ചവറ: മാറാരോഗം മാറാന്‍ മന്ത്രവാദവും ആഭിചാരക്രിയകളും നടത്തിയ പ്രതികള്‍ പോലീസിന്റെ പിടിയിലായി. പന്മന, കണ്ണന്‍കുളങ്ങര, വലിയവീട്ടില്‍ കിഴക്കതില്‍ ഗീത (47), പന്മന, മുല്ലക്കേരി, പുത്തന്‍ വീട്ടില്‍ രഞ്ജിത്ത് (34) എന്നിവരാണ് ചവറ പോലീസിന്റെ പിടിയിലായത്. മുല്ലക്കേരിയില്‍ മാറാരോഗങ്ങള്‍ മാറുന്നതിനും കുട്ടികള്‍ ഇല്ലാത്തവര്‍ക്ക് കുട്ടികള്‍ ഉണ്ടാകുന്നതിനും സാമ്പത്തിക അഭിവൃദ്ധിയുണ്ടാകുന്നതിനും മന്ത്ര
വാദവും ആഭിചാരക്രിയകളും നടക്കുന്നതായി കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ചൈത്ര തെരേസ ജോണിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചവറ പോലീസ് നടത്തിയ പരിശോധനയിലാണ് ദുര്‍മന്ത്രവാദം നടത്തിവന്ന പ്രതികളെ പിടികൂടിയത്. ചവറ പോലീസ് ഇന്‍സ്‌പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്‌ഐ ഓമനകുട്ടന്‍, എസ്‌സിപിഒ അനില്‍കുമാര്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കൊല്ലം ഉളിയകോവിലിൽ വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. ഫെബിൻ ജോർജ് ഗോമസ് (22) ആണ് കൊല്ലപ്പെട്ടത്. പിതാവ് ഗോമസിനും കുത്തേറ്റു.…
മൈനാഗപ്പള്ളി:എല്ലാ സ്തീകൾക്കും അവകാശങ്ങൾ, സമത്വം, ശാക്തീകരണം' എന്ന സന്ദേശമുയർത്തി മാർച്ച് 8 - ന് മൈനാപ്പള്ളിഉദയാ ലൈബ്രറി ആരംഭിച്ച അന്താരാഷ്ട്രവനിതാ…
ക്ഷീര വികസന വകുപ്പിന്റെ കണ്ടിജന്റ് ഫണ്ട് ചെലവഴിക്കാതെ തിരിച്ചടച്ചു : അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ തിരുവനന്തപുരം (നെയ്യാറ്റിൻകര) :…
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.…
കൊല്ലം നഗര പരിധിയിൽ പോലീസ് നടത്തിയ ലഹരി മരുന്ന് വേട്ടയിൽ 28.153 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് കൊല്ലം ഈസ്റ്റ്…
തിരുവനന്തപുരം: നെല്ല് സംഭരണത്തിൽ ഉദ്യോഗസ്ഥരും മില്ലുടമകളും തമ്മിൽ ഒത്തു കളിക്കുകയാണെന്ന് പ്രതിപക്ഷം.ഇതുവരെ കിഴിവ് ഈടാക്കാത്ത പാടശേഖരങ്ങളിൽ നിന്ന് പോലും ഈർപ്പത്തിൻ്റെ…