Categories: New Delhi

മുത്തപ്പന്റെ കഥയുമായി സാമ്യമുള്ള സിനിമ ” കാെറഗജ്ജ” മലയാളത്തിലും.

കഴിഞ്ഞ പത്ത് പതിനഞ്ച് വർഷങ്ങളായി
കർണാടകയിലെ
ഒരുപാട് നിർമ്മാതാകളുടെയും സംവിധായകരുടെയും
ആഗ്രഹമാണ്
കരാവലി (കറാവളി)
ഭാഗത്തെ ആരാധ്യ ദൈവമായ “കാെറഗജ്ജ”യുടെ
പശ്ചാത്തലത്തിൽ ഒരു സിനിമ ചെയ്യണമെന്ന്.
“കാെറഗജ്ജ” എന്ന ടൈറ്റിൽ ലഭിക്കുന്നതിനു വേണ്ടി ഫിലിം ചേംബറിൽ സമർപ്പിച്ച അപേക്ഷരുടെ നീണ്ട പട്ടിക തന്നെയുണ്ട്. അതു കൂടാതെ
“കാെറഗജ്ജ”നെ കുറിച്ചുള്ള രണ്ടു മൂന്ന് സിനിമകൾ
പൂർത്തീകരിക്കാനാവാതെ നിന്നു പോയിട്ടുണ്ട്.
ഭാഗ്യവശാൽ ഇതിനിടയിലാണ് പ്രശസ്ത സാഹിത്യ
അക്കാദമി അവാർഡ് ജേതാവായ സുധീർ അത്താവാർ സംവിധാനം ചെയ്ത “കൊറഗജ്ജ” പ്രദർശനത്തിന് ഒരുങ്ങുന്നത്.ഇതോടെ കർണാടകയിലെ സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
സക്സസ് ഫിലിംസ് ത്രിവിക്രമ സിനിമാസ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന
“കാെറഗജ്ജ” എന്ന സിനിമ മലയാളം, തമിഴ്,തെലുഗു,തുളു, ഹിന്ദി എന്നീ
അഞ്ചു ഭാഷകളിൽ പ്രദർശനത്തിനെത്തിക്കുന്നു. ചിത്രീകരണത്തി മുമ്പ്
ടെലികോം മിനിസ്ട്രിയിൽ ഉന്നത ഉദ്യോഗസ്ഥനായ സുധീർ അത്താവാർ
തന്റെ ജോലി രാജി വെച്ചു.തുടർന്ന് ഒന്നര വർഷം, പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന
“തനിയ” എന്ന ആദിവാസി യുവാവ് ‘കാെറഗജ്ജ’നായി ദൈവികത്വം
ലഭിച്ചതെങ്ങനെ എന്ന് പഠനം നടത്തി.
കേരളത്തിലെ
മുത്തപ്പന്റെ കഥയുമായി കാെറഗജ്ജന്റെ കഥയുമായി സാമ്യമുണ്ടെന്ന്
പറയപ്പെടുന്നു. മുത്തപ്പനും കാെറഗജ്ജനും ഒന്നാണെന്നും
പറയുന്നവരുമുണ്ട്. ഏകദേശം ഒരേ കാലഘട്ടത്തിൽ ജീവിച്ചിരുന്ന
രണ്ടു പേരുടെയും ജീവിത കഥയ്ക്ക് നല്ല സാമ്യതയുണ്ട്. ഹോളിവുഡിലും-ബോളിവുഡിലും പ്രശസ്ത
അഭിനേതാവായ കബീർ ബേദി, ഹോളിവുഡ്-ബോളിവുഡിലും ഫ്രഞ്ച് സിനിമകളുടെ കാെറിയോഗ്രാഫറും യൂറോപ്യൻ ബാൾ
ഡാൻസറുമായ സന്ദീപ് സോപർക്കർ,ബോളിവുഡിലെ പ്രശസ്തനായ
നൃത്തസംവിധായകൻ ഗണേഷ് ആചാര്യ, കന്നട സിനിമയിലെ പ്രശസ്ത താരം ഭവ്യ, ‘സ്വന്തം എന്ന് കരുതി’ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് ശ്രദ്ധേയയായ നടി ശ്രുതി തുടങ്ങിയവർ “കാെറഗജ്ജാ” സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ
അവതരിപ്പിക്കുന്നു.
ശ്രുതി മമ്മൂട്ടിക്കൊപ്പം “ഒരാൾ മാത്രം” എന്ന ചിത്രത്തിലും ജയറാമിനൊപ്പം “കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ”എന്ന
സിനിമയിലും നായികയായി അഭിനയിച്ചിട്ടുണ്ട്.
അടൂർ
ഗോപാലകൃഷ്ണന്റെ
“വിധേയൻ” എന്ന സിനിമയിൽ അഭിനയിച്ച നവീൻ ഡി പടീൽ ഈ ചിത്രത്തിൽ അഭിയയിക്കുന്നുണ്ട്.
കന്നട,തുളു
ഭാഷകളിലെ പ്രശസ്ത നാടക അഭിനേതാവ് കൂടിയാണ് നവീൻ.
പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദർ ഈ ചിത്രത്തിൽ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു. എറണാകുളത്താണ് “കൊറഗജ്ജാ”യുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അധികവും നിർവ്വഹിക്കുന്നത്. ശബ്ദമിശ്രണം മുംബൈയിൽ പുരോഗമിക്കുന്നു.
മലയാളത്തിലെ പ്രശസ്ത ക്യാമറമാൻ മനോജ് പിള്ളയും പവൻ കുമാറും ചേർന്ന് ഛായാഗ്രഹണം നിർവഹിക്കുന്നു.
പ്രശസ്ത വിഎഫ്എക്സ് ക്കാരായ ലവൻ- കുശൻ ഗ്രാഫിക്സ് നിർവ്വഹിക്കുന്നു.
കഴിഞ്ഞ മൂന്നു വർഷം തുടർച്ചയായി സംസ്ഥാന അവാർഡ്
കരസ്ഥമാക്കിയ
ലിജു പ്രഭാകറാണ്
കളറിസ്റ്റ്. ജിത്-ജോഷ്,വിദ്യാധർ ഷെട്ടി എന്നിവർ ചേർന്ന് എഡിറ്റിംഗ് നിർവ്വഹിക്കുന്നു.
സൗണ്ട് ഡിസൈൻ- ബിപിൻ ദേവ്.
ഇങ്ങനെ മലയാളസിനിമയിലെ പ്രഗൽഭരായ ടെക്നീഷ്യന്മാരുടെ ആത്മാർത്ഥമായ ശ്രമങ്ങളും “കൊറഗജ്ജാ”എന്ന
ഈ സിനിമയുടെ പിന്നിലുണ്ട്.
അന്താരാഷ്ട്ര നിലയിൽ പ്രശസ്തനായ
സംവിധായകൻ
എം. എസ്
സത്യൂവിന്റെ ചിത്രങ്ങളിൽ ഗാനരചയിതാവും,
സഹസംവിധായകനുമായിരുന്ന സുധീർ അത്താവാർ ഇതിനോടകം
മൂന്നു റേഡിയോ മിർച്ചി അവാർഡുകളും, ബിഗ്എഫ്. എം 92.7
അവാർഡും ഉൾപ്പെടെ നിരവധി അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്.


