പങ്കാളിത്ത പെൻഷൻ പിൻവലിക്കുക N P Sപദ്ധതി പ്രകാരം കേരളത്തിൽ വിരമിച്ച ജീവനക്കാർക്ക് അർഹതപ്പെട്ട DCRG യും പെൻഷനും ഉടൻ വിതരണം ചെയ്യുക .പെൻഷൻകാർക്കും ജീവനക്കാർക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക -എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി സമരം നടത്തി.
പക്ഷേ നീതിക്കുവേണ്ടി ഇനിയും കാത്തിരിക്കാൻ നമുക്ക് കഴിയില്ലല്ലോ ?അതിനാൽ തന്നെ തുടർച്ചയായ സമരങ്ങളിലൂടെ മാത്രമേ സർക്കാരിൻറെ കണ്ണുതുറപ്പിക്കാൻ കഴിയു എന്നുള്ളതുകൊണ്ട് വീണ്ടും ഒരു ഭിക്ഷാടന സമരത്തിലേക്ക്കേരള മൂവ്മെൻറ് ഫോർ ഓൾഡ് പെൻഷൻ സ്കീം [KMOPS] സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കടക്കുകയാണ് വരുന്ന നവംബർ 8 ന് വെള്ളിയാഴ്ച രാവിലെ 10ന് പാലക്കാട് സിവിൽ സ്റ്റേഷന് മുന്നിൽ നടക്കുന്ന ഭിക്ഷാടന സമരം കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് സ്റ്റാഫ് ഓർഗനൈസേഷൻ [ KEESO]നേതാവ് M G പ്രസാദ് ഉദ്ഘാടനം ചെയ്യുo .KMOPS സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.
N P S ജീവനക്കാരുടെ അവസ്ഥ അറിയണമെങ്കിൽ ആദ്യം NPS എന്താണ് എന്ന് ആദ്യമറിയണം
1
സ്റ്റാറ്റ്യൂട്ടറി പെൻഷനിൻ പെട്ടവർ റിട്ടയർ ആയാൽ ശംബളത്തിൻ്റെ 50 ശതമാനം’ വരെ പെൻഷനായി ലഭിക്കുമ്പോൾ NPS പെൻഷൻകാർക്ക് വെറും അഞ്ചു ശതമാനം പോലും ലഭിക്കുന്നില്ല
2
എൻ പി എസ് എന്ന പദ്ധതി പ്രകാരം തന്നെ ഇന്ത്യയിൽ മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്രജീവനക്കാർക്കും DCRG നൽകുന്നു…..
ഇവിടെ വിരമിച്ചു പോയവർക്ക് അത് നൽകിയില്ല അത് NPS ജീവനക്കാർക്ക് വലിയ നഷ്ടമായി തുടരുന്നു
3
വിരമിച്ച പങ്കാളിത്തപെൻഷൻ ജീവനക്കാരായാലും അവരെ സർക്കാർ ഉദ്യോഗസ്ഥർ ആയി കാണുന്നതിനാൽ
അവർക്ക് OPS പെൻഷൻ ജീവനക്കാരെപോലെ APL റേഷൻ കാർഡ് ആണ് ഉള്ളത് അതിനാൽ സർക്കാരിൻറെ മറ്റൊരു അനുകൂല്യങ്ങളും അവർക്ക് ലഭിക്കുന്നില്ല
2 കിലോ അരി മാത്രമാണ് ലഭിക്കുന്നത്
4
സർക്കാറിന്റെ മെഡിസെപ്പ് പദ്ധതിയിൽ റിട്ടയർ ആയ NPS ജീവനക്കാരെ ചേർക്കണമെങ്കിൽ 18000 രൂപ അഡ്വാൻസായി അടക്കണം എന്നാണ് നിബന്ധന അത് NPS പെൻഷൻകാരോടുള്ള വെല്ലുവിളിയാണ്
5
സർവീസിൽ നിന്ന് വിരമിച്ചാൽ പെൻഷൻ എത്ര കിട്ടും എന്ന് ഒരു ഉറപ്പുമില്ല.
കിട്ടുന്ന തുച്ഛമായ തുക
ലഭിക്കാതെ വന്നാൽ പോലും ആരോടും
ഒര് പരാതിപോലും പറയാനാവാത്ത അവസ്ഥയിലാണ്
NPS പെൻഷൻകാർ .
6
ട്രഷറിയുമായി ഒരു ബന്ധവുമില്ലാത്ത ഈ NPS പദ്ധതി പൂർണ്ണമായും കോർപ്പറേറ്റിന്റെ നിയന്ത്രണത്തിലുള്ള പദ്ധതിയാണ് അതാണ് N P S ൻ്റെ ഏറ്റവും ദോഷവശം
7
ഫാമിലി പെൻഷൻ പ്രകാരം പഴയ പെൻഷൻകാർക്ക് ആശ്രിത നിയമനം ലഭിക്കും വരെ 50%ശമ്പളം ലഭിക്കുന്നുണ്ട്…
പിന്നീട് ഫാമിലി പെൻഷനും ലഭിക്കും…
N P S ൽ താൽക്കാലിക സഹായം എന്ന നിലയിൽ ബേസിക് പേയുടെ 30% മാത്രമാണ് ലഭിക്കുന്നത് അതും ജീവനക്കാരൻ മരിച്ച് കുടുംബക്കാർ മാസങ്ങൾ കാത്തിരിക്കണം.
