Categories: New Delhi

കോട്ടയം: സി പി എം നേതാവ് ഇ പി ജയരാജൻ്റെ ‘ കട്ടൻ ചായയും പരിപ്പ് വടയും, ഒരു കമ്മ്യൂണിസ്റ്റ് ജീവിതം’ എന്ന ആത്മകഥയിലെ ഉള്ളടക്കങ്ങൾ വീണ്ടും വിവാദത്തിലേക്ക്.

ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് ദിവസം തന്നെ ഇത് പുറത്ത് വന്നത് പാർട്ടിക്ക് ഏറെ തലവേദനയാകും. കഴിഞ്ഞ പാർലമെൻ്റ് തിരഞ്ഞെടുപ്പ് ദിവസം ബി ജെ പി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ട കാര്യം ജയരാജൻ വെളിപ്പെടുത്തി വെട്ടിലായതായിരുന്നു. തുടർന്ന് ഇടതു മുന്നണി കൺവീനർ പദവി വരെ അദ്ദേഹത്തിന് നഷ്ടമായി. ഇപ്പോൾ മാറിയ രാഷ്ട്രീയ കാലാവസ്ഥയിൽ പുസ്തകത്തിലെ പരാമർശങ്ങൾ പൊതു സമൂഹം ചർച്ച ചെയ്യുന്നത് പാർട്ടിക്ക് ഏറെ ദോഷകരമാകുമെന്ന കാര്യം നിരീക്ഷകർ കരുതുന്നു. രണ്ടാം പിണറായി സർക്കാരിൽ ജനങ്ങൾക്ക്‌ വേണ്ടത്ര മതിപ്പില്ലന്ന പരാമർശം പുസ്തകത്തിലുണ്ട്. സർക്കാരിനും പാർട്ടിക്കുമെതിരെ കടുത്ത വിമർശനങ്ങളാണ് പുസ്തകത്തിലുള്ളതെന്നാണ് പുറത്ത് വരുന്ന സൂചന. ഡി സി ബുക്സ് പുറത്തിറക്കുന്ന പുസ്തകമാണ് ഇപ്പോൾ പ്രകാശനത്തിന് മുമ്പേ വിവാദ ചർച്ചകൾക്കിടം കൊടുക്കുന്നത്.

News Desk

Recent Posts

എം എ ബേബി സി.പി ഐ (എം) ജനറൽ സെക്രട്ടറി,

മധുര:എം എ ബേബി സി.പി ഐ (എം) ജനറൽ സെക്രട്ടറി,  കേരളത്തിൽ നിന്നും ഇ എം എസ് ന് ശേഷം…

9 hours ago

വിപ്ലവഗാനം പാടിയ സംഭവംക്ഷേത്രോപദേശകസമിതിയെ ദേവസ്വം ബോർഡ് പിരിച്ചുവിട്ടു.

കടയ്ക്കൽ: വിപ്ലവഗാനം പാടിയ സംഭവത്തിൽ ക്ഷേത്ര ഉപദേശക സമിതിക്ക് വീഴ്ച പറ്റിയെന്ന് ദേവസ്വം ബോർഡ്.തിരുവാതിര ഉത്സവത്തോട് അനുബന്ധിച്ച് വിപ്ലവഗാനം പാടിയ…

12 hours ago

കൊല്ലം ജില്ലാ കലക്ടറുടെ പേരിലും പണം തട്ടിപ്പ് ശ്രമം.

കൊല്ലം:വാട്സ്ആപ്പ് വഴി പണം ആവശ്യപ്പെട്ട് ജില്ലാ കലക്ടർ എൻ. ദേവീദാസിന്റെ പേരിലും സന്ദേശം. പള്ളിമൺ വില്ലേജ് ഓഫീസർ ക്കാണ് സന്ദേശം…

12 hours ago

“മുഖ്യമന്ത്രിയുടെ രാജി സിപിഎം ആവശ്യപ്പെടണം:വി.മുരളീധരൻ”

കേരളത്തിലെ മുഖ്യമന്ത്രി കാട്ടുകള്ളനെന്ന് ജനം പറയും മുൻപ് പിണറായി വിജയൻ രാജിവെച്ചൊഴിയണമെന്ന് വി.മുരളീധരൻ. മധുരയിൽ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്ന ആർക്കെങ്കിലും…

1 day ago

“കത്തോലിക്കാ സഭയുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ ബിജെപി നീക്കം തുടങ്ങി: കെ സുധാകരന്‍”

വക്കഫ് ബില്‍ പാസാക്കി മുസ്ലീംകളുടെ സ്വത്തില്‍ ലക്ഷ്യമിട്ടതിനു പിന്നാലെ കത്തോലിക്കാ സഭയുടെ സ്വത്തുക്കളും പിടിച്ചെടുക്കാന്‍ ബിജെപി നീക്കം ആരംഭിച്ചതായി കെപിസിസി…

1 day ago

“പലസ്തീനെ കാണുന്നവർ മുനമ്പത്തെ ജനതയെ കാണുന്നില്ല : വി.മുരളീധരൻ”

മധുരയിൽ പാർട്ടികോൺഗ്രസ് വേദിയിൽ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവർ മുനമ്പത്ത് കുടിയിറക്കഭീഷണി നേരിടുന്നവരെ കണ്ടില്ലെന്ന് വി.മുരളീധരൻ. വോട്ടുബാങ്ക് ഉന്നംവെച്ച് ജനതാത്പര്യത്തെ ബലി…

1 day ago