തിരുവനന്തപുരം: ആർ എസ് എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി തൃശൂരിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ കൂടികാഴ്ച നടത്തിയെന്ന് എഡിജിപി എം ആർ അജിത്ത് കുമാർ സമ്മതിച്ചു. 2023മെയ് 22നായിരുന്നു കൂടി കാഴ്ച. സ്വകാര്യ സന്ദർശനമായിരുന്നു എന്നാണ് അജിത്ത് കുമാറിൻ്റെ വിശദീകരണം.ആർ എസ് എസ് നേതാവായ ജയകുമാറിൻ്റെ വാഹനത്തിലായിരുന്നു ഈ യാത്രയും സന്ദർശനവും. ഇതുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് അജിത്ത് കുമാർ വിശദീകരണം നൽകിയിട്ടുണ്ട്.
സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കൂടി കാഴ്ച വിവാദം അന്വേഷിക്കും.
എഡിജിപി എം.ആർ. അജിത് കുമാർ സഹപാഠിയാണെന്നു സ്ഥിരീകരിച്ച് ആർഎസ്എസ് പ്രചാരക് ജയകുമാർ. ‘‘അജിത് കുമാർ ഇതിനോടകം എല്ലാം പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞതെല്ലാം ശരിയാണ്
അജിത് കുമാർ പറഞ്ഞതിനോട് എതിരഭിപ്രായമില്ല. മാധ്യമങ്ങളോട് അജിത് കുമാർ സംസാരിക്കുമായിരിക്കും. എനിക്ക് മാധ്യമങ്ങളോട് സംസാരിക്കാൻ കഴിയില്ല, പരിതിമികളുണ്ട്’’ – ജയകുമാർ പറഞ്ഞു.
വീട്ടിൽ അതിക്രമിച്ച് കടന്ന് ഗൃഹനാഥനെ കൊടുവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ ചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. അയിരൂർ, ഇടവ താഹ…
'' ഉപചാരപൂർവ്വം ഗുണ്ട ജയൻ "എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "യുണൈറ്റഡ് കിംഗ്ഡം ഓഫ്…
തളിപ്പറമ്പ:" ജീവിതത്തെ മുറുകെപ്പിടിക്കൂ, ലഹരിയെ അകറ്റി നിർത്തു" എന്ന മുദ്രാവാക്യമുയർത്തി പാപ്പിനിശ്ശേരി എം വി ആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ്…
തളിപ്പറമ്പ:ആൾ കേരള പെയിൻ്റേഴ്സ് ആൻറ് പോളിഷേഴ്സ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ കാമ്പയിൻ തളിപ്പറമ്പിൽ സംഘടിപ്പിച്ചു .ഫോക് ലോറിസ്റ്റ്…
മുഖത്തല: ത്രിക്കോവിൽവട്ടം ടെമ്പിൾ നഗറിൽ ഫാത്തിമ മൻസിൽ അസനാരു കുഞ്ഞ് (78)നിര്യാതനായി. ഭാര്യ ജമീലബീവി(റിട്ട. ഹെൽത്ത് സർവീസ് ) മക്കൾ…
കൊല്ലം: കൊല്ലം നഗരത്തിലെ മോഷണ പരമ്പരയില്‍ പ്രതികള്‍ പോലീസ് പിടിയിലായി. മയ്യനാട് ധവളക്കുഴി സുനാമി ഫ്‌ലാറ്റ് നമ്പര്‍-18ല്‍ ലാലു (30),…