Oplus_0
കൊല്ലം : ഓച്ചിറ കല്ലൂർ മുക്കിന് സമീപം കഞ്ചാവ് വിൽപ്പന നടത്തി വന്ന പ്രതിയെ പിടികൂടാൻ എത്തിയ പോലീസ് ഉദ്യാഗസ്ഥന് നേരെ അതിക്രമം നടത്തിയ പ്രതി പോലീസിന്റെ പിടിയിലായി. ഓച്ചിറ, വയനകം കൈപ്പള്ളിൽ വീട്ടിൽ ഗോപാലകൃഷ്ണൻ മകൻ തരുൺ ജി കൃഷ്ണൻ (32) ആണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച രാത്രി 8 മണിയോടെ ഓച്ചിറ കല്ലൂർ മുക്കിന് സമീപം കഞ്ചാവ് വിൽപ്പന നടത്താൻ എത്തിയ ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ ഇയാൾ പോലീസ് ഉദ്യോഗസ്ഥനെ പാറക്കല്ലിന് മുകളിലേക്ക് പിടിച്ച് തള്ളുകയായിരുന്നു. വീഴ്ചയിൽ പോലീസ് ഉദ്യോഗസ്ഥന്റെ ഇടത് കൈയ്യുടെ തോളെല്ലിനും വലത് കാൽമുട്ടിനും പരിക്കേറ്റു. തുടർന്ന് മറ്റ് പോലീസ് ഉദ്യോഗസ്ഥർ ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു. വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 10 ഗ്രാമോളം വരുന്ന കഞ്ചാവ് പൊതിയും ഇയാളിൽ നിന്നും കണ്ടെടുത്തു. കഞ്ചാവ് പോലെയുള്ള ലഹരി പദാർത്ഥങ്ങൾ ചെറു പൊതികളിലാക്കി ആവശ്യക്കാർക്ക് വിൽപ്പന നടത്തി വരികയായിരുന്നു പ്രതി. വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിലും ഇയാൾ പ്രതിയാണ്. ഓച്ചിറ പോലീസ് സബ്ബ് ഇൻസ്‌പെക്ടർ തോമസിന്റെ നേതൃത്വത്തിൽ എസ്.സി.പി.ഒ ശ്രീജിത്ത്, സി.പി.ഒ മാരായ സുനിൽ, കനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
മധുര:സിപിഎം 24ാം പാർട്ടി കോൺഗ്രസ് ഇന്ന് മധുരയിൽ തുടങ്ങുo.ഇത് മൂന്നാം തവണയാണ് മധുരയിൽ പാർട്ടി കോൺഗ്രസ് നടക്കുന്നത്. 1972ൽ മധുരയിൽ…
തിരുവനന്തപുരം:വിമാനതാവളത്തിലെഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം നടന്നിട്ട് ദിവസങ്ങൾ പലതു കഴിഞ്ഞു. പ്രതി ഒളിവിൽ ആയിട്ട് പിടിക്കാൻ കഴിയാതെ പോലീസ്. ഒളിവിലിരുന്ന്…
എമ്പുരാൻ വിവാദം, ‘ഇതിൽ എന്താണ് വിവാദം’, കേന്ദ്ര മന്ത്രി സുരേഷ് ഗോപി ന്യൂ ഡെൽഹി : മോഹൻലാൽ –…
സർവ്വകലാശാലകളുടെ ഭൂമിയിൽ ഭൂമാഫിയകൾ പിടിമുറുക്കുന്നു *ഭൂമി കച്ചവടം സർക്കാരിന്റെയും സിണ്ടിക്കേറ്റു കളുടെയും ഒത്താശയിലെന്ന് ആരോപണം* തിരുവനന്തപുരം :…
തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ എക്‌സൈസിന്റെ മിന്നല്‍ പരിശോധന; കഞ്ചാവ് പിടിച്ചെടുത്തു. തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ എക്‌സൈസ് നടത്തിയ…
യുവാവിനെ കല്ലട ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി കുന്നത്തൂർ പഞ്ചായത്തിൽ ഇഞ്ചക്കോട് കിഴക്കതിൽ കൃഷ്ണകുമാർ (37) ആണ് മരണപ്പെട്ടത്. കല്ലടയാറ്റിലെ…