ന്യൂദില്ലി: രാജ്യത്തെ മദ്രസകൾ നിർത്തലാക്കണമെന്നാവശ്യവുമായി ദേശീയ ബാലവകാശ കമ്മീഷൻ രംഗത്ത് എത്തി. തീരുമാനം രാജ്യത്ത് വ്യത്യസ്ഥ അഭിപ്രായങ്ങൾ ഉണ്ടാകാം ഉണ്ടാകാതിരിക്കാം മതങ്ങൾ ഒരു സംസ്കാരം മാത്രമാണെന്ന തിരിച്ചറിവ് വർത്തമാനകാലത്ത് എല്ലാവരും മനസ്സിൽ സൂക്ഷിക്കട്ടെ, മതം ഒരിക്കലും മനുഷ്യൻ്റെ സ്വാതന്ത്ര്യത്തെ കടന്നാക്രമിക്കരുത്. വിശ്വാസം കൂടി വരുന്ന സാഹചര്യത്തിൽ തന്നെ വിശ്വാസം പുതിയ തലമുറയിൽ കുറഞ്ഞുവരുന്നുമുണ്ട്. അമ്പലങ്ങളിലും പള്ളികളിലും മോസ്കുകളിലും പഴയപോലെ ആരാധനയ്ക്കായ് ഭക്തർ പോകുന്നെങ്കിലും അന്തവിശ്വാസം കുറഞ്ഞുവരുന്നത് ഗുണകരം തന്നെയാണ്. എന്നാൽ ഡോ കെ.ടി ജലീലിൻ്റെ എഫ്ബി പോസ്റ്റ് വായിക്കാം.
ഇന്ന് മദ്രസ്സകൾ! നാളെ സെമിനാരികൾ! മറ്റന്നാൾ വേദപാഠശാലകൾ!
വേദപാഠശാലകളും മദ്രസ്സകളും സെമിനാരികളും അരുതാത്തതല്ല ജനങ്ങളെ പഠിപ്പിക്കുന്നത്. മതവിശ്വാസം ഒരുപാട് മനുഷ്യരെ അരുതായ്മകളിൽ നിന്നും കുറ്റകൃത്യങ്ങളിൽ നിന്നും അകറ്റി നിർത്തുന്നുണ്ട്. നിരവധി പേർക്ക് ഉപജീവനത്തിനുള്ള വഴികൂടിയാണ് മതസ്ഥാപനങ്ങൾ. മതപാഠശാലകൾ ഏത് മതവിഭാഗക്കാരുടേതായാലും അടച്ചു പൂട്ടിയിൽ തൊഴിൽ നഷ്ടത്തെ തുടർന്നുള്ള സാമൂഹ്യ പ്രശ്നങ്ങളും ഉയർന്നുവരും.
എന്നാൽ ഇത്തരം സ്ഥാപനങ്ങളൊന്നുമില്ലാത്ത മതരഹിത സമൂഹങ്ങളിൽ കുറ്റകൃത്യങ്ങൾ സാമാന്യേണ കുറവാണല്ലോ എന്ന് വിമർശകർ ചൂണ്ടിക്കാണിച്ചേക്കാം. നൂറ്റാണ്ടുകളായി മതാധിഷ്ഠിത ബോധം രൂഢമൂലമായ നാടുകളിൽ ആധുനിക ക്രിമിനൽ നിയമങ്ങളെ ബലപ്പെടുത്താൻ മതശാസനകൾക്ക് കഴിയുന്നുണ്ടെന്നത് ഒരു വസ്തുതയാണ്. അതില്ലാതാകുമ്പോൾ തെറ്റുകുറ്റങ്ങൾ അധികരിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളഞ്ഞുകൂട.
“ദൈവം എന്നൊന്നില്ലായിരുവെങ്കിൽ, ഒരു ദൈവത്തെ സൃഷ്ടിക്കാൻ മനുഷ്യൻ നിർബന്ധിതമാകുമായിരുന്നു” എന്ന് അഭിപ്രായപ്പെട്ട മഹാമനീഷികളും അർത്ഥമാക്കിയതിൻ്റെ പൊരുളും മറ്റൊന്നാവാൻ ഇടയില്ല.
മതവിദ്യാഭ്യാസം കുറച്ചുകൂടി സൗഹാർദ്ദവൽക്കരിക്കണമെന്ന പൊതു അഭിപ്രായത്തോട് എനിക്ക് യോജിപ്പാണ്. ഏത് മതമാണെങ്കിലും മതേതരമായാണ് വായിക്കപ്പെടേണ്ടതും പഠിപ്പിക്കപ്പെടേണ്ടതും.