ആശ്രിത നിയമനം ലഭിക്കുന്നവരെയോ മാക്സിമം ഏഴുവർഷം വരെയോ ആണ് ഇത് ലഭിക്കുന്നത്
8
റിട്ടയേഡ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ അറിയപ്പെടുന്നത് കൊണ്ട് നാട്ടുകാർ ബന്ധുക്കൾ സുഹൃത്തുക്കൾ സന്നദ്ധ സംഘടനകൾ ets ആരും തന്നെ ഇവരെ സഹായിക്കാൻ മുന്നോട്ടു വരില്ല
9
അർഹതപ്പെട്ടത് അവകാശങ്ങൾ ലഭിക്കാതെ ‘
മരുന്ന് വാങ്ങാൻ പണമില്ലാതെ ഇതിനോടകം പലരും മരണപ്പെട്ടു.
ഇതും ഒരു ഭരണകൂടത്തിൻ്റെ ദുരവസ്ഥ തന്നെയാണ്
10
എൽപിഎസ് പദ്ധതി പ്രകാരം ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കുന്ന
100000 രൂപക്ക് വെറും 450 മാത്രമാണ് പലിശ ലഭിക്കുന്നത് ഇത് ബാങ്ക് നിക്ഷേപത്തേക്കാൾ വളരെ കുറവാണ്
11
മന്ത്രിമാർക്കും
MLA മാർക്കും
ജഡ്ജിമാർക്കും
സിനിമാകാർക്കും പത്രകാർക്കും
രണ്ടരകൊല്ലം മാത്രം ജോലി ചെയ്യിപ്പിക്കുന്ന പെഴ്സണൽ സ്റ്റാഫിനും ets സ്റ്റാറ്റ്യുറ്ററി പെൻഷൻ കൊടുക്കുന്നു…
12
സർവ്വീസ്കാല ജീവിതം മുഴുവൻ പൊതുജനത്തിന് സേവനം നൽകുന്ന ജീവനക്കാർ ശംബളത്തിൻ്റെ 10% സർക്കാർ സംവിധാനത്തിൻ്റെ പേരിൽ നിർബന്ധമായി പിടിച്ചവർ..
അവർ റിട്ടയർ ആയാൽ നക്കാപ്പിച്ച 600 ഉം 700 ഉം രൂപ മാത്രം കോടികൾ എന്ന പേരിൽ നൽകി കൊണ്ട്
NPS ജിവനക്കാരെ പിച്ചചട്ടി എടുപ്പിക്കുന്നു.ഇതാണ് KMOPS സംസ്ഥാന കമ്മറ്റിപറയുന്നത്.ഇതൊക്കെ വിവിധസർവീസ് പെൻഷൻ സംഘടനകളും ഗൗരവത്തോടെ കാണുന്നു പ്രക്ഷോഭം നടത്തുന്നു. ഫലം കാത്തിരിക്കുന്നു.ജോയിൻ്റ് കൗൺസിലും പെൻഷനേഴ്സ് കൗൺസിൻ നേതാക്കളും നിരന്തരം സമരമുഖത്താണ്.
ശക്തികുളങ്ങര ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഘോഷയാത്രയും മറ്റും നടത്തപ്പെടുന്നതിനാല്‍ ദേശീയപാതയില്‍ വാഹനഗതാഗതം മന്ദഗതിയില്‍ ആകാന്‍ ഇടയുള്ളതിനാല്‍ 2025…
കൊച്ചി: തൃക്കാക്കര ഭാരതം മാതാ കോളേജിലെ ഇന്റഗ്രേറ്റഡ് എംഎസ്സി കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് ഡിപ്പാർട്ട്മെന്റിന്റെനേതൃത്വത്തിൽ…
എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി പാലക്കാട്ട് ആരംഭിക്കാന്‍ പോകുന്ന മദ്യനിര്‍മാണ ഫാക്ടറി നിലംതൊടാന്‍ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍…
സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ ക്യാമ്പയ്നു ഫെബ്രുവരി 12 ന് ആലുവയിൽ തുടക്കം. ജീവിതാന്ത്യത്തിൽ ഐ.സി.യുവിലും വെൻ്റിലേറ്ററിലും പ്രവേശിപ്പിച്ച് ശരീരമാസകലം…
തിരുവനന്തപുരം : സൗഹൃദങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും ആശയങ്ങള്‍ കൈമാറുന്നതിനും പരസ്പരം പ്രചോദിപ്പിക്കുന്നതിനുമുള്ള അവസരമാണ് കലോത്സവങ്ങളെന്ന് മന്ത്രി വി. ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. സാങ്കേതിക…
വൈക്കം:വൈക്കം മഹാദേവ ക്ഷേത്രത്തിന് കിഴക്കു വശത്തുള്ള നീലകണ്ഠ ഹാളിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഏകദേശം 5 ലക്ഷം…