സോഷ്യല്‍ പോലീസിംഗ് വിങ്ങിന്റെ കീഴിലുള്ള പ്രോജക്ടായ ഹോപ്പ് പദ്ധതിയുടെ കൊല്ലം സിറ്റിയുടെ 2024-25 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പ്രതീക്ഷോത്സവം 2024 എന്ന പേരില്‍ കൊല്ലം പോലീസ് ക്ലബ്ബില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ നോഡല്‍ ഓഫീസര്‍ അഡീഷണല്‍ സുപ്രണ്ട് ഓഫ് പോലീസ് ജിജി. എന്‍ ഉദ്ഘാടനം ചെയ്തു. എസ്.എസ.്എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ വിജയത്തിലെത്താന്‍ സാധിക്കാത്ത കുട്ടികളെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കി പഠനത്തിലേക്ക് തിരിച്ചെത്തിക്കുന്ന പദ്ധതിയാണ് ഹോപ്പ്. പുതുതായി ഹോപ്പിലേക്ക് വന്ന 45 കുട്ടികളെയും രക്ഷകര്‍ത്താക്കളെയും ഉള്‍പ്പെടുത്തിയാണ് പ്രതീക്ഷോത്സവം പരിപാടി സംഘടിപ്പിച്ചത്. ഹോപ്പ് കോഡിനേറ്റര്‍ ബിനു.കെ.എസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ റിസോഴ്‌സ് പേഴ്‌സണ്‍ കാള്‍ട്ടണ്‍ ഫെര്‍ണാണ്ടസ്, പോലീസ് ഓഫീസര്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ജിജു.സി.നായര്‍, അധ്യാപിക പ്രീത എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു, സൈക്കോളജിസ്റ്റ് ജോസഫ് മോട്ടിവേഷന്‍ ക്ലാസും, സൈക്കോളജിസ്റ്റ് സുവിദ്യ നന്ദിയും അറിയിച്ചു.
മലപ്പുറം: അരീക്കോട് നടുക്കുന്ന ക്രൂരത. മാനസിക വെല്ലുവിളി നേരിടുന്ന യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന് പരാതി. ചൂഷണം ചെയ്തത് നാട്ടുകാരും…
തിരുവനന്തപുരം: ഇന്ന് രാവിലെ മാധ്യമങ്ങളെ കാണുമെന്നും കാര്യങ്ങൾ പറയുമെന്നും അദ്ദേഹത്തിൻ്റെ FB യിൽ കുറിച്ചു. യു.ഡി എഫ് മായി സഹകരിക്കുമെന്ന്…
കൊല്ലം : അയൽവാസിയായ ജോൺസൺ ഉൾപ്പെടെയുള്ളവരുമായാണ് തര്‍ക്കം ഉണ്ടായത്. ഇതിനിടയിലാണ് മനോജ് കുത്തിയത്. ജോൺസൺ, സഹോദരൻ റാഫി, മനോജ് എന്നിവരുമായിട്ടായിരുന്നു ഫിലിപ്പ്…
മൈനാഗപ്പള്ളി:ആധുനിക കാലത്തെ തത്വശാസ്ത്രത്തിന്റെ ശക്തനായ വക്താവും ഇന്ത്യയുടെ ആത്മീയ ഗുരുവുമായിരുന്ന സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 ദേശീയ യുവജന…
കൊല്ലം : കേരള ലോട്ടറിയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എ.ഐ ടി യു സി സംസ്ഥാന വൈസ്…
സിപിഐ എം സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു. സൈനുൽ ആബിദാണ് ലോഗോ തയ്യാറാക്കിയത്. 2025 മാർച്ച് 06 മുതൽ…