Categories: New Delhi

ജീവനക്കാരുടെ പണിമുടക്കം അനക്കമില്ലാതെ ധനവകുപ്പും മന്ത്രിയും.

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരും അധ്യാപകരും നടത്തുന്ന സൂചന പണിമുടക്കം നോട്ടീസ് നൽകിയിട്ടും അനക്കമില്ലാതെ സംസ്ഥാന ധനവകുപ്പും മന്ത്രിയും.ധനവകുപ്പിലൊന്നു വിളിച്ചു നോക്കി. ചർച്ച വല്ലതും ഉണ്ടോ എന്നറിയാൻ. ആർക്കും അറിയില്ല. പണിമുടക്ക് പോലും ചിലർ അറിഞ്ഞിട്ടില്ല. ജീവനക്കാരും അധ്യാപകരും നടത്തുന്ന സൂചന പണിമുടക്ക് സർക്കാർ ഗൗരവമായി കാണുന്നില്ല എന്നർത്ഥം. സർക്കാരിൻ്റെ സാമ്പത്തിക സ്ഥിതി അറിയാവുന്നവരല്ലെ എല്ലാം എന്നാണ് ഒരു ഉദ്യോഗസ്ഥൻ്റെ കമൻ്റ്. അപ്പോൾ മറുചോദ്യത്തിന് ഇടം നൽകാതെ കട്ട്. ജീവനക്കാർ എന്തു പിഴച്ചു എന്ന് സ്വയം ചോദിച്ചു. ഇതാണ് നമ്മുടെ സ്ഥിതി.പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ഡി എ, ലീവ് സറണ്ടർ ആനുകൂല്യങ്ങൾ അനുവദിക്കുക, മെഡിസെപ്പ് സർക്കാർ ഏറ്റെടുത്ത് കാര്യക്ഷമമായി നടപ്പിലാക്കുക, കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അധ്യാപക സർവീസ് സംഘടന സമരസമിതിയുടെ നേതൃത്വത്തിൽ ജനുവരി 22ന് നടക്കുന്ന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സൂചന പണിമുടക്കം. എൻജിഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ സെറ്റോ സംഘടനയും 22 ന് പണിമുടക്കുന്നുണ്ട്. അവരുടെ ഡിമാൻ്റിൽ പങ്കാളിത്തപെൻഷനുമുണ്ട് എന്നതാണ് വിചിത്രം. കാരണം നടപ്പാക്കിയവർ തന്നെ സമരം ചെയ്യുന്നു.അവർ ചോദിക്കുന്ന ചില ചോദ്യങ്ങളുമുണ്ട് അവ കൂടി വായിക്കാം.എന്തുകൊണ്ട് പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ കഴിയുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ .മുരളീധരൻ. സെറ്റോയുടെ ആഭിമുഖ്യത്തിൽ പണിമുടക്ക് നോട്ടീസ് നൽകുന്നതുമായി ബന്ധപ്പെട്ട് നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പങ്കാളിത്ത പെൻഷൻ അധികാരത്തിലെത്തിയാൽ പിൻവലിക്കുമെന്ന് യു.ഡി.എഫിന്റെ ലെയ്സൺ കമ്മിറ്റി കൂടി തീരുമാനമെടുത്തിരിക്കുകയാണ്. എന്നാൽ പങ്കാളിത്ത പെന്‍ഷന്‍ പിൻവലിക്കുമെന്ന് 2016 ലേയും 2021 ലേയും നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രകടനപത്രികയിലൂടെ വാഗ്ദാനം ചെയത് അധികാരത്തിലേറിയിട്ട് നാളിതു വരെ പദ്ധതി പിൻവലിക്കാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കില്ലായെന്ന