കോട്ടയം: ഇന്ന് വിജയദശമി ദിനം. നവരാത്രി ആഘോഷങ്ങളുടെ സമാപനം എന്നതിലുപരി അറിവിന്റെ ആരംഭമായ വിദ്യാരംഭം കൂടിയാണിന്ന്. ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് കടക്കുന്നത് നിരവധി കുരുന്നുകളാണ്. അരിയില്‍ ചൂണ്ടുവിരല്‍ കൊണ്ടും നാവില്‍ സ്വർണമോതിരം കൊണ്ടും ഹരിശ്രീ ഗണപതയേ നമഃ എഴുതിക്കൊണ്ട് കുരുന്നുകള്‍ അറിവിന്റെ ലോകത്തേക്ക് പിച്ചവയ്ക്കും.
ജാതിമതഭേദമന്യേ എല്ലാവരും വിജയദശമി ദിനത്തില്‍ വിദ്യാരംഭം കുറിക്കുന്നു. സംസ്ഥാനത്ത് ക്ഷേത്രങ്ങളിലും പ്രധാന എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ലോകത്തിന്റെ തന്നെ വിവിധ കോണുകളില്‍ ഇന്ന് വിദ്യാരംഭം കുറിക്കുന്ന കുരുന്നുകള്‍ നിരവധിയാണ്. അറിവ് ഏകമാണെന്ന പരമാർത്ഥത്തിന് അടിവരയിടുകയാണ് വിജയദശമി ദിനം.
കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം, എറണാകുളം ചോറ്റാനിക്കര ശ്രീ ഭഗവതി ക്ഷേത്രം, വടക്കൻ പറവൂർ മൂകാംബിക ക്ഷേത്രം, പാലക്കാട് ഹേമാംബിക ക്ഷേത്രം, ആവണംകോട് സരസ്വതി ക്ഷേത്രം, ഞാങ്ങാട്ടിരി വള്ളുവനാടൻ മൂകാംബിക ഭഗവതി ക്ഷേത്രം, പന്തളം പാട്ടുപുരക്കാവ് സരസ്വതി ക്ഷേത്രം, തിരുവനന്തപുരം പൂജപ്പുര ശ്രീ സരസ്വതി ക്ഷേത്രം,വർക്കല ശിവഗിരി ശാരദാമഠം സരസ്വതി ക്ഷേത്രം, കണ്ണൂർ മൃദംഗശൈലേശ്വരി ക്ഷേത്രം, കണ്ണൂർ പള്ളിക്കുന്ന് ശ്രീ മൂകാംബിക ക്ഷേത്രം, മാവേലിക്കര തട്ടാരമ്പലം സരസ്വതി ക്ഷേത്രം തുടങ്ങി സരസ്വതി ക്ഷേത്രങ്ങളിലെ വിദ്യാരംഭം ഏറെ പ്രസിദ്ധമാണ്. സാംസ്കാരിക പ്രസ്ഥാനങ്ങളിലും, വിവിധ മുസ്ലീം, കൃസ്തീയൻ ദേവാലയങ്ങളിലും ചടങ്ങുകൾ നടക്കും.
കളമശ്ശേരി പോളിടെക്‌നിക്കിലെ ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയില്‍ അറസ്റ്റ് ചെയ്തവരെ ജാമ്യത്തില്‍ വിട്ടത് ശരിയായില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കള്ളും…
കഞ്ചാവ് കേസിൽ തന്നെ കുടുക്കിയതാണെന്ന് അറസ്റ്റിലായ എറണാകുളം കളമശേരി പോളിടെക്‌നിലെ വിദ്യാർഥി ആർ. അഭിരാജ്. കഞ്ചാവ് ആരോ പുറത്തുനിന്ന് കൊണ്ടുവച്ചതാണെന്നും…
നെയ്യാറ്റിൻകരയിൽ ദന്ത ഡോക്ടറെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.കൊറ്റാമം സ്വദേശി സൗമ്യയാണ് മരിച്ചത്.കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിലാണ് കണ്ടെത്തിയത്. ഉടൻ…
തകർന്നു കിടക്കുന്ന തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാൻ്റിൻ്റെ ശോചനീയാവസ്ഥ പരിഹരിച്ച് പൂർണമായും സഞ്ചാരയോഗ്യമാക്കണമെന്നും, തിരുവല്ല നഗരസഭയുടെ അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട്…
വയനാട് ഡി സി സി ട്രഷററുടെ ആത്മഹത്യ; കെ.സുധാകരൻ എംപിയുടെ മൊഴിയെടുക്കും കൽപ്പറ്റ : വയനാട് ഡിസിസി ട്രഷറർ…