Categories: New Delhi

സ്വകാര്യ ഭൂമിയിൽ ചന്ദനമരങ്ങൾ വനം വകുപ്പു മുഖേന വിൽപ്പന മന്ത്രിസഭാ തീരുമാനം വ്യക്തികൾക്ക് വരുമാനം വർദ്ധിക്കും ചന്ദനമരങ്ങളും വർദ്ധിക്കും.

നിലവില്‍ ചന്ദനമരം വച്ചുപിടിപ്പിക്കാമെങ്കിലും അവ വില്‍പ്പന നടത്തി ആയതിന്റെ വില ലഭിക്കുന്നതിന് നിയമത്തില്‍ വ്യവസ്ഥയില്ല. മാത്രവുമല്ല ചന്ദനമരം മോഷണം പോകുകയും ആയതിന് സ്ഥലമുടമയ്ക്ക് നേരെ കേസെടുക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഈ അവസ്ഥമാറ്റി ചന്ദനമരം വെച്ചുപിടിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി ഉടമകള്‍ക്ക് വന്‍തുക വരുമാനം ഉണ്ടാക്കുന്നതിനും ചന്ദനമോഷണം കുറയ്ക്കുന്നതിനും ഈ ഭേദഗതി സഹായകമാകും.

എന്നാല്‍ പട്ടയ വ്യവസ്ഥകള്‍ പ്രകാരം സര്‍ക്കാരിലേക്ക് റിസര്‍വ്വ് ചെയ്തിട്ടുള്ള ചന്ദനമരങ്ങള്‍ മുറിച്ച് വില്‍പ്പന നടത്താന്‍ അനുമതിയില്ല. ഇതിന് പട്ടയം നല്‍കുന്നത് സംബന്ധിച്ച റവന്യൂ നിയമങ്ങളും പട്ടയത്തിലെ ഇത്തരം നിബന്ധനകളും ഭേദഗതി ചെയ്യേണ്ടതുണ്ട്.

അപകടകരമായ മരങ്ങള്‍, ഉണങ്ങിയ മരങ്ങള്‍, സ്വന്തം ആവശ്യത്തിന് കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള ഭൂമിയിലെ മരങ്ങള്‍ എന്നിവ മുറിച്ചുമാറ്റുന്നതിന് മാത്രമാണ് ഇപ്പോള്‍ അനുമതി നല്‍കാവുന്നത്. 2010-ലാണ് ചന്ദനമരങ്ങള്‍ മുറിക്കുന്നത് പാടെ നിരോധിച്ചുകൊണ്ടുള്ള നിയമം നിലവില്‍ വന്നത്.
ഉടമകള്‍ വില്‍ക്കുന്ന ചന്ദനമരങ്ങള്‍ സൂക്ഷിക്കുന്നതിന് ജില്ലകളില്‍ ചന്ദന ഡിപ്പോകള്‍ സ്ഥാപിക്കും. ഇപ്പോള്‍ മറയൂരില്‍ മാത്രമാണ് ചന്ദനം സൂക്ഷിക്കുന്നതിനുള്ള ഡിപ്പോ നിലവിലുള്ളത്.

വന കുറ്റങ്ങള്‍ രാജിയാക്കുന്നതിന് ഇപ്പോള്‍ വ്യക്തമായ നിയമ വ്യവസ്ഥകളില്ല. ഉദ്യോഗസ്ഥന് യുക്തമെന്ന് തോന്നുന്ന ഒരു തുക നിശ്ചയിച്ച് വേണമെങ്കില്‍ കുറ്റം രാജിയാക്കാന്‍ അനുവദിക്കാം എന്നതിന് പകരം പിഴ തുകയ്ക്ക് തുല്യമായ ഒരു തുക അടച്ച് കുറ്റം രാജിയാക്കാന്‍ അനുവദിക്കുന്നതാണ് ഭേദഗതി. കോടതി നടപടികള്‍ ആരംഭിച്ച കേസുകളില്‍ കോടതിയുടെ അനുവാദത്തോടെ രാജിയാക്കുന്നതിനും വ്യവസ്ഥ ചേര്‍ത്തിട്ടുണ്ട്. അഴിമതിയ്ക്കുള്ള സാധ്യത കുറയ്ക്കാന്‍ ഈ ദേദഗതി സഹായകമാണ്.