ഉറപ്പിൽ 5721/- കോടി രൂപ വായ്പയെടുത്ത് പങ്കാളിത്ത പെൻഷൻ ജീവനക്കാരെ വഞ്ചിക്കുകയാണ്. കേന്ദ്രവും മറ്റ് സംസ്ഥാന സര്‍ക്കാരുകളും സര്‍ക്കാര്‍ വിഹിതം 14 ശതമാനം നൽകുമ്പോൾ കേരളത്തില്‍ മാത്രം 10 ശതമാനം. സര്‍വ്വീസിലിരിക്കെ മരിക്കുന്ന പങ്കാളിത്ത പെന്‍ഷന്‍ ജീവനക്കാരന്റെ ആശ്രിതര്‍ക്ക് ജോലി കിട്ടുന്നതുവരെ അവസാനം വാങ്ങിയ ശമ്പളം നല്‍കണമെന്ന യു.ഡി.എഫ്. തീരുമാനം അടിസ്ഥാന ശമ്പളത്തിന്റെ 30 ശതമാനമായി വെട്ടിച്ചുരുക്കി. ഡി.സി.ആര്‍.ജി കേരളത്തില്‍ വേണ്ടെന്ന് വെച്ചു. രാജ്യത്തെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വിവിധ സംസ്ഥാനങ്ങള്‍ ഇതിനോടകം പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ചു കഴിഞ്ഞു. 2024 ജൂലൈ 1 ന് അഞ്ചു വർഷ ശമ്പള പരിഷ്കരണ തത്വം അനുസരിച്ച് ശമ്പളം പരിഷ്കരിക്കേണ്ടതാണ്. എന്നാൽ പരിഷ്കരണ തീയതി പിന്നിട്ട് ആറ് മാസം കഴിഞ്ഞിട്ടും നാളിതുവരെ ഒരു ശമ്പള പരിഷ്കരണ കമ്മീഷനെ പോലും നിയോഗിച്ചിട്ടില്ല. നിലവിൽ 6 ഗഡു 19% ക്ഷാമബത്ത കുടിശ്ശികയാണ്‌. അനുവദിച്ച രണ്ട് ഗഡു ക്ഷാമബത്തയുടെ 78 മാസത്തെ കുടിശ്ശിക അനുവദിച്ചിട്ടില്ല. അഞ്ച് വര്‍ഷമായി ലീവ്‌ സറണ്ടര്‍ നല്‍കുന്നില്ല. 2019-ലെ പതിനൊന്നാം ശമ്പളപരിഷ്കരണത്തിന്റെ കുടിശ്ശിക നാലു ഗഡുക്കളിലായി നൽകുമെന്ന ഉത്തരവിന്റെ കാലാവധി കഴിഞ്ഞിട്ടും നാളിതുവരെ നൽകിയിട്ടില്ല. മെഡിസെപ്പിന്റെ പേരില്‍ പ്രതിമാസം കൃത്യമായ വിഹിതം പിടിക്കുന്നതല്ലാതെ ആ പദ്ധതിയില്‍ ആശുപത്രികളെ സഹകരിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. നിലവിൽ എംപാനൽ ചെയ്തിട്ടുള്ള ആശുപത്രികൾ പോലും പദ്ധതിയുമായി സഹകരിക്കുന്നില്ല.സംസ്ഥാനത്ത്‌ അതിരൂക്ഷമായ വിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. ക്ലിപ്ത വരുമാനക്കാരായ സംസ്ഥാന ജീവനക്കാരും അധ്യാപകരും രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാടുപെടുകയാണ്. വിലക്കയറ്റത്തെ സമീകരിക്കാന്‍ അനുവദിക്കുന്ന ക്ഷാമബത്ത നിരന്തരം നിഷേധിക്കുന്ന നിലപാടാണ് ഈ സർക്കാർ സ്വീകരിച്ചു വരുന്നത്. ഇതിനെല്ലാം പുറമെ ഇൻഷുറൻസ് പരിരക്ഷയുടെ പേരിൽ ജീവാനന്ദം പദ്ധതി നടപ്പിലാക്കി പ്രതിമാസ ശമ്പളത്തിന്റെ 25 ശതമാനം കവർന്നെടുക്കാൻ ശ്രമിക്കുന്നു. എച്ച്. ബി എ, സി.സി.