നാടകത്തിലായിരുന്നു കലാ ജീവിതത്തിന്റെ തുടക്കം. സുധീർ അത്താവാറിന്റെ
” ഗുൽ എ ബകാവലി ” എന്ന നാടകം എട്ടാമത്തെ വേൾഡ് തിയ്യേറ്റർ ഒളിമ്പിക്സിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഏതാനും ദിവസങ്ങൾക്കു മുമ്പ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകൻ,മികച്ച ചിത്രം എന്നിവയ്ക്കുള്ള പുരസ്കാരം ബഹുമാനപ്പെട്ട മഹാരാഷ്ട്ര ഗവർണർ രമേശ് ബയസ്,സുധീർ അത്താവാറിന് നല്കി ആദരിച്ചു.രാജസ്ഥാൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലും മികച്ച സംവിധായകനുള്ള അവാർഡ് നേടിയിട്ടുണ്ട്.കൂടാതെ “കൊറഗജ്ജാ”എന്ന ചിത്രത്തിൽ കലാസംവിധായകനായും,കോസ്റ്റ്യൂം ആന്റ് മേക്കപ്പ് ഡിസൈനറായും സുധീർ അത്താവാർ പ്രവർത്തിച്ചിട്ടുണ്ട്.
ജനുവരിയിൽ
“കൊറഗജ്ജാ” കേരളത്തിലും പ്രദർശനത്തിനെത്തുന്നു.
പി ആർ ഒ-എ എസ് ദിനേശ്,വിവേക് വിനയരാജ്.

