Categories: New Delhi

ഇരട്ട നിയന്ത്രണം നടപ്പാക്കാനുള്ള പ്രിൻസിപ്പൽ ഡയറക്ടറുടെ സർക്കുലർ പിൻവലിക്കുക. കേരള എൽഎസ് ജി എംപ്ലോയീസ് ഫെഡറേഷൻ

തിരുവനന്തപുരം: ഇരട്ട നിയന്ത്രണ സംവിധാനം വി.ഇ.ഒ മാരിൽ ചുമത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ജീവനക്കാർ,വിവാദ സർക്കുലർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള എൽ.എസ്.ജി എംപ്ലോയിസ് ഫെഡറേഷൻ പ്രിൻസിപ്പൽ ഡയറക്ടറേറ്റിനു മുന്നിൽ പ്രതിഷേധ സമരം നടത്തി. പ്രാദേശിക സർക്കാറുകളെ ശക്തിപ്പെടുത്താനെന്ന പേരിൽ സേവന രംഗവും അതിന്റെ സാമ്പത്തിക ബാദ്ധ്യതയും ഒന്നൊന്നായി പ്രാദേശിക സർക്കാറിൽ ഏൽപ്പിച്ച് കയ്യൊഴിയാനാണ് നീക്കം. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറന്മാർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത് ഹാജർ പുസ്തകവും ശമ്പളവും ബ്ലോക്ക് പഞ്ചായത്തിൽ നിന്നാണ് ലഭിക്കുന്നത്. എന്നാൽ റൂറൽ ഡയറക്ടറുടെ സർക്കുലറിൽ ഇരട്ട നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കം നടക്കുന്നു. നാലു ലക്ഷത്തി ഇരുപത്തായ്യിരം ഭവനങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നവരാണ് വിഇഒ മാർ . ഇവർ ഇംപ്ലീമെൻ്റിങ്ങ് ആഫീസറന്മാർ കൂടിയാണ്. കൃത്യമായി പദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുന്ന ഈ ഉദ്യോഗസ്ഥരെ തരംതാഴ്ത്തുന്നതിന് തുല്യമാണ് ഈ സർക്കുലർ എന്ന് ജീവനക്കാർ പറയുന്നു. സർവ്വീസ് സംഘടനകളുമായി ആലോചിച്ചല്ല ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടതെന്നും ജീവനക്കാർ പറയുന്നു.

എഞ്ചിനീയറിംഗ് വിംഗിന് ബാധകമാക്കാത്ത ഒരു നിർദ്ദേശം വിഇഒമാരിൽ മാത്രമായി അടിച്ചേൽപ്പിച്ചതിലൂടെയാണ് പ്രതിഷേധം രൂപപ്പെട്ടത്. പ്രതിഷേധ പരിപാടി ജോയിൻറ് കൗൺസിൽ ചെയർമാൻ എം ആർ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ കെ മുകുന്ദന്‍, എസ്.സജീവ്, സംസ്ഥാന വൈസ്‌ചെയര്‍പേഴ്‌സണ്‍ എം.എസ്. സുഗൈതകുമാരി, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ എസ്.പി സുമോദ്, ആര്‍.രമേശ്, പി.ശ്രീകുമാര്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ യൂ.സിന്ധു, വി.ശശികല, ആര്‍.സരിത, വി.കെ.മധു, സതീഷ് കണ്ടല, വിനോദ്.വി.നമ്പൂതിരി, കെ.എൽ.ഇ.എഫ് നേതാക്കളായ സുനിത കരിച്ചേരി, രാജലക്ഷ്മി, വിഷ്ണുരാജ് ജെ.ഗിഫ്റ്റി, രാജേഷ് കുമാർ , ഗോഗുൽ,എന്നിവരും സംസാരിച്ചു.

ജോയിൻ്റ് കൗൺസിൽ നേതൃത്വവുമായി ഡയറക്ടർ ചർച്ചയ്ക്ക് തയ്യാറായി.

ധര്‍ണയെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഡയറക്ടറുമായും റൂറല്‍ ഡയറക്ടറുമായും ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി. വി.ഇ.ഒ മാരുടെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ തദ്ദേശസ്വയംഭരണ വകുപ്പിലെ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്ത് പരിഹാരം കാണുമെന്ന് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഉറപ്പു നല്‍കി. വി.ഇ.ഒ മാരുടെ പ്രൊമോഷന്‍, ജോബ് ചാര്‍ട്ട് തുടങ്ങിയവയ്ക്ക് പരിഹാരം കാണുമെന്ന് റൂറല്‍ ഡയറക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി.

News Desk

Recent Posts

“19ന് ദേശീയ പാതയില്‍ ഗതാഗത ക്രമീകരണം”

ശക്തികുളങ്ങര ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഘോഷയാത്രയും മറ്റും നടത്തപ്പെടുന്നതിനാല്‍ ദേശീയപാതയില്‍ വാഹനഗതാഗതം മന്ദഗതിയില്‍ ആകാന്‍ ഇടയുള്ളതിനാല്‍ 2025…

7 hours ago

“ത്രിദിന ദേശീയ ശിൽപശാല”

കൊച്ചി: തൃക്കാക്കര ഭാരതം മാതാ കോളേജിലെ ഇന്റഗ്രേറ്റഡ് എംഎസ്സി കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് ഡിപ്പാർട്ട്മെന്റിന്റെനേതൃത്വത്തിൽ…

7 hours ago

“മദ്യഫാക്ടറി നിലംതൊടാന്‍ അനുവദിക്കില്ലെന്ന് :കെ സുധാകരന്‍ “

എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി പാലക്കാട്ട് ആരംഭിക്കാന്‍ പോകുന്ന മദ്യനിര്‍മാണ ഫാക്ടറി നിലംതൊടാന്‍ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍…

8 hours ago

“അന്തസ്സോടെ മരിക്കാൻ ലിവിംഗ് വിൽ “

സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ ക്യാമ്പയ്നു ഫെബ്രുവരി 12 ന് ആലുവയിൽ തുടക്കം. ജീവിതാന്ത്യത്തിൽ ഐ.സി.യുവിലും വെൻ്റിലേറ്ററിലും പ്രവേശിപ്പിച്ച് ശരീരമാസകലം…

8 hours ago

“സംസ്ഥാന ഗവ. ടെക്നിക്കല്‍ ഹൈസ്കൂള്‍ കലോത്സവത്തിന് പരിസമാപ്തി”

തിരുവനന്തപുരം : സൗഹൃദങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും ആശയങ്ങള്‍ കൈമാറുന്നതിനും പരസ്പരം പ്രചോദിപ്പിക്കുന്നതിനുമുള്ള അവസരമാണ് കലോത്സവങ്ങളെന്ന് മന്ത്രി വി. ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. സാങ്കേതിക…

8 hours ago

വൈക്കം മഹാദേവ ക്ഷേത്രത്തിന് കിഴക്കു വശത്തുള്ള നീലകണ്ഠ ഹാളിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു

വൈക്കം:വൈക്കം മഹാദേവ ക്ഷേത്രത്തിന് കിഴക്കു വശത്തുള്ള നീലകണ്ഠ ഹാളിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഏകദേശം 5 ലക്ഷം…

17 hours ago