തിരുവനന്തപുരം. കേരളത്തിൽ എന്‍സിപി പിളർന്നു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം റെജി ചെറിയാൻ്റെ നേതൃത്വത്തിൽ
ഒരു വിഭാഗം പ്രവർത്തകർ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പം ചേർന്ന് യുഡിഎഫിൻ്റെ ഭാഗമായി. പി സി ചാക്കോയ്ക്കൊപ്പം നിന്നവരാണ് പാർട്ടി വിട്ടത്. അടുത്ത മാസം ആലപ്പുഴയിൽ ലയനസമ്മേളനം നടത്തും. എന്‍സിപിയില്‍ 40 വര്‍ഷത്തോളം പ്രവര്‍ത്തിച്ചവരാണ് പാര്‍ട്ടിവിടുന്നതെന്ന് റെജി ചെറിയാൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന നേതൃത്വത്തിൻ്റെ അടക്കം പക്ഷപാതപരമായ നിലപാടിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് നേരത്തെ തന്നെ നേതാക്കൾ വ്യക്തമാക്കിയിരുന്നു. കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് എന്‍സിപി യിൽ ഏത് വിഭാഗത്തിനൊപ്പമാണെന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല. കേരളത്തിൽ ഒരു മന്ത്രിയെ കൊണ്ട് തന്നെ എന്‍സിപി പൊറുതിമുട്ടിയിരിക്കുകയാണെന്നും റെജി ചെറിയാൻ പരിഹസിച്ചു.
ബംഗ്ളുരു :ആശാ പ്രവർത്തകരുടെ അനിശ്ചിതകാല നിരന്തര സമരം കർണാടക മുഖ്യമന്ത്രിയുടെ ഇടപെടലിൽ ഉജ്ജ്വല വിജയത്തിൽ കലാശിച്ചു. പല പ്രധാന ആവശ്യങ്ങളിൽ…
കൊല്ലം: നൃത്ത സംഗീത വാദ്യ താളമേളങ്ങള്‍ പെയ്തിറങ്ങിയ കുടുംബശ്രീയുടെ ആറാമത് സംസ്ഥാനതല ബഡ്സ് കലോത്സവം-തില്ലാനയുടെ അരങ്ങില്‍ 47 പോയിന്‍റ് നേടി…
കരാര്‍ നിയമനം വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലായി (ജനറല്‍ മെഡിസിന്‍, ഒ.ബി.ജി, റേഡിയോ ഡയഗ്നോസിസ്, ഒഫ്താല്‍മോളജി, ജനറല്‍…
തൊഴിലാളികൾ ഞായറാഴ്ചയുള്‍പ്പെടെ ആഴ്ചയില്‍ 90 മണിക്കൂര്‍ പണിയെടുക്കണമെന്ന് ഇൻഫോ സിസ് മേധാവി നാരായണമൂര്‍ത്തിയെപ്പോലെ ലാര്‍സന്‍ & ട്യൂബ്രോ ചെയര്‍മാന്‍ സുബ്രഹ്മണ്യവും…
കണ്ണൂർ:പരിസ്ഥിതി സൗഹൃദമായ ഇടപെടലുകളിലൂടെ വൃത്തിയും സുരക്ഷയും ഉറപ്പാക്കി അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്‌ളാഗ് നേട്ടം സ്വന്തമാക്കി കണ്ണൂർ ജില്ലയിലെ അഴീക്കോട്…
ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെ ആകെ പിന്നോട്ട് അടിക്കുന്ന പുതിയ ഡ്രാഫ്റ്റ് യുജിസി റഗുലേഷൻസ് 2025 പിൻവലിക്കണമെന്ന് എ കെ…