കോട്ടയം: ഹെല്‍മറ്റ് ധരിച്ചെത്തി, ബിവറേജില്‍ നിന്ന് ‘ഫുള്‍’ അടിച്ചുമാറ്റി; യുവാവ് അറസ്റ്റില്‍ ഞാലിയാകുഴി സ്വദേശി വിഷണുവിനെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.1420 രൂപ വിലയുള്ള ലാഫ്രാന്‍സിന്റെ ഫുള്‍ ആണ് യുവാവ് മോഷ്ടിച്ചത്. മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.ജീവനക്കാര്‍ രാത്രി സ്‌റ്റോക്ക് എണ്ണി നോക്കിയപ്പോഴാണ് 1420 രൂപ വിലയുള്ള ഫുള്‍ മോഷണം പോയതായി കണ്ടെത്തിയത്. ഇതേതുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഹെല്‍മറ്റ് ധരിച്ചെത്തിയ യുവാവ് മോഷണം നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടത്.കഴിഞ്ഞ ഞായറാഴ്ചയാണ് കോട്ടയം മണിപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ബെവ്‌കോയുടെ സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടന്നത്. രണ്ട് ദിവസമായി ജീവനക്കാര്‍ മദ്യം വാങ്ങാനെത്തുന്നവരെ നിരീക്ഷിച്ച് വരികയായിരുന്നു. അതിനിടെ ഇന്നലെ ഏഴരയോട് കൂടി സമാനമായ രീതിയില്‍ ഒരു യുവാവ് ബിവറേജില്‍ എത്തി. സൂപ്പര്‍മാര്‍ക്കറ്റിന് സമീപത്തെത്തിയ യുവാവ് ഏറെ നേരം നിരീക്ഷിച്ച ശേഷം തിരക്കേറിയപ്പോള്‍ അകത്തുകയറി. മദ്യം എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവനക്കാര്‍ തന്നെ നിരിക്ഷിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ഇവിടെ നിന്നും ബൈക്കില്‍ രക്ഷപ്പെടുന്നതിനിടെ യുവാവിന്റെ ഫോട്ടോയും വാഹനത്തിന്റെ നമ്പറും പകര്‍ത്തിയ ശേഷം പൊലീസിന് കൈമാറിചിങ്ങവനം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ലഹരി വ്യാപാര സംഘങ്ങളെ പിടികൂടുന്നതിനായി പോലീസ് നടത്തിവരുന്ന നര്‍ക്കോട്ടിക് ഡ്രൈവില്‍ ബാഗ്ലൂരില്‍ നിന്നും കടത്തി കൊണ്ട്…
തിരുവനന്തപുരം:സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻ അനുവദിച്ചു. ക്രിസ്‌മസ് പ്രമാണിച്ച് 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം…
ശബരിമല. സന്നിധാനത്ത് അയ്യപ്പഭക്തൻ കുഴഞ്ഞുവീണുമരിച്ചു. തിരുവനന്തപുരം സ്വദേശി വിജയകുമാർ (68) ആണ് മരിച്ചത്. 5.20 ഓടെ ചുക്ക് വെള്ളപ്പുരയ്ക്ക് സമീപമാണ്…
മയക്ക് മരുന്ന് സംഘങ്ങളെ പിടികൂടുന്നതിനായി കൊല്ലം സിറ്റി പോലീസ് പരിധിയില്‍ കഴിഞ്ഞ ആഴ്ച നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ വില്പനക്കാരും ഉപഭോക്താക്കളുമായ…
ഹൈക്കോടതി അഭിഭാഷകനെ ഭീഷണിപ്പെടുത്തി ഓൺലൈൻതട്ടിപ്പു സംഘങ്ങൾ ഒറ്റപ്പാലം: ഹൈക്കോടതി അഭിഭാഷകനെ ഫോണിലൂടെ ഭീഷണിപ്പെടുത്തി ഓൺലൈൻ തട്ടിപ്പു സംഘങ്ങൾ. മുംബൈ…
റോം:ക്ഷേമ പെൻഷനുകൾ നൽകാനാകാതെ വർത്തിക്കാൻ. വൈദികരുടെ പെൻഷൻ ഇനത്തിൽ 5358 കോടി വേണം ഓരോ വർഷവും.വിദേശങ്ങളില്‍ നിന്നുള്ള വിശ്വാസികളുടെ സംഭാവനയില്‍…