അഞ്ചൽ: ഇടമുളക്കൽ സർവീസ് സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പിനും അഴിമതിക്കുമെതിരെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സഹകാരികളുടെ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.ഇടമുളക്കൽ സൊസൈറ്റി ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് സംഘം ഹെഡ് ഓഫീസിനു മുൻപിൽ സമാപിച്ചു.തുടർന്ന് ധർണ അഞ്ചൽ സർവീസ് സഹകരണ സംഘം മുൻ പ്രസിഡന്റും ആക്ഷൻ കൗൺസിൽ നേതാവുമായ കെ.എസ്.ബാബുരാജൻ ഉദ്ഘാടനം ചെയ്തു.
ബന്ധുക്കളുടെയും കുടുംബാങ്ങളുടെയും പേരിൽ മൂല്യമില്ലാത്ത വസ്തുവകകൾക്കുമേൽ കോടിക്കണക്കിന് രൂപ ലോണിനത്തിൽ തട്ടിയെടുത്ത സഹകരണ സംഘം മുൻ സെക്രട്ടറിയുടെ സ്വത്ത് വകകൾ കണ്ടുകെട്ടി പണം നഷ്ടപ്പെട്ട നിഷേപകർക്കും സഹകാരികൾക്കും തിരികെ നൽകണമെന്നും സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും ബാബുരാജൻ ആവശ്യപ്പെട്ടു.
മാർച്ചിനും ധർണ്ണക്കും ആക്ഷൻ കൗൺസിൽ ഭാരവാഹികളായ ജഗന്നാഥൻ ഉണ്ണിത്താൻ,എസ്.ഉമേഷ് ബാബു,ഗിരീഷ് അമ്പാടി,വയക്കൽ വിജയൻ,ബി.ബബുൽ ദേവ്,അഡ്വ.ബി.ജി.രഞ്ജിത്ത്,ടി.കെ.രാജേന്ദ്രബാബു,എസ്.സുനിൽ,ശശിദ്വാരക,ജി.ഗോപാലകൃഷ്ണൻ,ബിജു കൈപ്പള്ളി,നാണു ശത്രുഘ്നൻ,എൻ.ശ്രീധരൻഎന്നിവർ നേതൃത്വം നൽകി.
ബംഗ്ളുരു :ആശാ പ്രവർത്തകരുടെ അനിശ്ചിതകാല നിരന്തര സമരം കർണാടക മുഖ്യമന്ത്രിയുടെ ഇടപെടലിൽ ഉജ്ജ്വല വിജയത്തിൽ കലാശിച്ചു. പല പ്രധാന ആവശ്യങ്ങളിൽ…
കൊല്ലം: നൃത്ത സംഗീത വാദ്യ താളമേളങ്ങള്‍ പെയ്തിറങ്ങിയ കുടുംബശ്രീയുടെ ആറാമത് സംസ്ഥാനതല ബഡ്സ് കലോത്സവം-തില്ലാനയുടെ അരങ്ങില്‍ 47 പോയിന്‍റ് നേടി…
കരാര്‍ നിയമനം വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലായി (ജനറല്‍ മെഡിസിന്‍, ഒ.ബി.ജി, റേഡിയോ ഡയഗ്നോസിസ്, ഒഫ്താല്‍മോളജി, ജനറല്‍…
തൊഴിലാളികൾ ഞായറാഴ്ചയുള്‍പ്പെടെ ആഴ്ചയില്‍ 90 മണിക്കൂര്‍ പണിയെടുക്കണമെന്ന് ഇൻഫോ സിസ് മേധാവി നാരായണമൂര്‍ത്തിയെപ്പോലെ ലാര്‍സന്‍ & ട്യൂബ്രോ ചെയര്‍മാന്‍ സുബ്രഹ്മണ്യവും…
കണ്ണൂർ:പരിസ്ഥിതി സൗഹൃദമായ ഇടപെടലുകളിലൂടെ വൃത്തിയും സുരക്ഷയും ഉറപ്പാക്കി അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്‌ളാഗ് നേട്ടം സ്വന്തമാക്കി കണ്ണൂർ ജില്ലയിലെ അഴീക്കോട്…
ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെ ആകെ പിന്നോട്ട് അടിക്കുന്ന പുതിയ ഡ്രാഫ്റ്റ് യുജിസി റഗുലേഷൻസ് 2025 പിൻവലിക്കണമെന്ന് എ കെ…