ന്യൂഡെല്‍ഹി: തന്റെ നിലപാടിൽ വെള്ളം ചേർത്തിട്ടില്ല എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാർട്ടിയുടെ ചുമതലയുമായി തനിക്ക് ഇനിയും ഡൽഹിയിലേക്ക് വരേണ്ടി വരുമെന്നും യാത്രയയപ്പ് ചടങ്ങിൽ ബിനോയ് വിശ്വം. ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ ഡൽഹി ഘടകമാണ് മുൻ രാജ്യസഭ അംഗം കൂടിയായിരുന്ന ബിനോയ് വിശ്വത്തിന് ഡൽഹിയിൽ യാത്രയയപ്പ് നൽകിയത്.
രാഷ്ട്രീയ ജീവിതം ആരംഭിച്ച കാലത്തെയും രാജ്യസഭാ അംഗമായതിന് ശേഷമുള്ള ഡൽഹിയിലെയും ഓർമ്മകളാണ് ഐമ സംഘടിപ്പിച്ച യാത്ര അയപ്പ് ചടങ്ങിൽ ബിനോയ് വിശ്വം പങ്കുവെച്ചത്. ലഭിക്കുന്ന പദവികൾ താൽക്കാലികം ആണെങ്കിലും തന്റെ നിലപാട് താൽക്കാലികമല്ലെന്ന് ബിനോയ് വിശ്വം.
തനിക്കു നൽകിയ സ്നേഹവും പിന്തുണയും രാജ്യസഭ എംപി പിപി സുനീറിനും നൽകണമെന്നും ബിനോയ് വിശ്വം പറഞ്ഞു. ബിനോയ് വിശ്വത്തിന് പകരക്കാരനാവുക എന്നത് പ്രയാസകരമാണെന്ന് പി പി സുനീർ.
ബിനോയ് വിശ്വത്തോടൊപ്പമുള്ള ആറു വർഷങ്ങൾ ഡൽഹി മലയാളികൾക്ക് അഭിമാന നിമിഷം ആണെന്ന് ഐമ ചെയർമാൻ ബാബു പണിക്കർ.
ഐമ ഡൽഹി ഘടകത്തിന്റെ നേതൃത്വത്തിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ മറ്റ് മലയാളി സംഘടനാ ഭാരവാഹികളും മുതിർന്ന മാധ്യമപ്രവർത്തകരും രാഷ്ട്രീയപ്രവർത്തകരും പങ്കെടുത്തു.
ബംഗ്ളുരു :ആശാ പ്രവർത്തകരുടെ അനിശ്ചിതകാല നിരന്തര സമരം കർണാടക മുഖ്യമന്ത്രിയുടെ ഇടപെടലിൽ ഉജ്ജ്വല വിജയത്തിൽ കലാശിച്ചു. പല പ്രധാന ആവശ്യങ്ങളിൽ…
കൊല്ലം: നൃത്ത സംഗീത വാദ്യ താളമേളങ്ങള്‍ പെയ്തിറങ്ങിയ കുടുംബശ്രീയുടെ ആറാമത് സംസ്ഥാനതല ബഡ്സ് കലോത്സവം-തില്ലാനയുടെ അരങ്ങില്‍ 47 പോയിന്‍റ് നേടി…
കരാര്‍ നിയമനം വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലായി (ജനറല്‍ മെഡിസിന്‍, ഒ.ബി.ജി, റേഡിയോ ഡയഗ്നോസിസ്, ഒഫ്താല്‍മോളജി, ജനറല്‍…
തൊഴിലാളികൾ ഞായറാഴ്ചയുള്‍പ്പെടെ ആഴ്ചയില്‍ 90 മണിക്കൂര്‍ പണിയെടുക്കണമെന്ന് ഇൻഫോ സിസ് മേധാവി നാരായണമൂര്‍ത്തിയെപ്പോലെ ലാര്‍സന്‍ & ട്യൂബ്രോ ചെയര്‍മാന്‍ സുബ്രഹ്മണ്യവും…
കണ്ണൂർ:പരിസ്ഥിതി സൗഹൃദമായ ഇടപെടലുകളിലൂടെ വൃത്തിയും സുരക്ഷയും ഉറപ്പാക്കി അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്‌ളാഗ് നേട്ടം സ്വന്തമാക്കി കണ്ണൂർ ജില്ലയിലെ അഴീക്കോട്…
ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെ ആകെ പിന്നോട്ട് അടിക്കുന്ന പുതിയ ഡ്രാഫ്റ്റ് യുജിസി റഗുലേഷൻസ് 2025 പിൻവലിക്കണമെന്ന് എ കെ…