയരഹിതമായും സമാധാനപരമായും ജോലി ചെയ്യാൻ ഉള്ള അന്തരീക്ഷം ഉണ്ടാക്കാൻ ബന്ധപ്പെട്ട അധികാരികൾ കാര്യക്ഷമമായി പ്രവർത്തിക്കണം. അല്ലാത്ത പക്ഷം എല്ലാ സംഘടനകളുമായി കൂടി ആലോചിച്ച് പണിമുടക്ക് ഉൾപ്പടെയുള്ള സമര പരിപാടികളിലേക്ക് നീങ്ങേണ്ടി വരുമെന്ന് കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ അറിയിച്ചു.
ബംഗ്ളുരു :ആശാ പ്രവർത്തകരുടെ അനിശ്ചിതകാല നിരന്തര സമരം കർണാടക മുഖ്യമന്ത്രിയുടെ ഇടപെടലിൽ ഉജ്ജ്വല വിജയത്തിൽ കലാശിച്ചു. പല പ്രധാന ആവശ്യങ്ങളിൽ…
കൊല്ലം: നൃത്ത സംഗീത വാദ്യ താളമേളങ്ങള്‍ പെയ്തിറങ്ങിയ കുടുംബശ്രീയുടെ ആറാമത് സംസ്ഥാനതല ബഡ്സ് കലോത്സവം-തില്ലാനയുടെ അരങ്ങില്‍ 47 പോയിന്‍റ് നേടി…
കരാര്‍ നിയമനം വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലായി (ജനറല്‍ മെഡിസിന്‍, ഒ.ബി.ജി, റേഡിയോ ഡയഗ്നോസിസ്, ഒഫ്താല്‍മോളജി, ജനറല്‍…
തൊഴിലാളികൾ ഞായറാഴ്ചയുള്‍പ്പെടെ ആഴ്ചയില്‍ 90 മണിക്കൂര്‍ പണിയെടുക്കണമെന്ന് ഇൻഫോ സിസ് മേധാവി നാരായണമൂര്‍ത്തിയെപ്പോലെ ലാര്‍സന്‍ & ട്യൂബ്രോ ചെയര്‍മാന്‍ സുബ്രഹ്മണ്യവും…
കണ്ണൂർ:പരിസ്ഥിതി സൗഹൃദമായ ഇടപെടലുകളിലൂടെ വൃത്തിയും സുരക്ഷയും ഉറപ്പാക്കി അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്‌ളാഗ് നേട്ടം സ്വന്തമാക്കി കണ്ണൂർ ജില്ലയിലെ അഴീക്കോട്…
ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെ ആകെ പിന്നോട്ട് അടിക്കുന്ന പുതിയ ഡ്രാഫ്റ്റ് യുജിസി റഗുലേഷൻസ് 2025 പിൻവലിക്കണമെന്ന് എ കെ…