കേരളത്തിന്റെ വികസനത്തിന്റെ മുഖമായി ചരിത്രത്തില്‍ അടയാളപ്പെടുത്താന്‍ പോകുന്ന വിഴിഞ്ഞം തുറമുഖത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യം കൊണ്ടുമാത്രമാണ് വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. എന്നാലത് പിണറായി സര്‍ക്കാര്‍ മനഃപൂര്‍വ്വം തമസ്‌കരിക്കുകയാണ്. വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി പ്രവര്‍ത്തിച്ച യുഡിഎഫ് നേതാക്കളെ ഇതുമായി ബന്ധപ്പെട്ട പരിപാടികളില്‍ നിന്ന് പിണറായി സര്‍ക്കാര്‍ പാടെ ഒഴിവാക്കി അസഹിഷ്ണുത പ്രകടിപ്പിക്കുകയാണ്. വിഴിഞ്ഞത്ത് ചരക്കുകപ്പലിന് സ്വീകരണം നല്‍കുന്ന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് മാന്യതയില്ലാത്ത നടപടിയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി മുന്നോട്ട് പോയപ്പോള്‍ എല്‍ഡിഎഫും സിപിഎമ്മും ഏതു വിധേനയും അതിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചവരാണ്. അന്ന് പദ്ധതിയുടെ അന്തകനാകാന്‍ ശ്രമിച്ച പിണറായി വിജയന്‍ ഇന്ന് ഇതിന്റെ പിതൃത്വാവകാശം ഏറ്റെടുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ അപഹാസ്യമാണ്. 5000 കോടി രൂപയുടെ പദ്ധതിയില്‍ 6000 കോടി രൂപയുടെ അഴിമതി ആരോപിച്ചും ഉമ്മന്‍ ചാണ്ടിക്കെതിരേ അന്വേഷണ കമ്മീഷനെ വച്ച് വേട്ടയാടിയും കടല്‍ക്കൊള്ളയെന്നു വിശേഷിപ്പിച്ചും പ്രക്ഷോഭങ്ങള്‍ നടത്തിയും പദ്ധതി ഇല്ലാതാക്കാന്‍ ശ്രമിച്ചെന്നും കെ.സുധാകരന്‍ ചൂണ്ടിക്കാട്ടി.
എല്‍ഡിഎഫിന്റെ സമരങ്ങള്‍ കാരണം പദ്ധതിയുടെ നിര്‍മ്മാണ ചെലവ് പോലും വര്‍ധിക്കുന്ന സാഹചര്യമുണ്ടായി. 2019ല്‍ യാഥാര്‍ത്ഥ്യമാകേണ്ട ഈ പദ്ധതിയെ ഇത്രയും വൈകിപ്പിച്ചതിന്റെ ഉത്തരവാദി എല്‍.ഡി.എഫും പിണറായി സര്‍ക്കാരുമാണ്. പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് ഇത്രയും കാലതാമസം വരുത്തിയതിന് പിണറായി വിജയനും സിപിഎമ്മും കേരളീയ സമൂഹത്തോട് മാപ്പുപറയുകയാണ് വേണ്ടത്.ഉമ്മന്‍ചാണ്ടിയുടെ കാലത്ത് കടല്‍ക്കൊള്ളയെന്ന് വിശേഷിപ്പിച്ച പദ്ധതിയെ പിണറായി വിജയന്‍ ഇന്നിപ്പോള്‍ തന്റെ ഇച്ഛാശക്തിയെന്ന് വിശേഷിപ്പിക്കുന്ന രാഷ്ട്രീയപാപ്പരത്തം കേരളീയ സമൂഹത്തിന് ബോധ്യമാകും. കൊച്ചി മെട്രോ,കണ്ണൂര്‍ വിമാനത്താവളം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ യാഥാര്‍ത്ഥ്യമായപ്പോഴും യു.ഡി.എഫ് നേതാക്കളെ ഒഴിവാക്കുന്ന പിണറായി സര്‍ക്കാരിന്റെ അല്‍പ്പത്തരം പ്രകടമായെന്നും സുധാകരന്‍ ഓര്‍മ്മിപ്പിച്ചു.
