മലയാള സിനിമയുടെ ചരിത്രതാളുകളിൽ,തങ്കലിപികളാൽ എഴുതപ്പെടുന്ന പേരുകളിൽ ഒന്ന്…
”പ്രിയദർശൻ ”
അനന്തപദ്മനാഭന്ററെ നാട്ടിൽ നിന്നും,മദിരാശിയിലേക്കുളള അദ്ദേഹത്തിന്റെ
പ്രയാണം,ഒരു സിനിമയുടെ റീലുകൾ പോലെ എന്നെ പോലെയുളള ഒരു സിനിമാ പ്രേമിയുടെ അല്ലെങ്കിൽ പ്രവർത്തകന്ററെ മനസ്സിൽ തെളിമയാർന്ന് നിൽക്കുന്നു…അന്നും ഇന്നും…
പ്രിയദർശൻ സിനിമകൾ കണ്ട് ചിരിക്കാത്ത മലയാളികളുണ്ടോ?..ഇല്ല എന്നാണ് ഉത്തരം..
പുച്ചക്കൊരു മൂക്കൂത്തിയിൽ തുടങ്ങിയ അദ്ദേഹത്തിന്ററെ സിനിമാ ജീവിതം,മലയാളവും,തമിഴും കടന്ന് ഹിന്ദിയിൽ എത്തി അവിടെയും സ്വന്തമായൊരു കൈയ്യാെപ്പ് ചാർത്തി അഭംഗുരം യാത്ര തുടരുന്നു…
അക്ഷയകുമാറിനെ നായകനാക്കി തന്റെ,തൊണ്ണൂറ്റി ഏഴാമത്തെ ചിത്രത്തിന്റെ പണിപ്പുരയിലാണദ്ദേഹം…
ഈ കഴിഞ്ഞ ദിവസം മദ്രാസ് (ചെന്നൈ) എയർപ്പോർട്ടിൽ വെച്ച് ഞാനദ്ദേഹത്തെ കണ്ടു…
”ഒരു അന്വേഷണത്തിന്റെ തുടക്കം” എന്ന എന്റെ പുതിയ സിനിമയുടെ ഡബ്ബിംഗ് കഴിഞ്ഞ് ചെന്നൈയിൽ നിന്നും തിരുവനന്തപുരത്തേക്കുളള ഫ്ളൈറ്റിൽ അദ്ദേഹവുമുണ്ടായിരുന്നു..കെ പി എൽ
(കേരള പ്രീമിയർ ലീഗ്) -ൽ അദ്ദേഹവും ഒരു ടീം സ്വന്തമാക്കി ട്രാവൻകൂർ റോയൽസ്….
പ്രിയൻ ചേട്ടനോട് ഒരു പ്രത്യേക സ്നേഹം എന്നും എനിക്കുണ്ട്…മാർ ഇവാനിയോസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾ എന്നതിനപ്പുറം,എന്ററെ മരണപ്പെട്ട് പോയ അമ്മാവൻ അൻസാരിയുടെ അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം…
അദ്ദേഹം സിനിമയിൽ വരുന്നതിനും എത്രയോ മുമ്പ്
എന്റെ ചെറുപ്പകാലത്ത്,അമ്മാവനോടൊപ്പം
തിരുവനന്തപുരം മുട്ടടയിലെ ഞങ്ങളുടെ വീട്ടിൽ അദ്ദേഹം വരാറുണ്ടായിരുന്നു…
തിരുവനന്തപുരം എന്റ്റെ പ്രിയപ്പെട്ട നഗരമാണ്
മോഹൻലാൽ പ്രിയദർശൻ ചിത്രങ്ങളുടെ രസക്കൂട്ടിന് ജന്മം നൽകിയതും ആ നഗരമാണ്…
നൂറാമത്തെ സിനിമക്ക്,ഇനി മൂന്ന് ചിത്രങ്ങൾ ബാക്കി…പ്രിയൻ ചേട്ടന്റെ നൂറാമത്തെ സിനിമ
ഒരു ആഘോഷമാക്കി മാറ്റണമെന്ന് ഞാൻ പറഞ്ഞപ്പോൾ,അദ്ദേഹം ഒന്ന് ചിരിച്ചു…
ഈ കാലഘട്ടത്തിലെ സിനിമകളെ പറ്റി അദ്ദേഹം വാചാലനായി…ക്രിക്കറ്റിനെ പറ്റി,പുതിയ പ്രതിഭകളെ പറ്റി…ഒരുപാട് നേരം സംസാരിച്ചു…
ഇൻസ്റ്റഗ്രാമിലും,ഫേസ്ബുക്കിലും നിറഞ്ഞാടുന്ന റീലുകളിൽ പലതും പ്രിയദർശൻ സിനിമകളുടേതാണെന്ന് അറിയുമ്പോൾ,കാലത്തിനപ്പുറം സഞ്ചരിക്കുന്ന കലാകാരനാണദ്ദേഹമെന്ന യാഥാർത്ഥ്യം നാം മനസ്സിലാക്കുന്നു…ഏത് പ്രായക്കാരേയും അത്രമേൽ സ്വാധീനിക്കാൻ പ്രിയദർശൻ ചിത്രങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് എന്ന സത്യം..
അദ്ദേഹത്തിന്റെ പേര്.. മലയാള സിനിമാ ചരിത്രത്തിലെ മുന്നിരയിൽ തന്നെ അടയാളപ്പെടുത്തുന്നു…
പ്രിയദർശൻ എന്ന പ്രിയൻ ചേട്ടന്റെ നൂറാമത്തെ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്ന ഒരു സിനിമാസ്വാദകന്റെ കുറിപ്പ്….
കോഴിക്കോട്: സംസ്ഥാന ഗവൺമെൻ്റ് രണ്ടു ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു എന്നാൽ ഗാർഡ് ഓഫ് ഓണർ നൽകുന്നത് വീട്ടിൽ നിന്ന് ഒഴിവാക്കി.…
പത്തനംതിട്ട: തിരുവല്ല കുമ്പനാട്ട് കാരൾ സംഘത്തിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം . സ്ത്രീകൾ അടക്കം നിരവധി പേർക്ക് പരുക്കേറ്റു…
കോഴിക്കോട്:മലയാളത്തിന്റെ മഹാപ്രതിഭ എം ടി വാസുദേവൻ നായർ (91) അന്തരിച്ചു. ഒരുമാസത്തിലധികമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ശ്വാസതടസത്തെ തുടർന്ന് ഡിസംബർ 16…
പാലക്കാട്:നെല്ലിയാമ്പതിയിൽ സീതാർകുണ്ടിൽ താമസിക്കുന്ന അതിഥി തൊഴിലാളിയായ സുജയ് സർദ്ദാർന്റെ ഭാര്യ സാംബയാണ് (20 വയസ് ) യാത്രാമധ്യേ ആൺ കുഞ്ഞിന്…
തിരുവനന്തപുരം. കേരള രാഷ്ട്രീയത്തിലെ സംഭവബഹുലമായ അഞ്ചു വർഷങ്ങൾ പൂർത്തിയാക്കി ആരിഫ് മുഹമ്മദ് ഖാൻ, ബീഹാറിലേക്ക് പോകുമ്പോൾ പകരമെത്തുന്നത് രാജേന്ദ്ര വിശ്വനാഥ്…
പുസ്തകം പ്രകാശനം സി.പി ഐ.ദേശീയ എക്സികൃട്ടീവ്. അംഗം കെ പ്രകാശ് ബാബു രചിച്ച "കമ്മൃണിസ്റ്റ് പാർട്ടിയുടെ ലഘു ചരിത്രം" എന്ന്…