ടിക്കെറ്റെടുക്കാൻ കഴിയാതെ വലയുന്ന യാത്രക്കാർ തിരക്കു ദിവസങ്ങൾ ടിക്കറ്റ് കേന്ദ്രം ഉൽസവപ്പറമ്പ്.ഇത് കേരളത്തിലെ മിക്ക റയിൽവേ സ്റ്റേഷനുകളുടേയും അവസ്ഥ രണ്ടു ദിവസം ഒന്നിച്ച്അവധി വരുമ്പോൾ എറണാകുളത്ത് നിന്ന് വടക്കോട്ടും തെക്കോട്ടും പോകേണ്ട യാത്രക്കാർക്ക് ട്രെയിനിൽ കയറുക അസാധ്യമാണ്. റയിൽവേ എല്ലാം സ്വകാര്യവൽക്കരിക്കുന്നു എന്ന് ജീവനക്കാർ മുറവിളികൂട്ടുന്നു. ഉള്ള ജീവനക്കാരെ കൊണ്ട് മാടുപോലെ പണിയെടുപ്പിക്കുന്നു.യാത്രക്കാർ ഈ പരാതി ആരോടു പറയുവാൻ കഴിയും. ജനറൽ കംപാർട്ടുമെൻ്റിൽ സ്ഥലമില്ലാതെ വരുമ്പോൾ റിസർവേഷൻ കംപാർട്ടുമെൻ്റിൽ കയറി യാത്ര ചെയ്യുകയേ നിവർത്തിയുള്ളു. റെയിൽവേ ടിക്കറ്റ് എക്സാമിനറുമായി വാക്ക് തർക്കവുമാകും.ഇതാണ് ഇപ്പോഴത്തെ അവസ്ഥ. പ്രത്യേകിച്ചും അരൂർ മുതൽ കഴക്കൂട്ടം വരെയുള്ള ഭാഗം നാഷണൽ ഹൈവേയുടെ ജോലി നടക്കുന്നതിനാൽ റോഡ് വഴിയുള്ള യാത്ര മിക്കവരും അവസാനിപ്പിച്ച് ട്രെയിനിൽ യാത്ര ചെയ്യുന്നതിനാൽ ഈ തിരക്ക് അനുഭവപ്പെടുന്നത്.പലകുറി ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊര് കാര്യവുമില്ലെന്ന് യാത്രക്കാർ പറയുന്നത്. അനുഭവിക്കുക അല്ലാതെ എന്തു ചെയ്യാൻ. കേന്ദ്ര റയിൽവേ മന്ത്രാലയം ഈ കാര്യത്തിൽ കൃത്യമായ ഇടപെടൽ നടത്തണം.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.