തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് 11 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കു സാധ്യത. ചിലയിടങ്ങളില്‍ 40 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഇന്നലെ ശക്തമായ മഴയാണു ലഭിച്ചത്.
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായാണ് ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നത്. അടുത്ത ദിവസം തന്നെ ഇത് ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടര്‍ന്ന് തമിഴ്‌നാട് – ശ്രീലങ്ക തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ട്.
തെക്കു കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അഞ്ചാലുംമൂട് : അഞ്ചാലുംമൂട്ടിലെ സ്വകാര്യ ട്യൂഷൻ സെൻ്ററിൽ പോയ വിദ്യാർത്ഥിയെ ഇന്ന് വൈകുന്നേരം മുതൽ കാണാതായി. കാഞ്ഞാവെളി ജവാൻമുക്ക് സ്വദേശിയായ…
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോട് അനുബന്ധിച്ച് മത്സരവേദികളായും താമസസൗകര്യത്തിനുമായി തെരഞ്ഞെടുത്ത സ്‌കൂളുകള്‍ക്ക് ജനുവരി 8 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് അവധി…
സെൻട്രൽ സ്റ്റേഡിയത്തിലെ എം.ടി നിള വേദിയിൽ രാവിലെ 9:30 ന് ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ കുച്ചിപ്പുടി മത്സരം ആരംഭിക്കും.…
ഭാര്യാ ഭർത്താക്കന്മാർ ആയാൽ മാത്രമെ ഇനി ഓയോ റും അനുവദിക്കു . പുതിയ ചെക്ക് ഇൻ നിയമവുമായി പ്രമുഖ ട്രാവൽ,…
തിരുവനന്തപുരം: സംസ്ഥാനത്തെ നാലര ലക്ഷം വരുന്ന സർവീസ് പെൻഷൻകാരുടെ അവകാശ നിഷേധത്തിനെതിരെ പെൻഷൻകാർ ജനുവരി 20 ന് സെക്രട്ടറിയേറ്റ് മാർച്ച്…
കൊച്ചി: റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാര സമരം എൺപത്തി ആറാം ദിനത്തിലേക്ക്. വരാപ്പുഴ…