Categories: New Delhi

ഓണാവധി, മലയാളികൾക്ക് ഇരുട്ടടിയായി സ്വകാര്യ ബസുകളുടെ കൊള്ളയടി

തിരുവനന്തപുരം. ഓണാവധിക്ക് കേരളത്തിൽ എത്താൻ ഒരുങ്ങുന്ന ബംഗളൂരു മലയാളികൾക്ക് ഇരുട്ടടിയായി സ്വകാര്യ ബസുകളുടെ കൊള്ള. ഓണത്തോടടുത്ത ദിവസങ്ങളിൽ ഇരട്ടിയിൽ കൂടുതലാണ് ടിക്കറ്റ് നിരക്കിലെ വർധന. ട്രെയിനുകളിൽ റിസർവേഷൻ ലഭിക്കാത്തതോടെ വലിയ തുക മുടക്കി ഓണം ആഘോഷിക്കാൻ എത്തേണ്ട അവസ്ഥയിലാണ് ബംഗളൂരു മലയാളികൾ

പതിവ് തെറ്റിക്കാതെ ഉത്സവ സീസണിലെ സ്വകാര്യ ബസുകളിലെ പരസ്യ കൊള്ള തുടരുകയാണ്‌. ഓൺലൈനിലെ ടിക്കറ്റ് നിരക്ക് മാത്രം പരിശോധിച്ചാൽ അത് വ്യക്തമാകും. ഈ മാസം പത്ത് വരെ ബംഗളൂരു – എറണാകുളം റൂട്ടിൽ ടിക്കറ്റ് നിരക്ക് 700 മുതൽ 1500 വരെയാണ്, എന്നാൽ 10ന് ശേഷം അത് 2500 മുതൽ 4500 രൂപ വരെയായി വർധിക്കും. ബംഗളൂരു – തിരുവനന്തപുരം റൂട്ടിൽ നിലവിൽ 1500 മുതൽ 2000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. ഈ മാസം 10ന് ശേഷം 4000 മുതൽ 5000 രൂപ വരെയാണ് നിരക്ക്. കോഴിക്കോട്ടേക്കും, കണ്ണൂരേക്കും സമാനമാണ് സാഹചര്യം. ഓണത്തോടടുത്ത ദിവസങ്ങളിൽ ഇരട്ടിയിൽ കൂടുതലാണ് നിരക്ക് വർധന

കേരളത്തിലേക്കും, തിരിച്ച് ബംഗളൂരുവിലേക്കുമായി കേരള ആർ ടി സി 58 സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പത്താം തീയതി കഴിഞ്ഞുള്ള ടിക്കറ്റുകൾ ഭൂരിഭാഗവും ഇതിനകം വിറ്റഴിഞ്ഞു.

News Desk

Recent Posts

“കളമശ്ശേരി പോളീ ടെക്നിക്കിൽ കഞ്ചാവ് എത്തിച്ച പൂർവ്വ വിദ്യാർത്ഥി പിടിയിൽ”

കൊച്ചി: കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ പൂർവ്വ വിദ്യാർത്ഥി പിടിയില്‍.ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച…

5 hours ago

“ആശാ വർക്കർമാരുടെ സമരം അനാവശ്യം: ഇ പി ജയരാജൻ”

തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരം അനാവശ്യമെന്ന് സി.പി.ഐ എം നേതാവ് ഇ.പി ജയരാജൻ. സമരം ചില ദുഷ്ട ബുദ്ധികളുടെ തലയിലുദിച്ചത്.…

5 hours ago

“അമൃതസർ സുവർണ്ണ ക്ഷേത്രത്തിൽ ഭക്തർക്ക് നേരെ ആക്രമം”

അമൃതസര്‍: പഞ്ചാബിലെ അമൃതസർ സുവർണ്ണ ക്ഷേത്രത്തിൽ ഭക്തർക്ക് നേരെ ആക്രമണം. ഒരാൾ ഇരുമ്പ് പൈപ്പ് കൊണ്ട് ആളുകളെ ആക്രമിച്ചു. ആക്രമണത്തിൽ…

11 hours ago

“കഴിഞ്ഞ എട്ട് ദിവസങ്ങൾക്കിടെ പരിശോധിച്ചത് 33709 വാഹനങ്ങള്‍, പിടികൂടിയത് രണ്ട് കോടിയോളം വിലവരുന്ന മയക്കുമരുന്ന്”

തിരുവനന്തപുരം: മയക്കുമരുന്നിനെതിരെ പഴുതടച്ച പ്രതിരോധവുമായി എക്‌സൈസ് സേന. കഴിഞ്ഞ എട്ട് ദിവസങ്ങള്‍ക്കിടെ 3568 റെയ്ഡുകള്‍ നടത്തുകയും, 33709 വാഹന പരിശോധനയില്‍…

11 hours ago

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാനുള്ള തീരുമാനം നടപ്പിലാക്കണം” — ജോയിന്റ് കൗൺസിൽ

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാനുള്ള തീരുമാനം നടപ്പിലാക്കണം" -- ജോയിന്റ് കൗൺസിൽ   തിരുവനന്തപുരം : പങ്കാളിത്ത പെൻഷൻ പദ്ധതി…

23 hours ago

“തിരുവനന്തപുരം സ്വദേശി സജൂ ജെ എസ് മികച്ച ക്ഷീര കർഷകൻ”

സംസ്ഥാന ക്ഷീര സഹകാരി പുരസ്കാരം തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി സജു ജെ എസ് ഏറ്റു വാങ്ങി. ഒരു ലക്ഷം രൂപയാണ്…

23 hours ago