കൊല്ലം : ഓച്ചിറ റെയിൽവേ സ്റ്റേഷന് സമീപം പോലീസ് നടത്തിയ രാസ ലഹരി വേട്ടയിൽ മൂന്ന് യുവാക്കൾ പോലീസിന്റെ പിടിയിലായി. പന്മന ആക്കൽ റിയാസ് മൻസിലിൽ അബ്ദുൽ റഷീദ് മകൻ അൽ അമീൻ(26), പന്മന, പുത്തൻചന്ത, പാറക്കൽ വീട്ടിൽ സുരേന്ദ്രൻ മകൻ സുബിൻ(25), തേവലക്കര, പാലക്കൽ, കളീക്കൽ തെക്കതിൽ രവീന്ദ്രൻ മകൻ അഭിജിത്ത്(32) എന്നിവരാണ് ഓച്ചിറ പോലീസും ജില്ലാ ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിയിലായത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാർ ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ബുധനാഴ്ച രാത്രി 11.00 മണിയോടെ ഓച്ചിറ റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറേ ഗേറ്റിന് സമീപത്ത് നിന്നും ഇവർ പിടിയിലായത്. ഇവരുടെ പക്കൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 4 ഗ്രാം 20 മില്ലിഗ്രാം എം.ഡി.എം.എ പോലീസ് സംഘം കണ്ടെടുത്തു. കഴിഞ്ഞ കുറച്ച് നാളുകളായി അൽ അമീൻ പോലീസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിലും ഇവർ പ്രതിയാണ്. ഓച്ചിറ എസ്.ഐ മാരായ തോമസ്, സന്തോഷ്, എസ്.സി.പി.ഒ മാരായ സിബിൻ, രാഹുൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
മണ്ണാര്‍ക്കാട്. കല്ലടിക്കോട് വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം നാലായി.മരിച്ച നാല് പേരും പെണ്‍കുട്ടികളാണ്. മരിച്ചവര്‍ എട്ടാം ക്ലാസ്…
*കേരള എൻ ജി ഒ അസോസിയേഷൻ നൽകിയ ക്ഷാമബത്ത കേസിൽ ഇന്ന് (12-12-24)ഇടക്കാല ഉത്തരവ്* ക്ഷാമ ബത്ത കേസിൽ…
കരുനാഗപ്പള്ളിയിൽ നിന്നുളള നാലു ജില്ലാ കമ്മിറ്റി അംഗങ്ങളും പുറത്ത് കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്നുളള നാലു ജില്ലാ കമ്മിറ്റി അംഗങ്ങളും പുറത്ത്.പി.ആർ…
തിരുവനന്തപുരം: സർക്കാർ സ്വകാര്യവൽക്കരണ നയങ്ങളിലേക്ക്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്കൾ പുട്ടേണ്ടിവരും.സര്‍ക്കാര്‍ ഓഫീസുകളിലെ ശുചീകരണം പുറംകരാര്‍ നല്‍കും; തസ്തികകള്‍ ഇല്ലാതാകും, ശുപാര്‍ശ അംഗീകരിച്ച്…
കൊച്ചി:സംസ്ഥാന സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. അനധികൃത ഫ്ലെക്സ് ബോര്‍ഡുകള്‍ നീക്കുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. എത്ര ബോര്‍ഡുകള്‍…
ഇന്നലെ ഉച്ചയ്ക്ക്( ബുധൻ)ചേർത്തല അരീപ്പറമ്പ് ഹൈസ്കുളിൽ നിന്നും കാണാതായ കുട്ടിയെ ഓച്ചിറയിൽ നിന്നും കണ്ടെത്തിയതായ് പോലീസ് അറിയിച്ചു.