വനത്തില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കല്‍, വന്യമൃഗങ്ങളെ ശല്യപ്പെടുത്തല്‍, ജലാശയങ്ങളില്‍ വിഷം ചേര്‍ത്തും മറ്റ് വിധത്തിലും അനധികൃതമായി മത്സ്യം പിടിക്കല്‍ എന്നിവ തടയുന്നതിനും വ്യവസ്ഥ ചെയ്യുന്നു. വനം ഉള്‍പ്പന്നങ്ങള്‍ കൈവശം വയ്ക്കുന്നവര്‍ക്ക് അതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിലവില്‍ വന്ന പിഴ തുകകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉള്‍പ്പെടെ ക്രിമിനല്‍ നടപടി നിയമപ്രകാരം സുതാര്യമാക്കുന്നതിനും ബില്ലില്‍ വ്യവസ്ഥയുണ്ട്. നിയമസഭ പാസാക്കിയാല്‍ ഉടന്‍ നിയമം പ്രാബല്യത്തില്‍ വരും.

News Desk

Recent Posts

മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനം ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു. ഗൗരവം ഉപേക്ഷിച്ചു.

എന്തും പറയാവുന്ന നില ഉണ്ട് ഇവിടെ, എന്റെ ആഫീസ് അത്തരത്തിൽ ഇടപെടാറില്ല. ഇപ്പോൾ ചില കാര്യങ്ങൾക്ക് അയാൾ മാപ്പു പറയുന്നുണ്ടല്ലോ,സതീശനെതിരെ…

6 hours ago

ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ അനുശാന്തിക്ക് ജാമ്യം പിഞ്ചുമകളെ കൊല്ലാൻ കൂട്ടുനിന്ന അനുശാന്തി മാതൃത്വത്തിനുതന്നെ അപമാന‌o,കോടതി.

ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ അനുശാന്തിക്ക് ജാമ്യം ലഭിക്കുമ്പോൾ കോടതി ചൂണ്ടിക്കാട്ടിയവാചകങ്ങൾ ഇങ്ങനെ.....‘പിഞ്ചുമകളെ കൊല്ലാൻ കൂട്ടുനിന്ന അനുശാന്തി മാതൃത്വത്തിനുതന്നെ അപമാന‌മാണ്. എങ്കിലും സ്ത്രീയാണെന്നതും…

8 hours ago

സിവില്‍ സര്‍വീസ് പരീക്ഷയില്‍ തട്ടിപ്പ്,അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി, ആരോപണം നിഷേധിച്ച് പൂജ ഖേദ് കർ.

ന്യൂദില്ലി:പൂജ ഖേദ്കറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാണ് സുപ്രീംകോടതി അറസ്റ്റ് തടഞ്ഞത്. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ…

9 hours ago

എഐടിയുസി സെക്രട്ടറിയേറ്റ് മാർച്ച് ജനുവരി 17ന്,ഒരു ലക്ഷം പേർ പങ്കെടുക്കും.

തിരുവനന്തപുരം: എ. ഐ. ടി. യു. സി നേതൃത്വത്തിൽ ജനുവരി 17ന് സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാർ തൊഴിലും…

9 hours ago

കേരളത്തിലെ കടുവയല്ല ,പുല്പള്ളി അമരക്കുനിയില്‍ ഇറങ്ങിയ കടുവ.

വയനാട്:പുൽപ്പള്ളി അമരക്കുനി പ്രദേശത്ത് വീണ്ടും കടുവ ആക്രമണം. പായിക്കണ്ടത്തിൽ ബിജുവിന്റെ ആടിനെ കടുവ ആക്രമിച്ചുകൊന്നു. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് കടുവയുടെ…

18 hours ago

മേരി ജോസഫ് (73) നിര്യതയായി.

കൊല്ലം : ശക്തികുളങ്ങര കന്നിട്ട പുതുവലിൽ കായൽവാരം കുടുംബാംഗമായ പരേതനായ ജോസഫിൻ്റെ ഭാര്യ മേരി ജോസഫ് (73) നിര്യതയായി. മക്കൾ.…

18 hours ago