മത്സ്യത്തൊഴിലാളികള്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് അട്ടിമറിച്ച പിണറായി സര്‍ക്കാര്‍ അവരെ തീവ്രവാദികളും രാജ്യദ്രോഹികളുമായി ചിത്രീകരിച്ചു.നാടിന്റെ വികസനത്തോടൊപ്പം ജനങ്ങളുടെ സുരക്ഷയും കണക്കിലെടുത്താണ് ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ സര്‍ക്കാരും പ്രവര്‍ത്തിച്ചതെങ്കില്‍ അന്താരാഷ്ട്രലോബിയുടെയും വാണിജ്യലോബിയുടെയും ചട്ടുകമായി പിണറായി വിജയനും സിപിഎമ്മും വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തില്‍ പ്രവര്‍ത്തിച്ചതെന്നും സുധാകരന്‍ ആരോപിച്ചു.
വെടക്കാക്കി തനിക്കാക്കുക ‘ എന്ന് പറയും.അതായത് ആരാന്റെ മുതലിനെ , പാര വെച്ച് ചുളുവിൽ സ്വന്തമാക്കുക. എന്നിട്ട് സ്വന്തം പോലെ ഞെളിഞ്ഞ് നിൽക്കുക. ഉളുപ്പില്ലായ്മയിൽ ലോക റിക്കോർഡിട്ട അങ്ങനെ ഒരു മുഖ്യൻ നമുക്ക് ഉണ്ടയിരുന്നു.
ആ ചങ്ങായിയുടെയും വാഴ്ത്തുപാട്ടുകാരുടെയും ഭാഷയിൽ വിഴിഞ്ഞം പദ്ധതിയുടെ പിതാവ് അങ്ങോരാണത്രെ….!!
ചരിത്രം അങ്ങനെ വാഴ്ത്തുപാട്ടുകാർ പറഞ്ഞാൽ തിരുത്താനുള്ളതല്ലല്ലോ…!
ഈ പോസ്റ്റിന്റെ കമന്റ് ബോക്സിൽ ഒരു ക്ഷണക്കത്ത് ഉണ്ട്. ‘അതിൽ ഇങ്ങനെ പറയുന്നു.
2010 ഓഗസ്റ്റ് 11 വൈകിട്ട് 5 മണിക്ക് വിഴിഞ്ഞം ഇന്റർനാഷാൽ സീ പോർട്ടിന്റെ ഫസ്റ്റ് ഫേസിന്റെ നിർമ്മാണ ഉദ്ഘാടനം നടക്കുന്നു.മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദൻ ആണ് ഉദ്ഘാടകൻ. പ്രാസംഗികർ ആയി പങ്കെടുക്കുന്ന പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടി അടക്കമുള്ളവരുടെ പേരും ആ ക്ഷണക്കത്തിൽ ഉണ്ട്.
അപ്പോൾ 2010 ഓഗസ്റ്റ് 11 ന് നിർമ്മാണ ഉദ്ഘാടനം നടന്നോ…?
നടന്നു, അതാണ് പോസ്റ്റിനൊപ്പമുള്ള ഓഗസ്റ്റ് 12 ന്റെ ഹിന്ദു ദിനപത്രത്തിലെ ഈ ചിത്രം.
2010 സ: വി എസ് അച്ചുതാനന്ദൻ ഉദ്ഘാടനം ചെയ്ത വിഴിഞ്ഞം പദ്ധതിയുടെ പിതാവ് പിന്നെങ്ങനെ ഉമ്മൻ ചാണ്ടിയായി…?
അതാണ് മുകളിൽ പറഞ്ഞ വെടക്കാക്കി തനിക്കാക്കൽ…!
2011 ൽ വി എസ് സർക്കാർ മാറി ഉമ്മൻ ചാണ്ടി സർക്കാർ വരുന്നു. തുടർന്ന് ആദ്യം ടെണ്ടർ ചെയ്തത് ലാൽകൊ കൊണ്ടേപ്പള്ളി എന്ന കമ്പനിക്ക് ചൈനീസ് ബന്ധം പറഞ്ഞ് കേന്ദ്രം ടെണ്ടറിന് അനുമതി നിഷേധിക്കുന്നു. അന്ന് ശ്രീ ആൻ്റണി പ്രതിരോധ മന്ത്രി, ഇന്നും എല്ലാം മുടക്കാൻ നടക്കുന്ന UDF അന്ന് ആൻറണിയെ വെച്ച് കളിച്ചു. വിഴിഞ്ഞം ആദ്യ ടെണ്ടർ അതോടെ സ്വാഹ.അവസാനം പൂർണ്ണമായും സർക്കാർ പൊതുമേഖലയിൽ വരേണ്ടി ഇരുന്ന ഒരു സംരംഭത്തെ വൈകിപ്പിച്ച് വൈകിപ്പിച്ച്, , അദാനിയ്ക്ക് അടിയറ വെച്ച്, ഇലക്ഷന് തൊട്ട് മുന്നേ ഒരു ഉദ്ഘാടന മാമാങ്കവും നടത്തി ‘ അയിന്റേയും ആൾ ഞമ്മളായി …’!!!
