വയനാടിന്റെ 35-ാമത് ജില്ലാ കളക്ടറായി ഡി.ആര്‍ മേഘശ്രീ ചുമതലയേറ്റു. ഭരണ സംവിധാനം കൂടുതല്‍ ജനസൗഹൃദമാക്കുമെന്നും വയനാട് ജില്ലാ കളക്ടറായി പ്രവര്‍ത്തിക്കാന്‍ കിട്ടിയ അവസരം മികച്ചതാണെന്നും കളക്ടര്‍ ഡി.ആര്‍ മേഘശ്രീ. പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, കൃഷി, വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ സാധ്യതയുള്ള ജില്ലയാണ് വയനാടെന്നും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്യോഗസ്ഥരുടെയും വയനാടൻ ജനതയുടെയും സഹകരണം ഉണ്ടാവണമെന്നും കളക്ടര്‍ പറഞ്ഞു.
ഔദ്യോഗിക ചുമതലയേല്‍ക്കാന്‍ കളക്ടറേറ്റില്‍ കുടുംബത്തോടൊപ്പമെത്തിയ ജില്ലാ കളക്ടറെ എ.ഡി.എം കെ. ദേവകി സ്വീകരിച്ചു. 2017 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥയായ ഡി.ആര്‍ മേഘശ്രീ കര്‍ണ്ണാടക ചിത്രദുർഗ്ഗ സ്വദേശിനിയാണ്. കാഞ്ഞങ്ങാട് സബ് കളക്ടര്‍, കണ്ണൂര്‍ ജില്ലാ വികസന കമ്മീഷണര്‍, സംസ്ഥാന പട്ടികജാതി -പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ എന്നീ തസ്തികളില്‍ സേവനമനുഷ്ഠിച്ചിരുന്നു.
കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി അസിസ്റ്റൻ്റ് പ്രൊഫസർ വിക്രം സിംഹയാണ് ഭർത്താവ്. ആറ് വയസ്സുകാരി വിസ്മയ, നാല് വയസ്സുകാരി ധൃതി എന്നിവർ മക്കളാണ്. നിലവിലെ ജില്ലാ കളക്ടർ ഡോ. രേണുരാജിന് സംസ്ഥാന പട്ടികജാതി – പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറായി നിയമനം ലഭിച്ചതിനെ തുടർന്നാണ് ഡി.ആർ മേഘശ്രീ ജില്ലാ കളക്ടർ ചുമതലയേറ്റത്.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
കൊല്ലം മേയർ ആയി ഹണി ബഞ്ചമിൻ ജില്ലാ കലക്ടർ ദേവിദാസ് മുൻപാകെ സത്യപ്രതിഞ്ജ ചെയ്ത് അധികരമേൽക്കുന്നു.ഇന്ന് രാവിലെ 11ന് കൊല്ലം…
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒന്നിക്കണം,ഐക്യം വൈകരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനൊയ് വിശ്വം. സിപിഐ-സിപിഎം ഒരുമയെ പറ്റി ചിന്തിക്കാൻ കാലമായി…
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ കടൽ മണൽ ഖനനത്തിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി മത്സ്യത്തൊഴിലാളി കോ–-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന 24 മണിക്കൂർ തീരദേശ…
സി.പി ഐ നേതാവും മുൻ എംഎൽഎയുമായ പി രാജു അന്തരിച്ചു.
എനിക്ക് പരീക്ഷ എഴുതാൻ കഴിയുന്നില്ല. എനിക്ക് താൽപ്പര്യമില്ല. അതിൻ്റെ ഒന്നും ആവശ്യമില്ല. കൊല്ലത്ത് ഒരു ഉയർ ഉദ്യോഗസ്ഥൻ്റെ മകളുടെ വാക്കുകളാണ്…
കൊല്ലം: കൊല്ലം നഗരസഭയുടെ മേയറായി ഹണി ബഞ്ചമിൻ എത്തും.എമ്മെൻ സ്മാരകത്തിൽ ചേർന്ന സി പി ഐ ഡി സി എക്സിക്യൂട്ടിവ്…