ബിജെ.പി എം എൽ എ യുടെ വാദം തെറ്റ്, കെജ്രിവാൾ ഒരിക്കലും പഞ്ചാബ് മുഖ്യമന്ത്രി ആകാൻ വരില്ല. ഭഗവന്ത് സിങ്ങ്മൻ
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആംആദ്‌മി പാർട്ടി നേരിട്ടത്. വലിയ തോൽവിയാണ്, കെജ്രിവാളിൻ്റെയും സഹപ്രവർത്തകരുടേയും കണക്ക് കൂട്ടലുകൾ തെറ്റിച്ചാണ് ബി.ജെ പി അധികാരം പിടിച്ചത്.അവിടെ അധികാരം നഷ്ടപ്പെട്ടതോടെ അരവിന്ദ് കേജ്‌രിവാൾ പ്രവർത്തനം പഞ്ചാബിലേക്ക് മാറ്റുമെന്നും അവിടെ മുഖ്യമന്ത്രി കസേരക്കായി പിടിമുറുക്കുമെന്നും ബിജെപി ആരോപിച്ചിട്ടുണ്ട്. എന്നാൽ ഇതിനെയെല്ലാം ചിരിച്ച് തള്ളുന്നു നിലവിൽ പഞ്ചാബ് മുഖ്യമന്ത്രിയായ ഭഗവന്ത് സിങ് മൻ.
പ്രവർത്തനങ്ങൾ വിലയിരുത്താൻ അരവിന്ദ് കേജ്‌രിവാൾ, മനീഷ് സിസോദിയ എന്നിവരുടെ അധ്യക്ഷതയിൽ ചേർന്ന പഞ്ചാബ് എംഎൽഎമാരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഈ അഭ്യൂഹം തള്ളിയത്. ഭഗവന്ത് സിങ് മന്നിനെ മാറ്റി പകരം മുഖ്യമന്ത്രിയാകാനുള്ള നീക്കത്തിലാണ് കേജ്‌രിവാൾ എന്ന് ബിജെപി എംഎൽഎ മഞ്ജീന്ദർ സിങ് സിർസയാണ് ആരോപിച്ചത്അവർക്ക് എന്തുവേണമെങ്കിലും പറയാമല്ലോ എന്നായിരുന്നു ഭഗവന്തിന്റെ പ്രതികരണം. സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ വീതം നൽകുമെന്ന പ്രഖ്യാപനം പാലിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. 2022 മാർച്ചിലാണ് പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് ചുമതലയേറ്റത്. അധികാരം ഏറ്റയുടൻ വിഐപികൾക്കുള്ള സ്ഥിരം സുരക്ഷ പിൻവലിച്ചത് അടക്കം നടപടികളിലൂം പൊതുജനത്തിൻ്റെ കയ്യടി വാങ്ങിയ മുഖ്യമന്ത്രിയാണ് ഭഗവന്ത് സിങ് മൻ.എന്നാൽ അധികാരം എപ്പോഴും കൈയ്യിൽ നിന്ന് നഷ്ടപ്പെടാവുന്ന ഒരു അവസ്ഥ ഉണ്ടായിക്കൂടായ്കയില്ല. ദില്ലിയിൽആംആദ്മി പാർട്ടിയിൽ നിന്നും ജയിച്ചു വന്ന എം എൽ എ മാർ കുറുമാറി ക്കുടായ്കയില്ല. അധികാരം അവർക്കും സുഖം നൽകും വിമതനീക്കത്തിലൂടെ എം.എൽ എ മാരെ ചാക്കിലാക്കാൻ ബി.ജെ പി ശ്രമം നടത്തും ഇത് വിജയിച്ചാൽ ഇവർ വഴി പഞ്ചാബിൻ്റെ എം എൽ എ മാരെ കൈക്കലാക്കാനാകും എന്ന കണക്കു കൂട്ടലിൽ ബിജെ.പി
അന്താരാഷ്ട്രാ വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ, സഹപ്രവര്‍ത്തകനും സുഹൃത്തുമായ സുകാന്ത് സുരേഷിനെതിരെ പൊലീസ് കേസെടുത്തു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍…
വർക്കല:സര്‍ഫിംഗ് കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കേരളത്തെ, ഇന്ത്യയിലെ പ്രധാന സര്‍ഫ് കേന്ദ്രമാക്കുന്നതിനും ലക്ഷ്യമിട്ട് കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന…
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയിലെ നിർണായകമായ രണ്ട് കരാറുകളിൽ സംസ്ഥാനവും കേന്ദ്രവും ഒപ്പ് വച്ചു. മസ്കറ്റ് ഹോട്ടലിൽ വച്ച്…
വർക്കല : ജോയിന്റ് കൗൺസിൽ ദ്വിദിന ജില്ലാ സമ്മേളനത്തിന് ആവേശോജ്ജ്വല സമാപനം. വർക്കല വർഷമേഘ ആഡിറ്റോറിയത്തിൽ (വിആർ ബീനാമോൾ നഗർ)…
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന സി പി ഒ റാങ്ക് ഹോൾഡേഴ്സിന്റെ നിരാഹാര സമരം ഇന്ന് എട്ടാം ദിവസം.…
ന്യൂനപക്ഷ ഭൂരിപക്ഷ സമുദായ സമീപനങ്ങൾ, ഐക്യം, മതേതരത്വം ഇവയൊക്കെ ഭാഷപരമായി നല്ല വാചകങ്ങളാണ്. പൊള്ളുന്നവർക്ക് പൊള്ളുകയും, കേൾക്കുന്നവർക്ക് കൊള്ളുകയും കാണുന്നവർക്ക്…