എ എന്നിവ നിർത്തലാക്കി. കഴിഞ്ഞ ശമ്പള പരിഷ്കരണത്തിൽ സർവ്വീസ് വെയിറ്റേജ് നിഷേധിച്ചു. രാഷ്ട്രീയ പ്രേരിത സ്ഥലം മാറ്റങ്ങൾ നിർബാധം തുടരുന്നു. രാഷ്ട്രീയ പകപോക്കലിലൂടെ നവീൻ ബാബുമാരെ സൃഷ്ടിക്കുന്നു. കഴിഞ്ഞ എട്ടര വർഷമായി അധ്യാപകരും ജീവനക്കാരും അനുഭവിക്കുന്ന കടുത്ത നീതി നിഷേധങ്ങൾക്കെതിരെ പണിമുടക്കമല്ലാതെ മറ്റു മാർഗ്ഗങ്ങളില്ല.ഇനി ധനകാര്യ മന്ത്രി ഇത് കേട്ട ഭാവം പോലുമില്ല. സെക്രട്ടറിയേറ്റിലെ ചില ജീവനക്കാർ പറയുന്നത് ശമ്പളമെങ്കിലും കിട്ടിയാൽ മതിയായിരുന്നു. ഇത് കേട്ട് ഞെട്ടിയവരും ഉണ്ട്. സർവീസ് പെൻഷൻകാരും സമരത്തിലാണ്. അവർ മുഖ്യമന്ത്രിക്ക് പെൻഷൻകാർ ഒപ്പിട്ട ഭീമ ഹർജിയുമായി പോവുകയാണ്. ഒപ്പം ജനുവരി 20 ന് സെക്രട്ടറിയേറ്റ് മാർച്ചും.2025 ജനുവരി 1 പ്രാബല്യത്തില്‍ കേന്ദ്രം ക്ഷാമബത്ത 3 ശതമാനം പ്രഖ്യാപിക്കും. ഇതോടെകേരളത്തില്‍ ക്ഷാമബത്ത 22 ശതമാനമായി ഉയരും. 2024ല്‍ അനുവദിച്ച 3 ശതമാനം ക്ഷാമബത്തയാണ് ജീവനക്കാര്‍ക്ക് അവസാനമായി ലഭിച്ചത്. അതാകട്ടെ 2021 ജൂലൈ മാസം മുതല്‍ ലഭിക്കേണ്ടതാണ്. ഇതോടെ ജീവനക്കാര്‍ക്ക് ആകെ 12 ശതമാനം ക്ഷാമബത്തയാണ് കേരളത്തില്‍ ലഭിക്കുന്നത്. 2022 ജനുവരി, 2022 ജൂലൈ, 2023 ജനുവരി, 2023 ജൂലൈ, 2024 ജനുവരി, 2024 ജൂലൈ എന്നീ മാസങ്ങളിലെ 6 ഗഡു ക്ഷാമബത്ത ഇനിയും ജീവനക്കാര്‍ക്ക് ലഭിക്കാനുണ്ട്. 2025 ജനുവരിയിലെ ക്ഷാമബത്ത കുടിയാകുമ്ബോള്‍ ക്ഷാമബത്ത കുടിശിക 7 ഗഡുക്കള്‍ ആയി ഉയരും. 2025 ജനുവരി 1 പ്രാബല്യത്തില്‍ ആകെ 34 ശതമാനം ലഭിക്കേിടത്ത് സംസ്ഥാന ജീവനക്കാര്‍ക്ക് വെറും 12 ശതമാനം മാത്രമാണ് ലഭിക്കുന്നത്.കേരളം കണ്ട ഏറ്റവും നല്ല ധനകാര്യ മന്ത്രിയാണ് കെ.എൻ ബാലഗോപാൽ എന്നു പറയുന്നവരും ധാരാളമുണ്ട്. ഉള്ള വിഭവം കൊണ്ട് ഓണം പോലെ, കടമെടുത്ത് ആഡംബരം കാട്ടണ്ട എന്നാണ് നയം. പക്ഷേ വികസന പ്രവർത്തനങ്ങൾക്ക് കടം വേണമല്ലോ, വികസനം മണ്ണും കല്ലും സിമൻ്റും കോൺക്രീറ്റ് ബിൽഡിംഗുമായി മാറാതിരിക്കാൻ ഇനിയെങ്കിലും ശ്രമിക്കണം. കഴിഞ്ഞ 15 വർഷത്തെ കോൺക്രീറ്റ് ബിൽഡിംഗിസിൻ്റെ കണക്കെടുത്താൽ മെയിൻ്റനൻസിനു മാത്രം ചിലവഴിച്ചതുക എത്രയാണ്, ഗ്രാമ ബ്ലോക്ക് ജില്ലാ പഞ്ചായത്തുകൾ, കോർപ്പറേഷൻ മുനിസിപ്പാലിറ്റികൾ ചിലവഴിച്ചതുക എത്രയാണ്. വികസനത്തിൻ്റെ പേരിൽ നടത്തുന്ന ധൂർത്തും കമ്മീഷനും കൂടി ധനകാര്യ മന്ത്രി ഒന്നു കാണണം. ഒരു ഉദാഹരണം കൊട്ടാരക്കര താലൂക്ക് ആശുപത്രി തന്നെ?പാവപ്പെട്ട ജീവനക്കാരൻ്റേയും, പെൻഷൻകാരുടേയും അവസ്ഥ കൂടി കാണേണ്ട ധനകാര്യ മന്ത്രി മിണ്ടാതിരിക്കരുത്.

