Categories: New Delhi

ഇസ്രയേലിന് തിരിച്ചടി നൽകേണ്ടതെങ്ങനെ? ഇറാനിൽ സൈന്യവും പ്രസിഡന്റും തമ്മിൽ ഭിന്നതയെന്ന് റിപ്പോർട്ട്

ന്യൂഡൽഹി∙ ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ വധവുമായി ബന്ധപ്പെട്ട്  ഇസ്രയേൽ അടങ്ങിയിരിക്കില്ല. അവർക്ക് എന്ത് നഷ്ടപ്പെട്ടാലും അവർ തീരുമാനിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കുംതിരിച്ചടി നൽകുന്നതിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും സൈന്യവും തമ്മിൽ ഭിന്നതയെന്നു റിപ്പോർട്ട്. ഇതേത്തുടർന്ന് ഇസ്രയേലിന് കനത്ത മറുപടി നൽകണമെന്ന ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഉത്തരവ് തുലാസിലായിരിക്കുകയാണെന്നു രാജ്യാന്തര മാധ്യമമായ ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു.എന്നാൽ തിരിച്ചടി നൽകാതിരുന്നാൽ ഇറാനെ സംബന്ധിച്ച് മുന്നോട്ടുള്ള പോക്ക് പ്രയാസകരമാകും തിരിച്ചടിച്ചാലും പിന്നീട് കരുതിയിരിക്കേണ്ടിവരും.ഇസ്രയേൽ അടങ്ങിയിരിക്കില്ല. അവർക്ക് എന്ത് നഷ്ടപ്പെട്ടാലും അവർ തീരുമാനിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കും.

ഹനിയ വധത്തിനു പകരമായി ടെൽ അവീവിലും മറ്റു പ്രമുഖ ഇസ്രയേലി നഗരങ്ങളിലും നേരിട്ട് മിസൈലാക്രമണം നടത്തണമെന്ന നിലപാടിലാണ് ഇസ്രയേൽ സൈന്യമായ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർ. എന്നാൽ അത്രയും കടുത്ത ആക്രമണത്തിലേക്ക് പോകേണ്ടതില്ലെന്നും കൃത്യമായ കണക്കുകൂട്ടലുകളോടെ ഇസ്രയേലിനു പുറത്തുള്ള മൊസാദ് താവളങ്ങൾക്കുനേരെ ആക്രമണം നടത്തിയാൽ മതിയെന്നുമാണ് പെസെഷ്കിയാന്റെ തീരുമാനമെന്നും ടെലഗ്രാഫ് റിപ്പോര്‍ട്ടിൽ പറയുന്നു.

അസർബയ്ജാനിലെയും ഇറാഖി കുർദിസ്ഥാനിലെയും മൊസാദ് താവളങ്ങളെയാണ് പെസെഷ്കിയാൻ ലക്ഷ്യമിടുന്നത്. ഇസ്രയേലുമായി സമ്പൂർണ യുദ്ധത്തിലേക്ക് നീങ്ങുന്നതിനുള്ള സാധ്യതയ്ക്ക് തടയിടാൻ ഈ നീക്കത്തിനാകുമെന്നാണ് പെസഷ്കിയാന്റെ വിലയിരുത്തൽ. ‘ ഇസ്രയേലിൽ നേരിട്ട് ആക്രമണം നടത്തുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പെസെഷ്കിയാൻ ഭയക്കുന്നു‘–പെസെഷ്കിയാനുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ടെലഗ്രാഫ് പറയുന്നു.

അതേസമയം, ഇറാൻ ഭരണകൂടത്തിലും ഖമനയിയുമായി അടുത്ത കേന്ദ്രങ്ങളിലും വലിയ സ്വാധീനമുള്ള സൈന്യം പെസെഷ്കിയാന്റെ നിലപാടിനെ മുഖവിലയ്‌ക്കെടുന്നില്ലെന്നാണ് സൂചന. ഹിസ്ബുല്ലയ്ക്കൊപ്പം ചേർന്ന് ടെൽ അവീവിലും മറ്റ് നഗരങ്ങളിലും ആക്രമണം നടത്താനുള്ള പദ്ധതിക്ക് തന്നെയാണ് ഇപ്പോഴും ആദ്യപരിഗണന നൽകുന്നതെന്ന് സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ ടെലഗ്രാഫിനോട് പറഞ്ഞു.പറയുന്നതുപോലെ പ്രവർത്തിക്കുക എന്ന തരത്തിൽ മുന്നോട്ടു പോകുമ്പോൾ യുദ്ധം തുടരുക തന്നെ ചെയ്യും.

