ജലസേചന വകുപ്പില്‍ നിന്നിറങ്ങുന്ന സ്ഥലംമാറ്റ ഉത്തരവുകളില്‍ മാനദണ്ഡം ലംഘിച്ചു കൊണ്ട് സ്ഥലം മാറ്റങ്ങള്‍ അനുവദിക്കുന്നുവെന്നും അത്തരം സ്ഥലംമാറ്റങ്ങള്‍ക്ക് പിന്നിലെ ഉന്നത ഉദ്യോഗസ്ഥരുടെ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്നും ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.പി.ഗോപകുമാര്‍ ആവശ്യപ്പെട്ടു. സ്വന്തം ജില്ലയില്‍ ഒഴിവുകള്‍ നിലനില്‍ക്കെ ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട നിയമനം നല്‍കാതെ മറ്റു വിദൂര ജില്ലകളിലേക്ക് മാറ്റി നിയമിക്കുന്നതും പിന്നീട് ചിലര്‍ക്ക് മാനദണ്ഡവിരുദ്ധമായി സ്ഥലംമാറ്റം അനുവദിക്കുന്നതും ജലസേചന വകുപ്പില്‍ സാധാരണമാണെന്നും ഇത് അനുവദിച്ചു കൊടുക്കാന്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.
ജീവനക്കാരുടെ സ്ഥലംമാറ്റങ്ങളിലും പ്രമോഷനുകളിലും സുതാര്യത ഉറപ്പ് വരുത്തിക്കൊണ്ട് ഓണ്‍ലൈന്‍ സ്ഥലംമാറ്റം നടത്തുകയാണ് വേണ്ടതെന്നും 2017 ലെ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് ജലസേചന വകുപ്പിലും ഓണ്‍ലൈന്‍ സ്ഥലംമാറ്റം അടിയന്തരമായി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്നലെ ഇറങ്ങിയ വകുപ്പിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്മാരുടെ പ്രൊമോഷന്‍ ഉത്തരവിലെ വ്യാപകമായ അഴിമതിയും അപാകതകളും സംബന്ധിച്ച് ജീവനക്കാരുടെ ഭാഗത്തുനിന്ന് ധാരാളം പരാതികള്‍ ലഭിച്ചിട്ടുള്ളതായും പ്രസ്തുത ഉത്തരവ് റദ്ദ് ചെയ്തുകൊണ്ട് മാനദണ്ഡങ്ങള്‍ അനുസരിച്ച് പുതുക്കിയ ഉത്തരവ് ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.ഹരീന്ദ്രനാഥ് അധ്യക്ഷനായിരുന്നു. സെക്രട്ടേറിയറ്റംഗം പി.ശ്രീകുമാര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ യു.സിന്ധു, ജി.സജീബ് കുമാര്‍, ആര്‍.സരിത എന്നിവര്‍ സംസാരിച്ചു. ജോയിന്റ് കൗണ്‍സില്‍ സൗത്ത് ജില്ലാ സെക്രട്ടറി വിനോദ്.വി.നമ്പൂതിരി സ്വാഗതവും നോര്‍ത്ത് ജില്ലാ സെക്രട്ടറി സതീഷ് കണ്ടല നന്ദിയും പറഞ്ഞു.
ബംഗ്ളുരു :ആശാ പ്രവർത്തകരുടെ അനിശ്ചിതകാല നിരന്തര സമരം കർണാടക മുഖ്യമന്ത്രിയുടെ ഇടപെടലിൽ ഉജ്ജ്വല വിജയത്തിൽ കലാശിച്ചു. പല പ്രധാന ആവശ്യങ്ങളിൽ…
കൊല്ലം: നൃത്ത സംഗീത വാദ്യ താളമേളങ്ങള്‍ പെയ്തിറങ്ങിയ കുടുംബശ്രീയുടെ ആറാമത് സംസ്ഥാനതല ബഡ്സ് കലോത്സവം-തില്ലാനയുടെ അരങ്ങില്‍ 47 പോയിന്‍റ് നേടി…
കരാര്‍ നിയമനം വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലായി (ജനറല്‍ മെഡിസിന്‍, ഒ.ബി.ജി, റേഡിയോ ഡയഗ്നോസിസ്, ഒഫ്താല്‍മോളജി, ജനറല്‍…
തൊഴിലാളികൾ ഞായറാഴ്ചയുള്‍പ്പെടെ ആഴ്ചയില്‍ 90 മണിക്കൂര്‍ പണിയെടുക്കണമെന്ന് ഇൻഫോ സിസ് മേധാവി നാരായണമൂര്‍ത്തിയെപ്പോലെ ലാര്‍സന്‍ & ട്യൂബ്രോ ചെയര്‍മാന്‍ സുബ്രഹ്മണ്യവും…
കണ്ണൂർ:പരിസ്ഥിതി സൗഹൃദമായ ഇടപെടലുകളിലൂടെ വൃത്തിയും സുരക്ഷയും ഉറപ്പാക്കി അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്‌ളാഗ് നേട്ടം സ്വന്തമാക്കി കണ്ണൂർ ജില്ലയിലെ അഴീക്കോട്…
ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെ ആകെ പിന്നോട്ട് അടിക്കുന്ന പുതിയ ഡ്രാഫ്റ്റ് യുജിസി റഗുലേഷൻസ് 2025 പിൻവലിക്കണമെന്ന് എ കെ…