Categories: New Delhi

വിധിയെഴുത്ത് ഇന്ന് വയനാട് ഉപതെരഞ്ഞെടുപ്പ്; 1471742 വോട്ടര്‍മാര്‍.

 54 മൈക്രോ ഒബ്സര്‍വര്‍മാര്‍.
578 പ്രിസൈഡിങ്ങ് ഓഫീസര്‍മാര്‍.
 578 സെക്കന്‍ഡ് പോളിങ്ങ് ഓഫീസര്‍മാര്‍.
 1156 പോളിങ്ങ് ഓഫീസര്‍മാര്‍.
 1354 പോളിങ്ങ് ബൂത്തുകള്‍.

കൽപ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞടുപ്പില്‍ 1471742 വോട്ടര്‍മാര്‍. വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ അറിയിച്ചു. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, തിരുവമ്പാടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയോജക മണ്ഡലങ്ങളിലായി 1471742 വോട്ടര്‍മാരാണുള്ളത്. 2004 സര്‍വ്വീസ് വോട്ടര്‍മാരും ഭിന്നശേഷിക്കാരും 85 വയസ്സിന് മുകളില്‍ പ്രായമുള്ളവരുമായി 11820 വോട്ടര്‍മാരുമാണ് മണ്ഡലത്തിലുള്ളത്. 7519 വോട്ടര്‍മാരാണ് വീടുകളില്‍ നിന്നുതന്നെ വോട്ട് ചെയ്യാന്‍ സന്നദ്ധതരായി ഇത്തവണയും മുന്നോട്ടുവന്നത്. ഏറ്റവും കൂടുതല്‍ സര്‍വ്വീസ് വോട്ടര്‍മാരുള്ളത് സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലത്തിലാണ്. 458 പേരാണ് ഇവിടെ സര്‍വ്വീസ് വോട്ടര്‍മാരായുള്ളത്. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് വിപുലമായ സൗകര്യങ്ങളാണ് ഇത്തവണയും ഒരുക്കിയത്. ജില്ലയിലെ മൂന്ന് അസംബ്ലി നിയോജക മണ്ഡലങ്ങളിലെയും പോളിങ്ങ് സാമഗ്രികളുടെ വിതരണം ചൊവ്വാഴ്ച രാവിലെ മുതല്‍ തുടങ്ങി. മാനന്തവാടി സെന്റ് പാട്രിക് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, സുല്‍ത്താന്‍ബത്തേരി സെന്റ് മേരീസ് കോളേജ്, കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍, കൂടത്തായി സെന്റ് മേരീസ് എല്‍.പി സ്‌കൂള്‍, മഞ്ചേരി ചുളളക്കാട് ജി.യു.പി സ്‌കൂള്‍, മൈലാടി അമല്‍ കോളേജ് എന്നിവടങ്ങളില്‍ നിന്നാണ് പോളിങ്ങ് സാമഗ്രികളുടെ വിതരണം നടന്നത്. കുറ്റമറ്റ രീതിയിലാണ് മുഴുവന്‍ സംവിധാനങ്ങളും ഇതിന്റെ ഭാഗമായി ക്രമീകരിച്ചത്. വിതരണ കേന്ദ്രങ്ങളില്‍ നിന്നും പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്ക് പോളിങ്ങ് സാമഗ്രികളുമായി ബൂത്തിലെത്താന്‍ പ്രത്യേക വാഹനങ്ങളും ഒരുക്കിയിരുന്നു. തെരഞ്ഞെടുപ്പ് നിര്‍വ്വഹണത്തിനായി സുരക്ഷാ സംവിധാനങ്ങളും ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ 04936 204210, 1950 ടോള്‍ ഫ്രീ നമ്പറുകളില്‍ അറിയിക്കാനുള്ള കണ്‍ട്രോള്‍ റുമും വിജില്‍ ആപ്പും സജ്ജമാക്കിയിട്ടുണ്ട്. ഭിന്നശേഷി സൗഹൃദ, ഹരിത ബൂത്തുകളിലാണ് ഇത്തവണയും തെരഞ്ഞെടുപ്പ് നടക്കുന്നത്.

നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ വോട്ടര്‍മാര്‍

മണ്ഡലം പുരുഷന്‍മാര്‍, സ്ത്രീകള്‍ ആകെ വോട്ടര്‍മാര്‍ എന്നീ
നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ വോട്ടര്‍മാര്‍

മണ്ഡലം പുരുഷന്‍മാര്‍, സ്ത്രീകള്‍ ആകെ വോട്ടര്‍മാര്‍ എന്നീ ക്രമത്തില്‍
മാനന്തവാടി, 100100, 102830, 202930
സുല്‍ത്താന്‍ബത്തേരി 110723, 116765, 227489
കല്‍പ്പറ്റ, 102573, 108183, 210760
തിരുവമ്പാടി, 91434, 93371, 184808
ഏറനാട് 93880, 91106, 184986
നിലമ്പൂര്‍ 110826, 115709, 226541
വണ്ടൂര്‍ 115508, 118720, 234228

15155 ഭിന്നശേഷി വോട്ടര്‍മാര്‍

നിയോജക മണ്ഡലം, പുരുഷന്‍മാര്‍, സ്ത്രീകള്‍, ആകെ വോട്ടര്‍മാര്‍
മാനന്തവാടി 1222, 1044, 2266
സുല്‍ത്താന്‍ബത്തേരി 863, 597, 1460
കല്‍പ്പറ്റ 1270, 1090,2360
തിരുവമ്പാടി 1628, 1164,2792
ഏറനാട് 1241,911, 2152
നിലമ്പൂര്‍ 1270, 1099, 2369
വണ്ടൂര്‍ 968, 788,1756

1354 പോളിങ്ങ് സ്റ്റേഷനുകള്‍

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ 30 ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ ആകെ 1354 പോളിങ്ങ് സ്റ്റേഷനുകളാണ് ഉപതെരഞ്ഞെടുപ്പിനു സജ്ജമായത്. മാനന്തവാടി 173, സുല്‍ത്താന്‍ബത്തേരി 218, കല്‍പ്പറ്റ 187, തിരുവമ്പാടി 181, ഏറനാട് 174, നിലമ്പൂര്‍ 209, വണ്ടൂര്‍ 212 എന്നിങ്ങനെയാണ് പോളിങ്ങ് സ്റ്റേഷനുകള്‍. ജില്ലയില്‍ രണ്ട് ബൂത്തുകളാണ് അതീവ സുരക്ഷാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 11 പോളിങ്ങ് ബൂത്തുകളും പ്രത്യേക സുരക്ഷാ പട്ടികയിലുണ്ട്. ഇവിടെയെല്ലാം വെബ്കാസ്റ്റിങ്ങ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചൂരല്‍മലയില്‍ രണ്ട് ബൂത്തുകള്‍

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ 10, 12 വാര്‍ഡുകളിലെ വോട്ടര്‍മാര്‍ക്കായി രണ്ട് ബൂത്തുകള്‍ പ്രദേശത്തും 11ാം വാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ക്കായി മേപ്പാടി സ്‌കൂളിലും പ്രത്യേക പോളിങ്ങ് ബൂത്ത് ഏര്‍പ്പെടുത്തി. ദുരന്തമേഖലയില്‍ നിന്നും വിവിധ താല്‍ക്കാലിക പുനരധിവാസ മേഖലയില്‍ താമസിക്കുന്നവര്‍ക്കായി വോട്ടെടുപ്പ് കേന്ദ്രങ്ങളിലെത്താന്‍ പ്രത്യേക സൗജന്യ വാഹന സര്‍വ്വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലയില്‍ അതീവ സുരക്ഷാസന്നാഹം

ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയതായി ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി അറിയിച്ചു. അന്തര്‍ സംസ്ഥാന സേനയും അന്തര്‍ ജില്ലാ സേനയും തെരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ജില്ലയിലെത്തും. കൂടാതെ സംസ്ഥാന, ജില്ലാ അതിര്‍ത്തികളിലും പ്രത്യേക പോലീസ് പരിശോധന നടക്കുന്നുണ്ട്. സ്‌ട്രോങ്ങ് റൂമിനടക്കം പ്രത്യേക സുരക്ഷയൊരുക്കും. എന്‍.സി.സി, എസ്.പി.സി തുടങ്ങി 2700 പോലീസ് അധിക സേനയും ജില്ലയിലുണ്ടാകും. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയില്‍ ഡ്രൈഡേയും പ്രഖ്യാപിച്ചിട്ടുണ്ട്.

