യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പോലീസിന്റെ പിടിയിലായി. മങ്ങാട്, ജിഞ്ചു വിലാസത്തിൽ തങ്കച്ചൻ മകൻ റോയ് എന്ന ലിഞ്ചു (34) ആണ് കിളികൊല്ലൂർ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 25 ന് വൈകുന്നേരം ചാത്തിനാംകുളം അംബേദ്കർ കോളനിക്ക് സമീപം വെച്ച് ചാത്തിനാംകുളം സ്വദേശിയായ രാഹുൽ ഓടിച്ച് വന്ന മോട്ടോർ സൈക്കിൾ ലിഞ്ചുവിന്റെ ശരീരത്തേക്ക് ചെളി തെറിപ്പിച്ചിരുന്നു. തുടർന്ന് രാഹുൽ ലിഞ്ചുവിനോട് ക്ഷമ ചോദിച്ചെങ്കിലും പ്രതി ഇയാളെ ചീത്ത വിളിക്കുകയും കൈയിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. ആക്രമണത്തിൽ രാഹുലിന്റെ മുതുകിലും കൈയ്യിലും മുറിവൽക്കുകയും കൈപ്പത്തിയിലൈ അസ്ഥിക്ക് പൊട്ടൽ സംഭവിക്കുകയും ചെയ്യ്തു. കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ രാഹുൽ നൽകിയ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യ്ത ശേഷം പ്രതിയായ ലിഞ്ചുവിനെ പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുള്ളയാളുമാണ്. കിളികൊല്ലൂർ ഇൻസ്‌പെക്ടർ ഗിരീഷിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ശ്രീജിത്ത്, സത്യരാജൻ, ലാലു, സിപിഒ മാരായ ഗോപൻ, സാജ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മലപ്പുറം: അരീക്കോട് നടുക്കുന്ന ക്രൂരത. മാനസിക വെല്ലുവിളി നേരിടുന്ന യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന് പരാതി. ചൂഷണം ചെയ്തത് നാട്ടുകാരും…
തിരുവനന്തപുരം: ഇന്ന് രാവിലെ മാധ്യമങ്ങളെ കാണുമെന്നും കാര്യങ്ങൾ പറയുമെന്നും അദ്ദേഹത്തിൻ്റെ FB യിൽ കുറിച്ചു. യു.ഡി എഫ് മായി സഹകരിക്കുമെന്ന്…
കൊല്ലം : അയൽവാസിയായ ജോൺസൺ ഉൾപ്പെടെയുള്ളവരുമായാണ് തര്‍ക്കം ഉണ്ടായത്. ഇതിനിടയിലാണ് മനോജ് കുത്തിയത്. ജോൺസൺ, സഹോദരൻ റാഫി, മനോജ് എന്നിവരുമായിട്ടായിരുന്നു ഫിലിപ്പ്…
മൈനാഗപ്പള്ളി:ആധുനിക കാലത്തെ തത്വശാസ്ത്രത്തിന്റെ ശക്തനായ വക്താവും ഇന്ത്യയുടെ ആത്മീയ ഗുരുവുമായിരുന്ന സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 ദേശീയ യുവജന…
കൊല്ലം : കേരള ലോട്ടറിയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എ.ഐ ടി യു സി സംസ്ഥാന വൈസ്…
സിപിഐ എം സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു. സൈനുൽ ആബിദാണ് ലോഗോ തയ്യാറാക്കിയത്. 2025 മാർച്ച് 06 മുതൽ…