Categories: New Delhi

ഒരു അന്വേഷണത്തിന്റെ തുടക്കം” നവംബർ 8-ന്.

കൊച്ചി:ഷൈൻ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റി​ഗേഷൻ ചിത്രം ” ഒരു അന്വേഷണത്തിന്റെ തുടക്കം” നവംബർ എട്ടിന് പ്രദർശനത്തിനെത്തുന്നു.എം എ നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി. എം. കുഞ്ഞിമൊയ്തീന്റെ പോലീസ് ഡിപ്പാർട്മെന്റിലെ സേവന കാലത്ത്, അദ്ദേഹം തന്റെ ഡയറിയിൽ എഴുതിയ ഒരു കേസിന്റെ കുറിപ്പുകൾ വികസിപ്പിച്ചാണ് എം എ നിഷാദ് ഈ ചിത്രത്തിന്റെ കഥ തയ്യാറാക്കിയത്.
വാണി വിശ്വനാഥ്‌, സമുദ്രകനി,മുകേഷ്, അശോകൻ,ബൈജു സന്തോഷ്‌,സുധീഷ്, ശിവദ,ദുർഗ്ഗ കൃഷ്ണ, മഞ്ജു പിള്ള,സ്വാസിക, അനുമോൾ,ആഭിജ, പ്രശാന്ത് അലക്സാണ്ടർ, ജോണി ആന്റണി, വിജയ് ബാബു,സുധീർ കരമന,ഇർഷാദ്, ജാഫർ ഇടുക്കി, രമേശ്‌ പിഷാരടി,ഷഹീൻ സിദ്ദിഖ്,കോട്ടയം നസീർ,കൈലാഷ്, ബിജു സോപാനം, കലാഭവൻ ഷാജോൺ, സായ്കുമാർ, കലാഭവൻ നവാസ്, ജോണി ആന്റണി, പി ശ്രീകുമാർ, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, നവനീത് കൃഷ്ണ, സന്ധ്യ മനോജ്‌, പൊന്നമ്മ ബാബു, ഉമാ നായർ, സ്മിനു സിജോ, അനു നായർ, സിനി എബ്രഹാം, ദിൽഷ പ്രസാദ്, ഗൗരി പാർവതി, മഞ്ജു സുഭാഷ്, ജയകൃഷ്ണൻ, ജയകുമാർ, ജയശങ്കർ, അനീഷ് ഗോപാൽ, ചെമ്പിൽ അശോകൻ, ചാലി പാലാ, രാജേഷ് അമ്പലപ്പുഴ, അനീഷ് കാവിൽ, നവനീത് കൃഷ്ണ, ലാലി പി എം, അനന്തലക്ഷ്മി, അനിതാ നായർ, ഗിരിജാ സുരേന്ദ്രൻ, ഭദ്ര, പ്രിയാ രാജീവ്‌, അഞ്ജലീന എബ്രഹാം, ജെനി,അഞ്ചു ശ്രീകണ്ഠൻ തുടങ്ങിയവരോടൊപ്പം സംവിധായകൻ എം എ നിഷാദ് സുപ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ ഏകദേശം അറുപതിലധികം താരങ്ങൾ അഭിനയിക്കുന്നു.
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽ നാസർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ
ഛായാഗ്രഹണം വിവേക് മേനോൻ നിർവ്വഹിക്കുന്നു. ചിത്രസംയോജനം- ജോൺകുട്ടി,സംഗീതം- എം ജയചന്ദ്രൻ, പശ്ചാത്തല സം​ഗീതം- മാർക്ക് ഡി മൂസ്, ഗാനരചന-പ്രഭാവർമ്മ, ഹരിനാരായണൻ, പളനി ഭാരതി, ​ഓഡിയോഗ്രാഫി-എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ- ബെന്നി, കലാസംവിധാനം- ഗിരീഷ് മേനോൻ, വസ്ത്രാലങ്കാരം-സമീറ സനീഷ്, മേക്കപ്പ്- റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ-ബിനു മുരളി,ചീഫ് അസോസിയേറ്റ് ഡയറക്ടർ- കൃഷ്ണകുമാർ, അസോസിയേറ്റ് ഡയറക്ടർ-രമേശ്‌ അമാനത്ത്,വി എഫ് എക്സ്: പിക്ടോറിയൽ, സ്റ്റിൽസ്-ഫിറോസ് കെ ജയേഷ്,ആക്ഷൻ ഫീനിക്സ് പ്രഭു,ബില്ല ജഗൻ, കൊറിയോഗ്രാഫർ- ബൃന്ദ മാസ്റ്റർ, ഡിസൈൻ-യെല്ലോ യൂത്ത്,പി ആർ ഒ-എ എസ് ദിനേശ്.

News Desk

Recent Posts

ജുഡീഷ്യറിക്കെതിരായ വിമര്‍ശനം രാജ്യത്തിന് ഭീഷണി

സുപ്രീംകോടതിയെ ഭയപ്പെടുത്തി സമ്മര്‍ദ്ദത്തില്‍ ആക്കാനുള്ള ശ്രമമാണ് ബിജെപി നടത്തിയതെന്നും കോടതിയലക്ഷ്യ പ്രസ്താവന നടത്തിയ ബിജെപി എംപി നിഷികാന്ത് ദുബെയ്‌ക്കെതിരെ സ്പീക്കര്‍…

13 hours ago

കുണ്ടറ താലൂക്ക് ആശുപത്രി ബഹുനില മന്ദിരനിര്‍മാണം അന്തിമഘട്ടത്തില്‍; ഡയാലിസിസ് യൂണിറ്റ് പൂര്‍ത്തിയായി

കുണ്ടറ:ആതുരസേവനരംഗത്ത് മികച്ച സംവിധാനങ്ങള്‍ ഒരുക്കി വികസന കുതിപ്പിന് വേഗത കൂട്ടുകയാണ് കുണ്ടറ താലൂക്ക് ആശുപത്രി. പുതുകെട്ടിട നിര്‍മാണം അന്തിമഘട്ടത്തിലെത്തിയതോടൊപ്പം തദ്ദേശസ്വയംഭരണ…

1 day ago

കാനറ ബാങ്കിലെ കൺകറൻ്റ് ഓഡിറ്റർ സുധാകരൻ വിജിലൻസ് പിടിയിൽ.

ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്”-ന്റെ ഭാഗമായി എറണാകുളം വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിൽ കാനറാ ബാങ്ക് മാവേലിക്കര ബ്രാഞ്ചിന്റെ കൺകറണ്ട് ഓഡിറ്ററുടെ…

1 day ago

ജാതിക്കാറ്റ് വിശിയടിക്കുന്ന കേരളം.

കേരളം ഒരു ഭ്രാന്താലയമാണ്' എന്ന പരാമർശം സ്വാമി വിവേകാനന്ദൻ നടത്തിയത് 1892 - ലായിരുന്നു. അതിനു ശേഷം നവോത്ഥാനത്തിന്റെ അലകൾ…

2 days ago

പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണo,ഹിന്ദുക്കളെ സംരക്ഷിക്കാന്‍ മമത സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് .

പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണo.മമത സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നുംസ്വീകരിക്കുന്നില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി മിലിന്ത്…

2 days ago