News Desk

Recent Posts

കർണാടകയിൽ ആശ വർക്കന്മാർക്ക് 10000 രൂപ ഓണറേറിയം പ്രഖ്യാപിച്ചു ആശാ വർക്കന്മാർ നടത്തിവന്ന സമരം അവസാനിച്ചു.

ബംഗ്ളുരു :ആശാ പ്രവർത്തകരുടെ അനിശ്ചിതകാല നിരന്തര സമരം കർണാടക മുഖ്യമന്ത്രിയുടെ ഇടപെടലിൽ ഉജ്ജ്വല വിജയത്തിൽ കലാശിച്ചു. പല പ്രധാന ആവശ്യങ്ങളിൽ…

6 hours ago

നൃത്ത സംഗീത വാദ്യ താളമേളങ്ങള്‍ പെയ്തിറങ്ങിയ കുടുംബശ്രീയുടെ ആറാമത് സംസ്ഥാനതല ബഡ്സ് കലോത്സവം.

കൊല്ലം: നൃത്ത സംഗീത വാദ്യ താളമേളങ്ങള്‍ പെയ്തിറങ്ങിയ കുടുംബശ്രീയുടെ ആറാമത് സംസ്ഥാനതല ബഡ്സ് കലോത്സവം-തില്ലാനയുടെ അരങ്ങില്‍ 47 പോയിന്‍റ് നേടി…

7 hours ago

വയനാട് വാർത്തകൾ.

കരാര്‍ നിയമനം വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലായി (ജനറല്‍ മെഡിസിന്‍, ഒ.ബി.ജി, റേഡിയോ ഡയഗ്നോസിസ്, ഒഫ്താല്‍മോളജി, ജനറല്‍…

7 hours ago

ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി : സുബ്രഹ്മണ്യത്തിന്‍റെ നിര്‍ദ്ദേശം അപലപനീയം – അമര്‍ജീത് കൗര്‍.

തൊഴിലാളികൾ ഞായറാഴ്ചയുള്‍പ്പെടെ ആഴ്ചയില്‍ 90 മണിക്കൂര്‍ പണിയെടുക്കണമെന്ന് ഇൻഫോ സിസ് മേധാവി നാരായണമൂര്‍ത്തിയെപ്പോലെ ലാര്‍സന്‍ & ട്യൂബ്രോ ചെയര്‍മാന്‍ സുബ്രഹ്മണ്യവും…

8 hours ago

ചാൽ ബീച്ചിന് ചരിത്ര നേട്ടമായി ബ്ലൂ ഫ്‌ളാഗ് അന്താരാഷ്ട്ര അംഗീകാരം.

കണ്ണൂർ:പരിസ്ഥിതി സൗഹൃദമായ ഇടപെടലുകളിലൂടെ വൃത്തിയും സുരക്ഷയും ഉറപ്പാക്കി അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്‌ളാഗ് നേട്ടം സ്വന്തമാക്കി കണ്ണൂർ ജില്ലയിലെ അഴീക്കോട്…

8 hours ago

ഉന്നത വിദ്യാഭ്യാസത്തെ തകർക്കുന്ന യു ജി സി റഗുലേഷൻസ് 2025 പൂർണമായി പിൻവലിക്കുക – എ കെ പി സി ടി എ .

ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെ ആകെ പിന്നോട്ട് അടിക്കുന്ന പുതിയ ഡ്രാഫ്റ്റ് യുജിസി റഗുലേഷൻസ് 2025 പിൻവലിക്കണമെന്ന് എ കെ…

15 hours ago