വോട്ടുചെയ്യാന്‍ 12 തിരിച്ചറിയല്‍ രേഖകള്‍

തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, തൊഴിലുറപ്പ് കാര്‍ഡ്, ഫോട്ടോ പതിച്ച പോസ്റ്റ് ഓഫീസ്,ബാങ്ക് പാസ്ബുക്ക്, കേന്ദ്ര തൊഴില്‍ വകുപ്പ് നല്‍കിയ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, എന്‍.പി.ആര്‍ സ്മാര്‍ട്ട് കാര്‍ഡ്, പാസ്പോര്‍ട്ട്, ഫോട്ടോ പതിപ്പിച്ച പെന്‍ഷന്‍ കാര്‍ഡ്, എം.പി/എം.എല്‍.എ അനുവദിച്ച ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍/ പി.എസ്.യു, പൊതുമേഖല സ്ഥാപനങ്ങളിലെ ഫോട്ടോ പതിച്ച സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉപയോഗിക്കാം.
വയനാട് മണ്ഡലത്തില്‍ 16 സ്ഥാനാര്‍ഥികള്‍

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ 16 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. സ്ഥാനാര്‍ഥികളുടെ പേര്, പാര്‍ട്ടി, ചിഹ്നം എന്നിവ യഥാക്രമം.
നവ്യാ ഹരിദാസ് (ഭാരതീയ ജനതാ പാര്‍ട്ടി, താമര), പ്രിയങ്ക ഗാന്ധി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, കൈ), സത്യന്‍ മൊകേരി (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, ധാന്യക്കതിരും അരിവാളും ), ഗോപാല്‍ സ്വരൂപ് ഗാന്ധി (കിസാന്‍ മജ്ദൂര്‍ ബറോജ്ഗര്‍ സംഘ് പാര്‍ട്ടി, കരിമ്പ് കര്‍ഷകന്‍), ജയേന്ദ്ര കെ. റാത്തോഡ് (റൈറ്റ് ടു റീകാള്‍ പാര്‍ട്ടി, പ്രഷര്‍കുക്കര്‍), ഷെയ്ക്ക് ജലീല്‍ (നവരംഗ് കോണ്‍ഗ്രസ് പാര്‍ട്ടി, ഗ്ലാസ് ടംബ്ലര്‍ ), ദുഗ്ഗിറാല നാഗേശ്വര റാവൂ (ജാതിയ ജനസേവ പാര്‍ട്ടി, ഹെല്‍മെറ്റ് ), എ.സീത (ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി, ഡയമണ്ട് ), അജിത്ത് കുമാര്‍. സി (സ്വതന്ത്രന്‍, ട്രക്ക്), ഇസ്മയില്‍ സബിഉള്ള (സ്വതന്ത്രന്‍, ഏഴ് കിരണങ്ങളോട് കൂടിയ പേനയുടെ നിബ്ബ്), എ. നൂര്‍മുഹമ്മദ് (സ്വതന്ത്രന്‍, ഗ്യാസ് സിലിണ്ടര്‍), ഡോ കെ പത്മരാജന്‍ (സ്വതന്ത്രന്‍, ടയറുകള്‍), ആര്‍. രാജന്‍ (സ്വതന്ത്രന്‍, ഡിഷ് ആന്റിന), രുഗ്മിണി (സ്വതന്ത്ര, കമ്പ്യൂട്ടര്‍), സന്തോഷ് പുളിക്കല്‍ (സ്വതന്ത്രന്‍, ഓട്ടോറിക്ഷ), സോനുസിംഗ് യാദവ് (സ്വതന്ത്രന്‍, എയര്‍ കണ്ടീഷണര്‍) എന്നിവരാണ് വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്.

ബൂത്തുകളില്‍ ക്യാമറ നിരീക്ഷണവലയം

വയനാട് ലോക്സഭാ മണ്ഡലത്തിലെ മുഴുവന്‍ പോളിങ്ങ് ബൂത്തുകളും ക്യാമറ നിരീക്ഷണ വലയത്തിലായിരിക്കും. വോട്ടെടുപ്പ് പ്രക്രിയ തുടങ്ങുന്നത് മുതല്‍ പൂര്‍ത്തിയാകുന്നത് വരെയുള്ള വോട്ട് ചെയ്യല്‍ ഒഴികെയുള്ള മുഴുവന്‍ നടപടികളും കളക്ടറേറ്റില്‍ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക കണ്‍ട്രോള്‍ റൂമില്‍ തത്സമയം നിരീക്ഷിക്കാന്‍ കഴിയും. കള്ളവോട്ട് ഉള്‍പ്പെടെയുള്ള അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനും സുതാര്യവും നീതിപൂര്‍വ്വവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനും വേണ്ടിയാണ് വിപുലമായ സംവിധാനങ്ങള്‍ഒരുങ്ങിയത്.

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

News Desk

Recent Posts

സംസ്ഥാന സെക്രട്ടറിയേറ്റ് പുതുക്കിപ്പണിയും,വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് യോഗം നടന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ സെക്രട്ടറിയേറ്റ് പുതുക്കി പണിയാൻ ആലോചന, അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ആലോചനയോഗം ചേർന്നു. പൊതുഭരണ വകുപ്പു മുതൽ…

21 minutes ago

കൊല്ലം@ 75 പ്രദര്‍ശന വിപണന മേള മാര്‍ച്ച് 3 മുതല്‍ 10 വരെ.കൊല്ലം വാർത്തകൾ ഇതുവരെ.

കൊല്ലം ജില്ല രൂപീകൃതമായതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മാര്‍ച്ച് മൂന്ന് മുതല്‍ 10 വരെ കൊല്ലം ആശ്രാമം മൈതാനിയില്‍ പ്രദര്‍ശന…

9 hours ago

കൃഷി വകുപ്പിലെ പീഡന വാർത്ത കെട്ടിച്ചമച്ചതെന്ന് ജോയിൻ്റ് കൗൺസിൽ ‘

ജീവനക്കാരനെതിയുള്ള വാർത്തകൾ അടിസ്ഥാന രഹിതം : ജോയിന്റ് കൗൺസിൽ വയനാട് ജില്ലാ പ്രിൻസിപ്പൽ ക്യഷി ഓഫീസിലെ ജീവനക്കാരിയുടെ ആത്മഹത്യ ശ്രമവുമായി…

14 hours ago

കരിമ്പടം

അനസ് സൈനുദ്ധീൻ, തീർത്ഥ ഹരിദേവ്, ജെസ്സൻ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി അംലാദ് ജലീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് "കരിമ്പടം…

14 hours ago

ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണത്തിന് 75 വയസ്

ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണത്തിന് 75 വയസ് കൊച്ചി: കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചക്ക് നാഴികകല്ലായ ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണത്തിന്…

15 hours ago

ഏറ്റുമാനൂരിൽ അമ്മയും പെൺമക്കളും ട്രെയിൻ തട്ടി മരിച്ചു, മരിച്ചവരെ തിരിച്ചറിഞ്ഞു

ഏറ്റുമാനൂരിൽ അമ്മയും പെൺമക്കളും ട്രെയിൻ തട്ടി മരിച്ചു, മരിച്ചവരെ തിരിച്ചറിഞ്ഞു കോട്ടയം : ഏറ്റുമാനൂരിൽ അമ്മയും പെൺമക്കളും ട്രെയിൻ തട്ടി…

15 hours ago