തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. ഇന്ന് ആറു ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപിന് മുകളില്‍ രൂപപ്പെട്ട ന്യൂനമർദ്ദം മധ്യ കിഴക്കൻ അറബിക്കടലില്‍ ഗോവ – കർണാടക തീരത്തിന് സമീപം ശക്തി കൂടിയ ന്യൂനമർദ്ദമായി മാറി. ഇതേത്തുടർന്നാണ് മഴ വീണ്ടും ശക്തമായത്.
വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചാരിക്കുന്ന ന്യൂനമർദ്ദം അടുത്ത 2 -3 ദിവസത്തിനുള്ളില്‍ തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. ന്യുനമർദ്ദത്തില്‍ നിന്നും കേരള കർണാടക വഴി തെക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടല്‍ വരെ ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. നാളെ തെക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യുനമർദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്.
ഇതേത്തുടർന്ന് അടുത്ത ഒരാഴ്ച വ്യാപകമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഒക്ടോബർ 13 മുതല്‍ 14 തീയതികളില്‍ അതിശക്തമായ മഴയ്ക്കും 14 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള -ലക്ഷദ്വീപ് തീരങ്ങളില്‍ ഒക്ടോബർ 14 വരെ കർണാടക തീരത്ത് നാളെ വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
എന്തും പറയാവുന്ന നില ഉണ്ട് ഇവിടെ, എന്റെ ആഫീസ് അത്തരത്തിൽ ഇടപെടാറില്ല. ഇപ്പോൾ ചില കാര്യങ്ങൾക്ക് അയാൾ മാപ്പു പറയുന്നുണ്ടല്ലോ,സതീശനെതിരെ…
ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ അനുശാന്തിക്ക് ജാമ്യം ലഭിക്കുമ്പോൾ കോടതി ചൂണ്ടിക്കാട്ടിയവാചകങ്ങൾ ഇങ്ങനെ.....‘പിഞ്ചുമകളെ കൊല്ലാൻ കൂട്ടുനിന്ന അനുശാന്തി മാതൃത്വത്തിനുതന്നെ അപമാനമാണ്. എങ്കിലും സ്ത്രീയാണെന്നതും…
ന്യൂദില്ലി:പൂജ ഖേദ്കറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാണ് സുപ്രീംകോടതി അറസ്റ്റ് തടഞ്ഞത്. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ…
തിരുവനന്തപുരം: എ. ഐ. ടി. യു. സി നേതൃത്വത്തിൽ ജനുവരി 17ന് സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാർ തൊഴിലും…
വയനാട്:പുൽപ്പള്ളി അമരക്കുനി പ്രദേശത്ത് വീണ്ടും കടുവ ആക്രമണം. പായിക്കണ്ടത്തിൽ ബിജുവിന്റെ ആടിനെ കടുവ ആക്രമിച്ചുകൊന്നു. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് കടുവയുടെ…
കൊല്ലം : ശക്തികുളങ്ങര കന്നിട്ട പുതുവലിൽ കായൽവാരം കുടുംബാംഗമായ പരേതനായ ജോസഫിൻ്റെ ഭാര്യ മേരി ജോസഫ് (73) നിര്യതയായി. മക്കൾ.…