ബിജെപിയിൽ ശുദ്ധീകരണം നടത്താനൊരുങ്ങി ആർ എസ് എസ്. ഇനിയും ബിജെ.പിയെ കയറൂരി വിടാൻ പറ്റില്ലെന്നും ഇനിയുള്ള നാളുകളിൽ കൃത്യമായ മുന്നൊരുക്കങ്ങൾ തുടരണമെന്നും ചിന്തിച്ചു തുടങ്ങി പാലക്കാട്ടെ തോല്‍വിയും നേതാക്കൾക്കിടയിലെ ഭിന്നതയും മൂലം കനത്ത പ്രതിസന്ധി നേരിടുന്ന ബിജെപിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ ആര്‍എസ്എസ്. ബിജെപി നേതാക്കളുമായി നേരിട്ട് കൂടിക്കാഴ്ച നടത്താനാണ് ആര്‍എസ്എസ് തീരുമാനം. രാഷ്ട്രീയ സ്ഥിതി, സംഘടന പ്രവര്‍ത്തനത്തിലെ വീഴ്ചകള്‍, തിരഞ്ഞെടുപ്പിലെ തോല്‍വി തുടങ്ങിയെല്ലാം ചര്‍ച്ചയാകും. നിലവിലെ സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസം മൂലം ആര്‍എസ്എസ് കഴിഞ്ഞ കുറച്ചു നാളായി ബിജെപിയുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാറില്ലായിരുന്നു. എന്നാല്‍ ഈ നില തുടർന്നാൽ വലിയ ദോഷം ചെയ്യും എന്ന വിലയിരുത്തലിലാണ് ഈ ഇടപെടല്‍.
ബിജെപി ദേശീയ നേതൃത്വത്തിന്റെ കൂടി അറിവോടെയാണ് ഈ ഇടപെടല്‍. ഉപതിരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യാൻ സംസ്ഥാന അധ്യക്ഷന്‍ വിളിച്ചിരുന്ന നേതൃയോഗം കേന്ദ്ര നേതൃത്വം ഇടപെട്ട് ഒഴിവാക്കി. ആര്‍എസ്എസുമായുളള ചര്‍ച്ചകള്‍ക്ക് ശേഷം യോഗം ചേര്‍ന്നാല്‍ മതിയെന്നാണ് നിര്‍ദേശം. ഡിസംബര്‍ ഏഴ്, എട്ട് തീയതികളില്‍ സംസ്ഥാനനേതൃയോഗം ചേരാനായിരുന്നു തീരുമാനം. സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കറും സഹപ്രഭാരി അപരാജിത സാരംഗിയും കേരളത്തില്‍ എത്തുന്നുണ്ടെങ്കിലും സംസ്ഥാനനേതൃയോഗം ഉണ്ടാവില്ല.
നിലവിലെ സാഹചര്യത്തില്‍ ഇത്തരമൊരു യോഗം ചേരുന്നത് നേതാക്കള്‍ക്കിടയില്‍ തര്‍ക്കം രൂക്ഷമാക്കും എന്നാണ് കേന്ദ്ര നേൃത്വത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ തിങ്കളാഴ്ച കോര്‍-കമ്മിറ്റി ചേരും. അതിന് മുമ്പ് തന്നെ ആര്‍എസ്എസുമായുള്ള ചര്‍ച്ചകള്‍ നടത്താനാണ് ലഭിച്ചിരിക്കുന്ന നിര്‍ദേശം.
പാര്‍ട്ടിയിലെ താഴെ തട്ടിലെ സംഘടനാ തിരഞ്ഞെടുപ്പുകള്‍ ഈ മാസം പൂര്‍ത്തിയാക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇതിലും ആര്‍എസ്എസ് ഇടപെടല്‍ ഉണ്ടാകും.
തിരുവനന്തപുരം:സാങ്കേതിക സർവ്വകലാശാലയുടെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ പരിപാലനത്തിന് പ്രൈവറ്റ് ഏജൻസിക്ക് പ്രതിവർഷം ഏഴ് കോടി രൂപ നൽകിവരുന്നത് സർക്കാർ…
നെടുമങ്ങാട്:. ഇരിഞ്ചയത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ അരുൾ ദാസ് കസ്റ്റഡിയിൽ.…
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ ശിക്ഷാവിധിയിൻമേൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഇന്ന് രാവിലെ നെയ്യാറ്റിൻകര ഒന്നാം ക്ലാസ് ജുഡീഷ്യൽ…
വർക്കല: പുനലൂർ -കന്യാകുമാരി പാസഞ്ചർ ട്രെയിൻ വർക്കലയിൽ പിടിച്ചിട്ടു. രാവിലെ 7.51 ന് കൊല്ലം സ്റ്റേഷനിൽ എത്തിയ ട്രെയിൻ 8.…
കൊല്ലം :ചവറ ബ്ലോക്ക് പഞ്ചായത്തിലെ തെക്കുംഭാഗം ഗ്രാമപഞ്ചായത്തിൽ വ്യാപകമായ തെരുവ് നായ്, പേപ്പട്ടി ശല്യം രൂക്ഷം. ഏതാനും മാസങ്ങളായി തെക്കുംഭാഗം…
യുഎസിലെ ഏറ്റവും ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് ടിക് ടോക്ക്. 27 കോടിയിലധികം അതായത് അമേരിക്കൻ ജനസംഖ്യയുടെ പകുതിയോളം…