കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ വിഭജിച് തൊടിയൂർ മണപ്പള്ളി എന്നീ സ്ഥലങ്ങളിലും ഇരവിപുരം, കൊട്ടിയം, കിളികൊല്ലൂർ, ഈസ്റ്റ് പോലീസ് സ്റ്റേഷനുകളുടെ പരിധി കൾ വിഭജിച് പള്ളിമുക്ക് കേന്ദ്രീകരിച്ചു പള്ളിമുക്ക് കേന്ദ്രമായി പുതിയപോലീസ് സ്റ്റേഷൻആരംഭിക്കണമെന്ന് കെ പി ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജൂലൈ 5 മുതൽ നടന്നുവരുന്ന കെപിഓഎ 34-ാം ജില്ലാ സമ്മേളനം പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന പ്രതിനിധി സമ്മേളനത്തോടെ സമാപിച്ചു. മേഖലാ തലങ്ങളിൽ നടന്ന മെഡിക്കൽ ക്യാമ്പുകൾ,പരിസ്ഥിതി പ്രവർത്തനങ്ങൾ, കുടുംബ സംഗമം, പ്രതിഭാസായാഹ്നം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ചു നടന്നു.
ജില്ലാ പ്രസിഡണ്ട് അനിൽകുമാർ. എൽ സമ്മേളന നഗരിയിൽ പതാക ഉയർത്തിയതോടെ പ്രതിനിധിസമ്മേളന നടപടികൾ ആരംഭിക്കുകയും സിറ്റി പോലീസ് കമ്മീഷണർ വിവേക് കുമാർ ഐപിഎസ് ഔപചാരികമായ ഉദ്ഘാടനവും നിർവഹിച്ചു .
ജില്ലാ ജോയിന്റ് സെക്രട്ടറി ഡി.ശ്രീകുമാർ അനുശോചന പ്രമേയാവതരണവും സംസ്ഥാനകമ്മിറ്റി അംഗം ലത.കെ രക്തസാക്ഷി അനുസ്മരണവും നടത്തി.സ്വാഗതസംഘം ജനറൽ കൺവീനർ എസ്. ഷഹീർ സ്വാഗതം പറഞ്ഞ യോഗത്തിൽ KPA സംസ്ഥാന പ്രസിഡണ്ട് ഷിനോദാസ് എസ്.ആർ, കെപിഓഎ സംസ്ഥാന വൈസ് പ്രസിഡന്റ് വി. ചന്ദ്രശേഖരൻ,എസ പി മാരായ അനുരൂപ് ആർ.എസ്, അഭിലാഷ്.എ,സിനി ഡെന്നീസ്,NGO യൂണിയൻ ജില്ലാ സെക്രട്ടറി അജു വി.ആർ,എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എ.രാജു,പോലീസ് സൊസൈറ്റി സെക്രട്ടറി സനോജ് ബി.എസ്, കെപിഎ ജില്ലാ സെക്രട്ടറി സി.വിമൽകുമാർ എന്നിവർസംസാരിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ ബിജു സംസ്ഥാന കമ്മിറ്റി റിപ്പോർട്ടിങ് നടത്തി.ജില്ലാ സെക്രട്ടറി ജിജു.സി.നായർ ജില്ലാ കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ ട്രഷറർ മനു.എസ് വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം സുൽഫി.എസ് പ്രമേയങ്ങൾ അവതരിപ്പിച്ചു.സ്വാഗതസംഘം ചെയർമാൻ പി. പ്രദീപ്കുമാർനന്ദി പറഞ്ഞു . കെപിഓഎ 34-ാം സംസ്ഥാന സമ്മേളനം ആഗസ്റ്റ് 8 മുതൽ 10 വരെ വയനാട് കൽപ്പറ്റയിൽ നടക്കും.
ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെ ആകെ പിന്നോട്ട് അടിക്കുന്ന പുതിയ ഡ്രാഫ്റ്റ് യുജിസി റഗുലേഷൻസ് 2025 പിൻവലിക്കണമെന്ന് എ കെ…
പ്രശസ്ത പിന്നണിഗായകൻ പി ജയചന്ദ്രൻ്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. വിവിധ ഭാഷകളിലായുള്ള അദ്ദേഹത്തിന്റെ ഭാവതീവ്രമായ ആലാപനങ്ങൾ…
കന്യാകുമാരി: കേരളത്തിൽ നിന്ന് മാലിന്യവുമായി എത്തിയ ലോറികൾ കന്യാകുമാരിയിൽ പിടിക്കപ്പെട്ടു. മൂന്ന് മലയാളികൾ അടക്കം 8 പേർ അറസ്റ്റിൽ. തിരുവനന്തപുരം…
പത്തനംതിട്ട: മതസൗഹാർദ്ദത്തിൻ്റെ സന്ദേശം വിളിച്ചോതുന്ന ഐതിഹാസികമായ എരുമേലി ചന്ദനക്കുടം ഇന്ന് നടക്കും. എരുമേലി പേട്ടതുള്ളലിന് മുന്നോടിയായിട്ടാണ് മഹല്ലാ മുസ്ലിം ജമാഅത്തിന്റെ…
പത്തനംതിട്ട: സിപിഎം പ്രാദേശിക നേതാക്കളുടെ ഭീഷണി മൂലം പെട്രോൾ പമ്പ് നടത്താനാകുന്നില്ലെന്ന ആരോപണവുമായി സംരംഭകൻ. തണ്ണിത്തോട്ടിലെ പെട്രോൾ പമ്പ് ഉടമയാണ്…
ന്യൂഡെല്‍ഹി: ഡൽഹിയിലെ സ്കൂളുകളിൽ ബോംബ് ഭീഷണി സന്ദേശം അയച്ചതിൻ പന്ത്രണ്ടാം ക്ലാസുകാരൻ കസ്റ്റഡിയിൽ. ചോദ്യം ചെയ്യലിൽ ബോംബ് ഭീഷണി സന്ദേശം…