ഇപ്പോ എട്ടു വർഷമായി തുടരുന്ന ഇടതുമുന്നണി സർക്കാർ എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് പദ്ധതി അതിന്റെ അവസാനഘട്ടത്തിലേയ്ക്ക് എത്തിക്കുകയാണ്. ഒരു സർക്കാരിന്റെ ഇച്ഛാശക്തിയുടെ വിജയം.
ഒന്ന് മാത്രമേ പറയാനുള്ളു, കുമ്മനടിക്കാർ പ്ലീസ് സ്റ്റെപ്പ് ബാക്ക്, നിങ്ങൾക്ക്ക് ഇതിൽ ഒരു റോളുമില്ല, അഞ്ച് വർഷം പാര വെച്ച് പാഴാക്കിയവരാണ് നിങ്ങൾ.
വിഴിഞ്ഞം പദ്ധതി എൽ ഡി എഫിന്റേതാണ്. ആ വിജയത്തിന് മറ്റൊരു അവകാശി ഇല്ല തന്നെ..!!
ഇടുന്ന കല്ലുകൾക്ക് സമയബന്ധിതമായി സാക്ഷാത്കാരം നൽകുക എന്നുള്ളതാണ് ഒരു ഭരണാധികാരിയുടെ മാനദണ്ഡം എങ്കിൽ, സ: പിണറായി വിജയൻ, കേരളം കണ്ട ഏറ്റവും മികച്ച ഭരണാധികാരിയാണ് നിങ്ങൾ. അതിന്റെ ഒരു ഉദാഹരണം മാത്രമാണ് വിഴിഞ്ഞം പദ്ധതി.
എന്തിനാണ് ഈ വാർത്തയ്ക്ക് പിന്നിൽ ഇത് നൽകിയത് എന്ന ചോദ്യം വരാം രണ്ടും വായിക്കുക യാഥാർത്യം അറിയട്ടെ. താഴത്തേത് കോപ്പി പോസ്റ്റാണ്
തൊഴിലാളികൾ ഞായറാഴ്ചയുള്‍പ്പെടെ ആഴ്ചയില്‍ 90 മണിക്കൂര്‍ പണിയെടുക്കണമെന്ന് ഇൻഫോ സിസ് മേധാവി നാരായണമൂര്‍ത്തിയെപ്പോലെ ലാര്‍സന്‍ & ട്യൂബ്രോ ചെയര്‍മാന്‍ സുബ്രഹ്മണ്യവും…
കണ്ണൂർ:പരിസ്ഥിതി സൗഹൃദമായ ഇടപെടലുകളിലൂടെ വൃത്തിയും സുരക്ഷയും ഉറപ്പാക്കി അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്‌ളാഗ് നേട്ടം സ്വന്തമാക്കി കണ്ണൂർ ജില്ലയിലെ അഴീക്കോട്…
ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെ ആകെ പിന്നോട്ട് അടിക്കുന്ന പുതിയ ഡ്രാഫ്റ്റ് യുജിസി റഗുലേഷൻസ് 2025 പിൻവലിക്കണമെന്ന് എ കെ…
പ്രശസ്ത പിന്നണിഗായകൻ പി ജയചന്ദ്രൻ്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. വിവിധ ഭാഷകളിലായുള്ള അദ്ദേഹത്തിന്റെ ഭാവതീവ്രമായ ആലാപനങ്ങൾ…
കന്യാകുമാരി: കേരളത്തിൽ നിന്ന് മാലിന്യവുമായി എത്തിയ ലോറികൾ കന്യാകുമാരിയിൽ പിടിക്കപ്പെട്ടു. മൂന്ന് മലയാളികൾ അടക്കം 8 പേർ അറസ്റ്റിൽ. തിരുവനന്തപുരം…
പത്തനംതിട്ട: മതസൗഹാർദ്ദത്തിൻ്റെ സന്ദേശം വിളിച്ചോതുന്ന ഐതിഹാസികമായ എരുമേലി ചന്ദനക്കുടം ഇന്ന് നടക്കും. എരുമേലി പേട്ടതുള്ളലിന് മുന്നോടിയായിട്ടാണ് മഹല്ലാ മുസ്ലിം ജമാഅത്തിന്റെ…