കൊല്ലം: കോർപ്പറേഷനിൽ നിന്ന് ആനുകൂല്യം വാങ്ങാനായി വ്യാജരേഖ ചമച്ചതിന് ബിജെപി നേതാവിന്റെ പേരിൽ കേസ്. ബിജെപി ചവറ മണ്ഡലം പ്രസിഡണ്ട് കുരീപ്പുഴ തേജസിൽ ദീപയുടെ പേരിലാണ് ശക്തികുളങ്ങര പോലീസ് കേസ് എടുത്തത്. വീടിൻറെ അറ്റകുറ്റപ്പണികൾക്കായി പട്ടികജാതി വികസന വായ്പ ലഭിക്കാനായി അയൽവക്കത്തെ വീട്ടുടമയുടെ പേരിൽ വ്യാജ സമ്മതപത്രം സമർപ്പിച്ചതിനാണ് കേസ്. പരാതി ലഭിച്ചശേഷം കോർപ്പറേഷൻ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ അടുത്ത വീട്ടുകാരുടെ സമ്മതപത്രം ഉണ്ടെങ്കിലെ രണ്ടാംഗഡു അനുവദിക്കാൻ ആവുഎന്ന ദീപയെ അറിയിച്ചു. തുടർന്ന് വീട്ടുടമയുടെ വ്യാജ ഒപ്പോടെ കഴിഞ്ഞ ജൂലൈ 4 ന് ഇവർ കോർപ്പറേഷനിൽ സമ്മതപത്രം സമർപ്പിച്ചു. ഉദ്യോഗസ്ഥർ തൊട്ടടുത്ത വീട്ടുകാരെ വിളിച്ച് തിരക്കിയപ്പോഴാണ് അവരുടെ അറിവോടെ
യല്ലസമ്മതപത്രം നൽകിയത് എന്ന് അറിഞ്ഞത്. തുടർന്ന് വീട്ടുകാർശക്തികുളങ്ങര പോലീസിന് പരാതിനൻകി. കഴിഞ്ഞ കോർപ്പറേഷൻ ഇലക്ഷനിൽ വള്ളിക്കീഴ് ഡിവിഷനിൽ നിന്ന് മൽസരിച്ച ദീപ സഹദേവനാണ് പ്രതിയെന്നറിയുന്നു.
എന്തും പറയാവുന്ന നില ഉണ്ട് ഇവിടെ, എന്റെ ആഫീസ് അത്തരത്തിൽ ഇടപെടാറില്ല. ഇപ്പോൾ ചില കാര്യങ്ങൾക്ക് അയാൾ മാപ്പു പറയുന്നുണ്ടല്ലോ,സതീശനെതിരെ…
ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ അനുശാന്തിക്ക് ജാമ്യം ലഭിക്കുമ്പോൾ കോടതി ചൂണ്ടിക്കാട്ടിയവാചകങ്ങൾ ഇങ്ങനെ.....‘പിഞ്ചുമകളെ കൊല്ലാൻ കൂട്ടുനിന്ന അനുശാന്തി മാതൃത്വത്തിനുതന്നെ അപമാനമാണ്. എങ്കിലും സ്ത്രീയാണെന്നതും…
ന്യൂദില്ലി:പൂജ ഖേദ്കറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാണ് സുപ്രീംകോടതി അറസ്റ്റ് തടഞ്ഞത്. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ…
തിരുവനന്തപുരം: എ. ഐ. ടി. യു. സി നേതൃത്വത്തിൽ ജനുവരി 17ന് സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാർ തൊഴിലും…
വയനാട്:പുൽപ്പള്ളി അമരക്കുനി പ്രദേശത്ത് വീണ്ടും കടുവ ആക്രമണം. പായിക്കണ്ടത്തിൽ ബിജുവിന്റെ ആടിനെ കടുവ ആക്രമിച്ചുകൊന്നു. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് കടുവയുടെ…
കൊല്ലം : ശക്തികുളങ്ങര കന്നിട്ട പുതുവലിൽ കായൽവാരം കുടുംബാംഗമായ പരേതനായ ജോസഫിൻ്റെ ഭാര്യ മേരി ജോസഫ് (73) നിര്യതയായി. മക്കൾ.…