News Desk

Recent Posts

വൈക്കം മഹാദേവ ക്ഷേത്രത്തിന് കിഴക്കു വശത്തുള്ള നീലകണ്ഠ ഹാളിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു

വൈക്കം:വൈക്കം മഹാദേവ ക്ഷേത്രത്തിന് കിഴക്കു വശത്തുള്ള നീലകണ്ഠ ഹാളിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഏകദേശം 5 ലക്ഷം…

9 hours ago

സാങ്കേതിക സർവ്വകലാശാലയുടെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ പരിപാലനത്തിന് പ്രൈവറ്റ് ഏജൻസിക്ക് പ്രതിവർഷം ഏഴ് കോടി രൂപ

തിരുവനന്തപുരം:സാങ്കേതിക സർവ്വകലാശാലയുടെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ പരിപാലനത്തിന് പ്രൈവറ്റ് ഏജൻസിക്ക് പ്രതിവർഷം ഏഴ് കോടി രൂപ നൽകിവരുന്നത് സർക്കാർ…

9 hours ago

വിനോദയാത്രാ സംഘത്തിന്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, ടൂറിസ്റ്റ് ബസ് ഡ്രൈവർ കസ്റ്റഡിയിൽ

നെടുമങ്ങാട്:. ഇരിഞ്ചയത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ അരുൾ ദാസ് കസ്റ്റഡിയിൽ.…

10 hours ago

ഷാരോൺ വധക്കേസിൽ അന്തിമവാദം പൂർത്തിയായി, ശിക്ഷാവിധി തിങ്കളാഴ്ച.

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ ശിക്ഷാവിധിയിൻമേൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഇന്ന് രാവിലെ നെയ്യാറ്റിൻകര ഒന്നാം ക്ലാസ് ജുഡീഷ്യൽ…

10 hours ago

പുനലൂർ-കന്യാകുമാരി പാസഞ്ചർ ട്രെയിൻ വർക്കലയിൽ പിടിച്ചിട്ടു.

വർക്കല: പുനലൂർ -കന്യാകുമാരി പാസഞ്ചർ ട്രെയിൻ വർക്കലയിൽ പിടിച്ചിട്ടു. രാവിലെ 7.51 ന് കൊല്ലം സ്റ്റേഷനിൽ എത്തിയ ട്രെയിൻ 8.…

14 hours ago

ചവറ ബ്ലോക്ക് പഞ്ചായത്തിലെ ചവറ തെക്കുംഭാഗം ഗ്രാമപഞ്ചായത്തിൽ വ്യാപകമായ തെരുവ് നായ്, പേപ്പട്ടി ശല്യം രൂക്ഷം.

കൊല്ലം :ചവറ ബ്ലോക്ക് പഞ്ചായത്തിലെ തെക്കുംഭാഗം ഗ്രാമപഞ്ചായത്തിൽ വ്യാപകമായ തെരുവ് നായ്, പേപ്പട്ടി ശല്യം രൂക്ഷം. ഏതാനും മാസങ്ങളായി തെക്കുംഭാഗം…

18 hours ago