Categories: New Delhi

“ഗുലാൻ തട്ടുകട”

എം ജെ സിനിമാസ്, വി ഫ്രണ്ട്‌സ് പ്രൊഡക്ഷൻസ്‌ എന്നിവയുടെ ബാനറിൽ കെ എച്ച് അബ്ദുള്ള നിർമിച്ച് മുന്നാ ഇഷാൻ കഥ എഴുതി സംവിധാനം ചെയ്യുന്ന “ഗുലാൻ തട്ടുകട ” എന്ന ചിത്രത്തിന്റെ പൂജാ കർമ്മം എറണാകുളം മെർമെയ്ഡ് ഹോട്ടലിൽ വെച്ച് നടന്നു. പ്രതിപക്ഷ നേതാവ്വി ഡി സതീശൻ ഭദ്രദീപം തെളിച്ച് ചടങ്ങിന് തുടക്കം കുറിച്ചു.
പൂർണമായും കോമഡി എന്റർറ്റൈനറായി ഒരുക്കുന്ന ഈ ചിത്രത്തിൽ ഗുലാൻ എന്ന കഥാപാത്രമായി പ്രമുഖ ഷെഫ് സുരേഷ്പിള്ള എത്തുന്നു. ഷഹീൻ സിദ്ധിക്ക്,സുധീർ കരമന,ജാഫർഇടുക്കി,തമിഴ്നടൻജിമാരിമുത്തു,കുഞ്ചൻ,വിജയകുമാർ(കമ്മട്ടിപ്പാടംഫെയിം) ഡ്രാക്കുള സുധീർ,ദിനീഷ് (നായാട്ട് ഫെയിം)സാജൻ പള്ളുരുത്തി, സാജു കൊടിയൻ,സഞ്ജു ഭായ്,സുദർശനൻ ആലപ്പി,ബിനുകുട്ടൻ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.മേജർരവി,ബാലതുടങ്ങിയവർഅതിഥിതാരങ്ങളായിപ്രത്യക്ഷപ്പെടുന്നു. നായിക പുതുമുഖമാണ്.ടോൺസ് അലക്സ്‌ ഛായാഗ്രഹണം നിർവഹിക്കുന്നു.
സന്തോഷ്‌ വർമ്മയുടെ വരികൾക്ക് ഷഫീഖ് അഹമ്മദ് ഈണം പകരുന്നു.സഹ നിർമ്മാണം-അനൂപ്, ടി പി ജയലക്ഷ്മി.പ്രൊഡക്ഷൻ കൺട്രോളർ-സുനിൽ പേട്ട,ആർട്ട്‌-ഷിജു അടൂർ,വസ്ത്രലങ്കാരം -ആന്റണി വൈറ്റില, മേക്കപ്പ്-രതീഷ് അമ്പാടി, സ്റ്റിൽസ്-അമൽ ധ്രുവ,ഡിസൈൻ-ഇമേജനറി ട്രീ സ്റ്റുഡിയോസ്, അസോസിയേറ്റ് ഡയറക്ടർ-നഹാസ് ആർകെ, ആക്ഷൻ-അഷറഫ് ഗുരുക്കൾ,പി ആർ ഒ-എ എസ് ദിനേശ്

News Desk

Recent Posts

കർണാടകയിൽ ആശ വർക്കന്മാർക്ക് 10000 രൂപ ഓണറേറിയം പ്രഖ്യാപിച്ചു ആശാ വർക്കന്മാർ നടത്തിവന്ന സമരം അവസാനിച്ചു.

ബംഗ്ളുരു :ആശാ പ്രവർത്തകരുടെ അനിശ്ചിതകാല നിരന്തര സമരം കർണാടക മുഖ്യമന്ത്രിയുടെ ഇടപെടലിൽ ഉജ്ജ്വല വിജയത്തിൽ കലാശിച്ചു. പല പ്രധാന ആവശ്യങ്ങളിൽ…

1 hour ago

നൃത്ത സംഗീത വാദ്യ താളമേളങ്ങള്‍ പെയ്തിറങ്ങിയ കുടുംബശ്രീയുടെ ആറാമത് സംസ്ഥാനതല ബഡ്സ് കലോത്സവം.

കൊല്ലം: നൃത്ത സംഗീത വാദ്യ താളമേളങ്ങള്‍ പെയ്തിറങ്ങിയ കുടുംബശ്രീയുടെ ആറാമത് സംസ്ഥാനതല ബഡ്സ് കലോത്സവം-തില്ലാനയുടെ അരങ്ങില്‍ 47 പോയിന്‍റ് നേടി…

3 hours ago

വയനാട് വാർത്തകൾ.

കരാര്‍ നിയമനം വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലായി (ജനറല്‍ മെഡിസിന്‍, ഒ.ബി.ജി, റേഡിയോ ഡയഗ്നോസിസ്, ഒഫ്താല്‍മോളജി, ജനറല്‍…

3 hours ago

ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി : സുബ്രഹ്മണ്യത്തിന്‍റെ നിര്‍ദ്ദേശം അപലപനീയം – അമര്‍ജീത് കൗര്‍.

തൊഴിലാളികൾ ഞായറാഴ്ചയുള്‍പ്പെടെ ആഴ്ചയില്‍ 90 മണിക്കൂര്‍ പണിയെടുക്കണമെന്ന് ഇൻഫോ സിസ് മേധാവി നാരായണമൂര്‍ത്തിയെപ്പോലെ ലാര്‍സന്‍ & ട്യൂബ്രോ ചെയര്‍മാന്‍ സുബ്രഹ്മണ്യവും…

3 hours ago

ചാൽ ബീച്ചിന് ചരിത്ര നേട്ടമായി ബ്ലൂ ഫ്‌ളാഗ് അന്താരാഷ്ട്ര അംഗീകാരം.

കണ്ണൂർ:പരിസ്ഥിതി സൗഹൃദമായ ഇടപെടലുകളിലൂടെ വൃത്തിയും സുരക്ഷയും ഉറപ്പാക്കി അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്‌ളാഗ് നേട്ടം സ്വന്തമാക്കി കണ്ണൂർ ജില്ലയിലെ അഴീക്കോട്…

4 hours ago

ഉന്നത വിദ്യാഭ്യാസത്തെ തകർക്കുന്ന യു ജി സി റഗുലേഷൻസ് 2025 പൂർണമായി പിൻവലിക്കുക – എ കെ പി സി ടി എ .

ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെ ആകെ പിന്നോട്ട് അടിക്കുന്ന പുതിയ ഡ്രാഫ്റ്റ് യുജിസി റഗുലേഷൻസ് 2025 പിൻവലിക്കണമെന്ന് എ കെ…

10 hours ago