Categories: New Delhi

മൂന്ന് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍.

കൊട്ടിയം: ഓണാഘോഷവുമായി ബന്ധപ്പെട്ട് ലഹരി വ്യാപാരവും ഉപയോഗവും തടയുന്നതിനായ് ജില്ലയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി യുവാവ് കൊട്ടിയം പോലീസിന്‍റെ പിടിയിലായി. ആദിച്ചനല്ലൂര്‍, സിത്താര ജംഗ്ഷന്‍, ഹസീന മന്‍സിലില്‍ അഹമ്മദ് മകന്‍ സിയാദ് (44) ആണ് പിടിയിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് കൊട്ടിയം-കണ്ണനല്ലൂര്‍ റോഡില്‍ കൊട്ടിയം പോലീസും ഡാന്‍സാഫ് സംഘവും സംയുക്തമായി നടത്തിവന്ന വാഹനപരിശോധയില്‍, സിയാദ് സഞ്ചരിച്ച് വന്ന വാഹനത്തില്‍ നിന്നും മൂന്ന് കിലയോളം വരുന്ന കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ഇയാള്‍ കഞ്ചാവ് കടത്തിക്കൊണ്ട് വന്നത് കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളെയും മറ്റും ലക്ഷ്യംവെച്ചായിരുന്നു. ഇയാളുടെ മയക്കു മരുന്ന് ശൃംഖലയെക്കുറിച്ച് അന്വേഷിച്ച് വരുകയാണ്. കൊട്ടിയം ഇന്‍സ്പെക്ടര്‍ സുനിലിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷിഹാസ്, ജോസ് സിപിഒ മാരായ പ്രശാന്ത്, പ്രവീണ്‍ചന്ദ്, സന്തോഷ്ലാല്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

News Desk

Recent Posts

” ജില്ലയിലെ തീരപ്രദേശങ്ങളിൽ വ്യാപക റെയ്ഡ് “

തിരുവനന്തപുരം: ലഹരി ഉപയോഗം; ജില്ലയിലെ തീരപ്രദേശങ്ങളിൽ വ്യാപക റെയ്ഡ്. ഒരാൾ കസ്റ്റഡിയിൽ. ലഹരി മരുന്ന് കണ്ടെത്തിയ. പെരുമാതുറ സ്വദേശി അസറുദ്ധീൻ…

4 hours ago

“തേവലക്കരയില്‍ യൂത്ത് കോൺഗ്രസ് നേതാവിൻ്റെ കാർ കത്തിച്ചു”

തേവലക്കര: യൂത്ത് കോൺഗ്രസ് നേതാവിൻ്റെ കാർ കത്തിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജോയിമോൻ അരിനെല്ലൂരിൻ്റെ കാർ ആണ് കത്തിച്ചത്.…

4 hours ago

ആഴക്കടൽ മണൽ ഖനനത്തിനെതിരെ മാർച്ച് 15ന് സിപിഐ ഹാർബർ പ്രതിഷേധ മാർച്ച് കൊല്ലത്ത്

കൊല്ലം : ആഴക്കടൽ മണൽ ഖനനത്തിനെതിരെ മാർച്ച് 15ന് സിപിഐ ഹാർബർ പ്രതിഷേധ മാർച്ച് കൊല്ലത്ത് സംഘടിപ്പിക്കും വൈകിട്ട് നാലിന് നടക്കുന്ന…

7 hours ago

നവമാധ്യമങ്ങളുടെ മരണമണി സർവീസ് മേഖലയിൽ മുഴങ്ങുന്നു

തിരുവനന്തപുരം സർക്കാർ ഓഫീ സുകളിലെ വാട്‌സാപ്പ് ഗ്രൂപ്പുകൾ ഔദ്യോഗിക സംവിധാനമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. നവ മാധ്യമങ്ങളിലൂടെ…

7 hours ago

വേറിട്ട രചനാ വൈ ഭവവുമായി സുരേഷ് തൃപ്പൂണിത്തുറ

പ്രസീദേച്ചി ക്ഷീണിതയായി എന്നെ നോക്കി.ഞാൻ ആ നിറം മാറുന്ന കൈത്തലം എടുത്ത് തഴുകി.രാസമാലി ന്യങ്ങൾ അടിഞ്ഞുകൂടിയിട്ടും ചേച്ചി അതി സുന്ദരിയായിരുന്നു.…

7 hours ago

അഷ്ടമുടി കായലിൽ തിമിംഗല സ്രാവ്

അഷ്ടമുടി കായലിനു സമീപം കാവനാട് തിമിംഗല സ്രാവ് അടിഞ്ഞു... രാവിലെയാണ്. കണ്ടത്. ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ് എത്തി നടപടികൾ ആരംഭിച്ചു.

9 hours ago