തിരുവനന്തപുരം: പത്രാധിപർ, വൈജ്ഞാനിക സാഹിത്യകാരൻ,ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപക ഡയറക്ടർ, ബഹുഭാഷ പണ്ഡിതൻ എന്നീ നിലകളിൽ പ്രശസ്തനായ എൻ വി കൃഷ്ണവാര്യരുടെ സ്മരണയ്ക്കായി സാഹിത്യ സെമിനാറുകൾ ചരമ ദിനാചരണം എന്നിവയ്ക്ക് പുറമേ സദ്ഭാവന ട്രസ്റ്റ് പ്രസിദ്ധീകരിച്ച ചരിത്രം വെളിച്ചത്തിലേക്ക് ശ്രീചിത്രഗാഥ എന്ന കൃതി രചിച്ച അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടിയാണ് 2023ലെഎൻ വി പുരസ്കാരത്തിന് അർഹയായത്. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം .ഡോക്ടർ സി ജി രാമചന്ദ്രൻ നായർ, ഡോക്ടർ ജോർജ് വർഗീസ്, ഡോക്ടർ എം ആർ തമ്പാൻ എന്നിവരാണ് കൃതി തിരഞ്ഞെടുത്തത്. തിരുവിതാംകൂർ രാജവംശത്തിന്റെ ഒരു നിശ്ചിത കാലഘട്ടത്തിലെ വെളിച്ചം കാണാത്ത ചരിത്രത്തോടൊപ്പം അക്കാലത്തെ രാഷ്ട്രീയ സാമൂഹ്യ ചരിത്രവും ഈ കൃതി അനാവരണം ചെയ്യുന്നു എന്ന് ജഡ്ജിങ് കമ്മിറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. ഒക്റ്റോബർ 23ന് പ്രസ് ക്ലബ്ബിൽ ചേരുന്ന യോഗത്തിൽ ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള പുരസ്കാരം നൽകുo. ഡോക്ടർ ബി എസ് ബാലചന്ദ്രൻ എൻ വി കൃഷ്ണവാര്യർ അനുസ്മരണ പ്രഭാഷണം എം എം ഹസ്സൻ മുഖ്യപ്രഭാഷണം നടത്തും.പത്രസമ്മേളനത്തിൽ ഡോ എം ആർ തമ്പാൻ, ബിഎസ് ശ്രീലക്ഷ്മി, മഞ്ചു ശ്രീകണ്ഠൻ എന്നിവർ പങ്കെടുത്തു.
മലപ്പുറം: അരീക്കോട് നടുക്കുന്ന ക്രൂരത. മാനസിക വെല്ലുവിളി നേരിടുന്ന യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന് പരാതി. ചൂഷണം ചെയ്തത് നാട്ടുകാരും…
തിരുവനന്തപുരം: ഇന്ന് രാവിലെ മാധ്യമങ്ങളെ കാണുമെന്നും കാര്യങ്ങൾ പറയുമെന്നും അദ്ദേഹത്തിൻ്റെ FB യിൽ കുറിച്ചു. യു.ഡി എഫ് മായി സഹകരിക്കുമെന്ന്…
കൊല്ലം : അയൽവാസിയായ ജോൺസൺ ഉൾപ്പെടെയുള്ളവരുമായാണ് തര്‍ക്കം ഉണ്ടായത്. ഇതിനിടയിലാണ് മനോജ് കുത്തിയത്. ജോൺസൺ, സഹോദരൻ റാഫി, മനോജ് എന്നിവരുമായിട്ടായിരുന്നു ഫിലിപ്പ്…
മൈനാഗപ്പള്ളി:ആധുനിക കാലത്തെ തത്വശാസ്ത്രത്തിന്റെ ശക്തനായ വക്താവും ഇന്ത്യയുടെ ആത്മീയ ഗുരുവുമായിരുന്ന സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 ദേശീയ യുവജന…
കൊല്ലം : കേരള ലോട്ടറിയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എ.ഐ ടി യു സി സംസ്ഥാന വൈസ്…
സിപിഐ എം സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു. സൈനുൽ ആബിദാണ് ലോഗോ തയ്യാറാക്കിയത്. 2025 മാർച്ച് 06 മുതൽ…