മതബോധനം പരമതനിന്ദ വളർത്താതെ ആവണം. സൂഫീ ചിന്തകളിലും ഭക്തിപ്രസ്ഥാന ദർശനങ്ങളിലും വിമോചന ദൈവശാസ്ത്ര സങ്കൽപ്പങ്ങളിലും ഈന്നിയാവണം ഒരുബഹുമത സാമൂഹ്യഘടന നിലനിൽക്കുന്ന നമ്മുടെ രാജ്യത്ത്, വിശ്വാസസംഹിതകൾ പരിചയപ്പെടുത്തിക്കൊടുക്കാൻ അവലംബിക്കേണ്ടത്. വേദപാഠശാലകൾ കൊണ്ടും മദ്രസ്സകൾ കൊണ്ടും സെമിനാരികൾ കൊണ്ടും ഉണ്ടാകുന്നതായി പറയപ്പെടുന്ന ഗുണങ്ങളും ദോഷങ്ങളും ഒരു നിഷ്പക്ഷ വിശകലനത്തിന് വിധേയമാക്കിയാൽ ഗുണമാണ് എത്രയോ കൂടുതലെന്ന് നിഷ്പ്രയാസം പറയാനാകും.
മദ്രസ്സകൾ അടച്ചുപൂട്ടണമെന്ന ധ്വനിയിൽ കേന്ദ്ര ബാലാവകാശ കമ്മീഷൻ പുറപ്പെടുവിച്ചതായി പറയപെടുന്ന നിർദ്ദേശങ്ങൾ ഏകപക്ഷീയവും സമൂഹത്തിൽ വലിയ അസ്വസ്ഥതകൾ സൃഷ്ടിക്കപ്പെടാൻ ഏറെ സാദ്ധ്യതകളുള്ളതുമാണ്. ഒരു സർക്കാരും മതപഠനത്തിന് പണം നൽകുന്നതായി അറിവില്ല. സ്കൂളുകളിൽ പോകാത്ത കുട്ടികളെ ലാക്കാക്കി, അവർക്ക് പ്രാഥമിക ഭൗതിക വിദ്യഭ്യാസവും നൽകുന്ന ഉത്തരേന്ത്യൻ സംവിധാനങ്ങളെ ദക്ഷിണേന്ത്യൻ മതപഠന രീതികളോട് സമീകരിക്കുന്നത് ശരിയല്ല.
സർക്കാരിൻ്റെ പണം മതപഠനത്തിനായി നൽകപ്പെടുന്നില്ല. ഓരോ മതവിഭാഗക്കാരും കുട്ടികളിൽ നിന്ന് ഫീസ് പിരിച്ചാണ് അവരവരുടെ സ്ഥാപനങ്ങളിലെ അദ്ധ്യാപകർക്ക് മാസാമാസം ശമ്പളം നൽകുന്നത്. കമ്മീഷൻ്റെ മുനവെച്ചുള്ള പരാമർശങ്ങൾ ജനങ്ങളിൽ തെറ്റിദ്ധാരണകൾക്ക് വഴിവെക്കാനിടയുണ്ട്. ഉത്തരവാദപ്പെട്ടവർ തന്നെ ഇത്തരം സത്യവിരുദ്ധമായ കാര്യങ്ങളുടെ പ്രചാരകരാകുന്നത് ഭൂഷണമല്ല. എലിയെപ്പേടിച്ച് ഇല്ലം ചുടുന്നതിന് സമാനമാകും അപ്രസക്തമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി മദ്രസ്സകൾ അടച്ചുപൂട്ടാനുള്ള അധികൃതരുടെ നീക്കം.
എന്തും പറയാവുന്ന നില ഉണ്ട് ഇവിടെ, എന്റെ ആഫീസ് അത്തരത്തിൽ ഇടപെടാറില്ല. ഇപ്പോൾ ചില കാര്യങ്ങൾക്ക് അയാൾ മാപ്പു പറയുന്നുണ്ടല്ലോ,സതീശനെതിരെ…
ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ അനുശാന്തിക്ക് ജാമ്യം ലഭിക്കുമ്പോൾ കോടതി ചൂണ്ടിക്കാട്ടിയവാചകങ്ങൾ ഇങ്ങനെ.....‘പിഞ്ചുമകളെ കൊല്ലാൻ കൂട്ടുനിന്ന അനുശാന്തി മാതൃത്വത്തിനുതന്നെ അപമാനമാണ്. എങ്കിലും സ്ത്രീയാണെന്നതും…
ന്യൂദില്ലി:പൂജ ഖേദ്കറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാണ് സുപ്രീംകോടതി അറസ്റ്റ് തടഞ്ഞത്. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ…
തിരുവനന്തപുരം: എ. ഐ. ടി. യു. സി നേതൃത്വത്തിൽ ജനുവരി 17ന് സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാർ തൊഴിലും…
വയനാട്:പുൽപ്പള്ളി അമരക്കുനി പ്രദേശത്ത് വീണ്ടും കടുവ ആക്രമണം. പായിക്കണ്ടത്തിൽ ബിജുവിന്റെ ആടിനെ കടുവ ആക്രമിച്ചുകൊന്നു. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് കടുവയുടെ…
കൊല്ലം : ശക്തികുളങ്ങര കന്നിട്ട പുതുവലിൽ കായൽവാരം കുടുംബാംഗമായ പരേതനായ ജോസഫിൻ്റെ ഭാര്യ മേരി ജോസഫ് (73) നിര്യതയായി. മക്കൾ.…