ഓഗസ്റ്റ് 10-ന് പുന്നമടക്കായലില്‍ നടക്കുന്ന 70-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം ആലപ്പുഴ ജില്ല പഞ്ചായത്ത് ഹാളില്‍ സിനിമാതാരം കുഞ്ചാക്കോ ബോബന്‍ പ്രകാശനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയും എ.ഡി.എം. വിനോദ് രാജും ചേര്‍ന്ന് ഭാഗ്യചിഹ്നം ഏറ്റുവാങ്ങി. ചടങ്ങില്‍ എ.ഡി.എം. വിനോദ് രാജ് അധ്യക്ഷനായി. കളിവള്ളം തുഴഞ്ഞ് നീങ്ങുന്ന നീലപൊന്മാനാണ് ഇത്തവണത്തെ ഭാഗ്യചിഹ്നം. മുഖ്യാതിഥിയായ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി കുഞ്ചാക്കോ ബോബനെ പൊന്നാട അണിയിച്ചു. എന്‍.ടി.ബി.ആര്‍ പബ്ലിസിറ്റി കമ്മിറ്റിയുടെ സ്‌നേഹോപഹാരം വിനോദ് രാജ് നല്‍കി.
ഇത്തവണത്തെ ഭാഗ്യചിഹ്നമായ കളിവള്ളം തുഴഞ്ഞു നീങ്ങുന്ന നീല പൊന്മാനെ തയ്യാറാക്കിയത് പത്തനംതിട്ട റാന്നി സ്വദേശി കെ.വി. ബിജിമോളാണ്. ഗ്രാഫിക് ഡിസൈനറാണ് ബിജിമോള്‍. മത്സര വിജയി ഒരു വനിതയാകുന്നത് ആദ്യമായാണ് എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന 212 എന്‍ട്രികളില്‍ നിന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്. മാവേലിക്കര രാജാരവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ് അധ്യാപകരായ
വി. ജെ. റോബര്‍ട്ട്, വി.ഡി. ബിനോയ്, ആര്‍ട്ടിസ്റ്റ് വിമല്‍ റോയ് എന്നിവര്‍ അടങ്ങുന്ന പാനലാണ് ഭാഗ്യ ചിഹ്നം തിരഞ്ഞെടുത്തത്.
ഡല്‍ഹി കേന്ദ്രമാക്കി എന്‍സിപി എംഎല്‍എ തോമസ്.കെ.തോമസ് നടത്തിയ നീക്കങ്ങള്‍ ശശീന്ദ്രന് പകരം തോമസ്.കെ.തോമസ് മന്ത്രിയായേക്കും.എന്നാൽ മുന്നണി സംവിധാനത്തിൽ ചർച്ച വേണ്ടി…
രാജ്യം അഴിമതി വിരുദ്ധ ക്യാപയിനിൽ ആഗോളശ്രദ്ധയാകർഷിച്ചിരുന്നു.ഇത് ഷീയുടെ അധികാരത്തിൽ തൻ്റെ പിടി ഉറപ്പിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയെന്നാണ് അദ്ദേഹത്തിൻ്റെ വിമർശകർ അഭിപ്രായപ്പെടുന്നത്.അതേസമയം…
വയനാട്: വനവാസി വയോധികയുടെ മൃതദേഹത്തോട് അനാദരവ്. വയനാട്ടിലെ എടവക പള്ളിക്കൽ കോളനിയിലെ ചുണ്ടമ്മയുടെ മൃതദേഹത്തോടാണ് അനാദരവ് കാണിച്ചത്. ആംബുലൻസ് വിട്ടു…
മാനന്തവാടിയിൽ കൂടൽ കടവ് തടയണ കാണാൻ എത്തിയ വിനോദ സഞ്ചാരികൾ കാറിൽ വലിച്ചിഴച്ചു കൊണ്ടുപോയി ക്രൂരമായി ആക്രമിച്ച മാതനെ പട്ടികജാതി-പട്ടികവർഗ്ഗ…
തിരുവനന്തപുരം:സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി പെൻഷൻ ഔദാര്യമല്ല, അവകാശമാണ് എന്ന മുദ്രാവാക്യമുയർത്തി പെൻഷൻ ദിനാചരണം നടത്തി.…
അദാനി-മോദി അഴിമതി കൂട്ടുകെട്ടു രാജ്യത്തിന് ആപത്ത് ആണെന്ന് അദാനി- മോദി കുട്ടുകെട്ടിനെതിരെ സി.പി.ഐ അഞ്ചാലുംമുട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന…