വയനാട്: വയനാട്ടിലും ചേലക്കരയിലും, ഉപതിരഞ്ഞെടുപ്പിൻ്റെ പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതൽ വിവിധ ഇടങ്ങളിൽ തുടങ്ങിയ വിതരണം ഉച്ചയോടെപൂർത്തിയായി എല്ലാവരും പോളിംഗ് ബൂത്തിലേക്ക് യാത്ര തിരിച്ചു .
നാളെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിലും വയനാട്ടിലും ഇന്ന് പ്രവർത്തകർ അവസാന വോട്ടുറപ്പിക്കാൻ വീടുകൾ കയറിയുള്ള നിശ്ശബ്ദ പ്രചാരണമാണ് നടത്തുക. പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള നീക്കത്തിലാണ് സ്ഥാനാർത്ഥികളും. പുതിയ വോട്ടർമാർക്ക് ഉൾപ്പെടെ പരിചയപ്പെടുത്താനുള്ള മാതൃക വോട്ടിംഗ് മെഷീനുകളുമായാണ് ബൂത്ത് തലത്തിലുള്ള സ്ക്വാഡ് വർക്കുകൾ ഇന്ന് നടത്തുക. അതേസമയം പിന്തുണ ഉറപ്പാക്കാനായി പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചകളാണ് സ്ഥാനാർഥികളുടെ പ്രധാന പരിപാടി.
പ്രചാരണം അവസാനിച്ചപ്പോൾ എൽഡിഎഫും യുഡിഎഫും ഉറച്ച വിജയ പ്രതീക്ഷയിലാണ്.
ചെറുതുരുത്തി സ്കൂളിൽ നിന്നാണ് ചേലക്കര മണ്ഡലത്തിലേക്ക് വോട്ടിംഗ് യന്ത്രങ്ങൾ അടക്കം വിതരണം ചെയ്യുന്നത്. 180 ബൂത്തുകളിലേക്കുള്ള ഇവിഎം മൂന്ന് സ്ട്രോങ്ങ് റൂമുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്.വിവിപാറ്റ് മെഷീനുകളുടെ തകരാറുകൾ മുന്നിൽ കണ്ട് 180 ബൂത്തുകൾക്കായി ആകെ 236 മെഷീനുകൾ സജ്ജമാക്കിയിട്ടുണ്ട്.
ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് പ്രമാണിച്ച് നവംബര്‍ 13 ന് വയനാട് ജില്ലയിൽ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി നൽകിയിട്ടുണ്ട്നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരവും ജില്ലയിൽ അന്ന് അവധിയായിരിക്കും..
മധുര:സിപിഎം 24ാം പാർട്ടി കോൺഗ്രസ് ഇന്ന് മധുരയിൽ തുടങ്ങുo.ഇത് മൂന്നാം തവണയാണ് മധുരയിൽ പാർട്ടി കോൺഗ്രസ് നടക്കുന്നത്. 1972ൽ മധുരയിൽ…
തിരുവനന്തപുരം:വിമാനതാവളത്തിലെഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം നടന്നിട്ട് ദിവസങ്ങൾ പലതു കഴിഞ്ഞു. പ്രതി ഒളിവിൽ ആയിട്ട് പിടിക്കാൻ കഴിയാതെ പോലീസ്. ഒളിവിലിരുന്ന്…
എമ്പുരാൻ വിവാദം, ‘ഇതിൽ എന്താണ് വിവാദം’, കേന്ദ്ര മന്ത്രി സുരേഷ് ഗോപി ന്യൂ ഡെൽഹി : മോഹൻലാൽ –…
സർവ്വകലാശാലകളുടെ ഭൂമിയിൽ ഭൂമാഫിയകൾ പിടിമുറുക്കുന്നു *ഭൂമി കച്ചവടം സർക്കാരിന്റെയും സിണ്ടിക്കേറ്റു കളുടെയും ഒത്താശയിലെന്ന് ആരോപണം* തിരുവനന്തപുരം :…
തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ എക്‌സൈസിന്റെ മിന്നല്‍ പരിശോധന; കഞ്ചാവ് പിടിച്ചെടുത്തു. തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ എക്‌സൈസ് നടത്തിയ…
യുവാവിനെ കല്ലട ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി കുന്നത്തൂർ പഞ്ചായത്തിൽ ഇഞ്ചക്കോട് കിഴക്കതിൽ കൃഷ്ണകുമാർ (37) ആണ് മരണപ്പെട്ടത്. കല്ലടയാറ്റിലെ…