പത്രാധിപർ.

News Desk

Recent Posts

ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പോലീസിന് നേരെ വലിയ വിമര്‍ശനം ഉയരുന്നു.വാര്‍ത്തയായതോടെയാണ് പോലീസ് എന്തെങ്കിലും നടപടി തുടങ്ങിയത്.

അന്താരാഷ്ട്രാ വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ, സഹപ്രവര്‍ത്തകനും സുഹൃത്തുമായ സുകാന്ത് സുരേഷിനെതിരെ പൊലീസ് കേസെടുത്തു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍…

9 hours ago

വർക്കലയിൽ സാഹസിക കായിക വിനോദപ്രേമികൾക്ക് ആവേശമായി അന്താരാഷ്ട്ര സര്‍ഫിംഗ് ഫെസ്റ്റിവല്‍ഇന്നുമുതൽ.

വർക്കല:സര്‍ഫിംഗ് കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കേരളത്തെ, ഇന്ത്യയിലെ പ്രധാന സര്‍ഫ് കേന്ദ്രമാക്കുന്നതിനും ലക്ഷ്യമിട്ട് കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന…

9 hours ago

817.80 കോടി രൂപയുടെ വി ജി എഫ് കരാറിൽ ഒപ്പ് വച്ച് കേരളവും-കേന്ദ്രവും

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയിലെ നിർണായകമായ രണ്ട് കരാറുകളിൽ സംസ്ഥാനവും കേന്ദ്രവും ഒപ്പ് വച്ചു. മസ്കറ്റ് ഹോട്ടലിൽ വച്ച്…

19 hours ago

ജോയിൻ്റ് കൗൺസിൽ തിരു.നോർത്ത് ജില്ലയെ നയിക്കാൻ സതീഷ് കണ്ടലയും ആർ.എസ് സജീവും.

വർക്കല : ജോയിന്റ് കൗൺസിൽ ദ്വിദിന ജില്ലാ സമ്മേളനത്തിന് ആവേശോജ്ജ്വല സമാപനം. വർക്കല വർഷമേഘ ആഡിറ്റോറിയത്തിൽ (വിആർ ബീനാമോൾ നഗർ)…

19 hours ago

സി പി ഒ റാങ്ക് ഹോൾഡേഴ്സിന്റെ നിരാഹാര സമരം ഇന്ന് എട്ടാം ദിവസത്തിലേക്ക്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന സി പി ഒ റാങ്ക് ഹോൾഡേഴ്സിന്റെ നിരാഹാര സമരം ഇന്ന് എട്ടാം ദിവസം.…

1 day ago

വെള്ളാപ്പള്ളി നടേശനിലെ നിലപാടിലെ വ്യതിയാനം മലപ്പുറത്ത് തുടങ്ങി.

ന്യൂനപക്ഷ ഭൂരിപക്ഷ സമുദായ സമീപനങ്ങൾ, ഐക്യം, മതേതരത്വം ഇവയൊക്കെ ഭാഷപരമായി നല്ല വാചകങ്ങളാണ്. പൊള്ളുന്നവർക്ക് പൊള്ളുകയും, കേൾക്കുന്നവർക്ക് കൊള്ളുകയും കാണുന്നവർക്ക്…

1 day ago