കൊച്ചി:കേരളത്തിന്റെ ജലവിമാന സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറകു വയ്ക്കുന്നു.ആദ്യ സീപ്ളയിന്‍ ഇന്ന് ഉച്ചയ്ക്ക് 2 30 ന് കൊച്ചി ബോൾഗാട്ടി കായലിലിറങ്ങും. ബോൾഗാട്ടി നിന്ന് മാട്ടുപ്പെട്ടി റിസർവോയറിലേക്കുള്ള സീപ്ലെയിൻ സർവീസിന്റെ പരീക്ഷണപ്പറക്കൽ നാളെ മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്യും. വിമാനത്തിന്റെ പൈലറ്റ് മാർക്ക് ബോൾഗാട്ടി പാലസിൽ സ്വീകരണം ഒരുക്കിയിട്ടുണ്ട്. സി പ്ലെയിൻ പരീക്ഷണപ്പറക്കലിനോടനുബന്ധിച്ച് ഇന്നും നാളെയും കൊച്ചിയിൽ ബോട്ടുകൾക്കും ഡ്രോണുകൾക്കും നിയന്ത്രണമേർപ്പെടുത്തി. സീ പ്ലെയിൻ ലാൻഡ് ചെയ്യുന്ന സമയത്തും ട്രയൽ റൺ സമയത്തും മറൈൻഡ്രൈവ് ,ഗോശ്രീ പാലം, വല്ലാർപാടം തുടങ്ങി ബർത്ത് മേഖലകളിലാണ് നിയന്ത്രണം. കരയിലും വെള്ളത്തിലും ഒരുപോലെ പറന്നുയരാൻ കഴിയുന്ന വിമാനത്തിന് 9 യാത്രക്കാരെ വഹിക്കാനുള്ള ശേഷിയുണ്ട്. കേരളത്തിലെ പ്രധാന ജലാശയങ്ങളെയും വിമാന താവളങ്ങളെയും ബന്ധിപ്പിക്കുന്ന സീ പ്ലെയിൻ ടൂറിസം സർക്യൂട്ടുകൾ വികസിപ്പിക്കാനാണ് സർക്കാർ തീരുമാനം.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന സീപ്ളയിന്‍ പദ്ധതി കൊല്ലത്ത് അഷ്ടമുടിക്കായലില്‍ വിമാനമിറങ്ങുന്നതിന് ദിവസങ്ങള്‍മുമ്പ് പ്രതിഷേധത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചതാണ്. മല്‍സ്യത്തൊഴിലാളികളുടെ തൊഴില്‍നശിക്കും എന്ന പേരിലായിരുന്നു അത്. ഇടതുപക്ഷം വന്നപ്പോൾ മത്സ്യത്തൊഴിലാളികൾക്ക് ഒരു തൊഴിൽ നഷ്ടവും ഇല്ല.
തിരുവനന്തപുരം:മുടി മുറിച്ച് പ്രതിഷേധവുമായി ആശ വർക്കറന്മാർ. സമരoതന്നെയെന്നും ആശമാരുടെ സംഘടന.സമരത്തിന്റെ അമ്പതാം ദിവസം സെക്രട്ടേറിയറ്റിന് മുന്നിൽ മുടി മുറിച്ചെറിഞ്ഞ് പ്രതിഷേധിച്ച് …
ചെന്നൈ:സിപിഐ എം ഇരുപത്തിനാലാം പാർടി കോൺഗ്രസ് നഗരിയിൽ തെളിയിക്കാനുള്ള ദീപശിഖ പ്രയാണം ചെന്നൈയിൽ നിന്ന് ആരംഭിച്ചു. സിപിഐ എം തമിഴ്‌നാട്…
വർക്കല : കേരള നദുവത്തുൽ മുജാഹിദീൻ, (കെഎൻഎം) സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള ക്യാമ്പയിന്റെ ഭാഗമായി വിവിധയിടങ്ങളിൽ സംഘടിപ്പിച്ച ഈദ്ഗാഹുകളിൽ…
വര്‍ക്കലയില്‍ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി അമ്മയും മകളും മരിച്ചു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. പേരേറ്റില്‍ സ്വദേശികളായ രോഹിണി, അഖില…
കൊച്ചി: എറണാകുളംബ്രോഡ് വേയിൽ രാജധാനിയിൽ നിന്നും കണക്കിൽപ്പെടാത്ത ആറര കോടി കേരള ജി എസ്ടി ഉദ്യാ എന്നാൽ ഇതുവരെയും യും…
കൊട്ടിയം:സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാളെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികളായ സഹോദരന്മാർ പോലീസിന്റെ പിടിയിലായി. മുഖത്തല കുഴിയിൽ ഫ്‌ളാറ്റിൽ…