ന്യൂഡെൽഹി:ചന്ദ്രശേഖരനും രതീഷും ഔദ്യോഗിക പദവിയിലിരിക്കെ നടന്ന ഇടപാടുകളാണെന്നും അതിൽ ക്രമക്കേടുണ്ടെന്ന് തെളിയിക്കാൻ ആവശ്യമായ രേഖകൾ സിബിഐ സമർപ്പിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ഇടതു സർക്കാർ പ്രോസിക്യൂഷന് അനുമതി നിഷേധിച്ചിരുന്നു. പ്രോസിക്യൂഷൻ അനുമതി വേണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെ കേസിന്റെ വിചാരണ നടപടികളുമായി മുന്നോട്ട് പോകാൻ സിബിഐക്ക് സാധിക്കും.സിആർപിസി വകുപ്പ് 197 അനുസരിച്ച് ഔദ്യോഗിക പദവി വഹിക്കുന്നവർക്ക് സംരക്ഷണം ലഭിക്കുന്നത് കേന്ദ്ര, സംസ്ഥാന സർക്കാരുകളുമായി നേരിട്ട് ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർക്കാണ്. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കെതിരായ അഴിമതിക്കേസുകളിൽ ക്രിമിനൽ നടപടി ചട്ടത്തിലെ 197 പ്രകാരം ഉള്ള പ്രോസിക്യുഷൻ അനുമതി വേണ്ടെന്ന് കേസിലെ പരാതിക്കാരനായ കടകംപള്ളി മനോജിന് വേണ്ടി ഹാജരായ അഭിഭാഷകൻ ജി പ്രകാശ് സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു.കശുവണ്ടി വികസന കോർപറേഷൻ മുൻ ചെയർമാൻ ചന്ദ്രശേഖരൻ, മുൻ എംഡി കെഎ രതീഷ് എന്നിവർക്കെതിരായ സിബിഐ കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളുകയായിരുന്നു. ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, പികെ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ഇരുവർക്കുമെതിരായ കേസിൽ ക്രിമിനൽ നടപടി ചട്ടത്തിലെ 197 പ്രകാരമുള്ള പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയും ചെയ്തു.കശുവണ്ടി വികസന കോർപറേഷനിലെ തോട്ടണ്ടി അഴിമതിക്കേസിൽ മുഖ്യപ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐയ്ക്ക് അനുമതി നൽകാമെന്നു ഫയലിൽ കുറിച്ച വകുപ്പു സെക്രട്ടറിയെ സർക്കാർ രായ്ക്കുരാമാനം പറപ്പിച്ചു. ഇദ്ദേഹത്തെ മാറ്റിയ ശേഷമാണു പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകേണ്ടതില്ലെന്ന സർക്കാർ ഉത്തരവിറങ്ങിയത്.കേസിൽ ഉൾപ്പെട്ടവർ ആരായാലും കോർപ്പറേഷനിൽ നടന്ന അഴിമതി മൂടിവയ്ക്കുവാൻ ആർക്കും കഴിയില്ലെന്ന് ഇന്നത്തെ കോടതി വാദത്തോടെ പൊതുജനങ്ങൾക്ക് മനസ്സിലാക്കാനായി എന്നതാകും സത്യം.
തിരുവനന്തപുരം: സീനിയർ അഭിഭാഷകർക്ക് പെൻഷൻ ഏർപ്പെടുത്തുന്നതിനെപ്പറ്റി റിപ്പോർട്ട് സമർപ്പിക്കുവാൻ ബാർ കൗൺസിലിന് കീഴിലുള്ള കേരള അഡ്വക്കേറ്റ്സ് വെൽഫെയർ ഫണ്ട് ട്രസ്റ്റി…
കൊല്ലം:ഓൺലൈൻ തട്ടിപ്പിലൂടെ കൊല്ലം ചവറ സ്വദേശിയിൽ നിന്നും 43 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. കോഴിക്കോട് ജില്ലയിൽ…
ചേർത്തല : ഈ ഫോട്ടോയിൽ കാണുന്ന സൂര്യ (15 വയസ്സ്) എന്ന കുട്ടി ഇന്ന് (11/12/2024)ഉച്ചയ്ക്ക് 1.30 ന് ശേഷം…
തിരുവനന്തപുരം: ഉള്ളൂര്‍ തുറുവിയ്ക്കല്‍ ക്ഷേത്രക്കുളത്തില്‍ രണ്ടുപേര്‍ മുങ്ങി മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. ഓട്ടോ ഡ്രൈവര്‍മാരായ പാറോട്ടുകോണം സ്വദേശികളായ ജയന്‍, പ്രകാശന്‍…
ന്യൂഡെൽഹി: സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീംകോടതി.വ്യക്തിപരമായ പകപോക്കലിന് നിയമം ഉപയോഗിക്കുന്നു വെന്ന് നീരിക്ഷണം.ഭർത്താവിനും ഭർത്താവിൻറെ കുടുംബാംഗങ്ങൾക്ക് എതിരെ…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും എല്‍ഡിഎഫ് ദുര്‍ഭരണത്തിനെതിരെയും ശക്തമായ രോഷം സമൂഹത്തിന്റെ അടിത്തട്ടില്‍ പ്രതിഫലിച്ചതിന്റെ തെളിവാണ് തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന…