പഞ്ചാബിലെ കർഷകർ ഡൽഹിയിലേക്ക് ഇന്ന് കാൽനട മാർച്ചു നടത്തും
അമൃത്സര്‍: ഡൽഹിയിലേക്ക് ഇന്ന് കാൽനട മാർച്ചുമായി കർഷകർ. പഞ്ചാബിലെ ശംഭു അതിർത്തിയിൽ നിന്നും ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കർഷകരുടെ ഡൽഹിയിലേക്കുള്ള മാർച്ച്. മിനിമം താങ്ങുവില ഏർപ്പെടുത്തുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തിയാണ് പ്രതിഷേധ മാർച്ച്. ഡൽഹിയിലേക്കുള്ള കർഷകരുടെ മാർച്ചിന് ഹരിയാന സർക്കാർ അനുമതി നൽകിയിട്ടില്ല. കർഷക റാലി മുൻനിർത്തി ഹാരിയാന അംബാലയിൽ ബിഎൻഎസ് 163പ്രഖ്യാപിച്ചു. പഞ്ചാബ് ഹരിയാന അതിർത്തിയിൽ ബാരിക്കേഡ് സ്ഥാപിക്കുകയും അർദ്ധ സൈനിക വിഭാഗത്തെ വിന്യസിക്കുകയും ചെയ്തു. പിന്മാറാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധ മാർച്ചുമായി മുന്നോട്ടുപോകുമെന്ന് കർഷക സംഘടനകൾ അറിയിച്ചു
തിരുവനന്തപുരം: സർക്കാർ സ്വകാര്യവൽക്കരണ നയങ്ങളിലേക്ക്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്കൾ പുട്ടേണ്ടിവരും.സര്‍ക്കാര്‍ ഓഫീസുകളിലെ ശുചീകരണം പുറംകരാര്‍ നല്‍കും; തസ്തികകള്‍ ഇല്ലാതാകും, ശുപാര്‍ശ അംഗീകരിച്ച്…
കൊച്ചി:സംസ്ഥാന സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. അനധികൃത ഫ്ലെക്സ് ബോര്‍ഡുകള്‍ നീക്കുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. എത്ര ബോര്‍ഡുകള്‍…
ഇന്നലെ ഉച്ചയ്ക്ക്( ബുധൻ)ചേർത്തല അരീപ്പറമ്പ് ഹൈസ്കുളിൽ നിന്നും കാണാതായ കുട്ടിയെ ഓച്ചിറയിൽ നിന്നും കണ്ടെത്തിയതായ് പോലീസ് അറിയിച്ചു.
തിരുവനന്തപുരം: സീനിയർ അഭിഭാഷകർക്ക് പെൻഷൻ ഏർപ്പെടുത്തുന്നതിനെപ്പറ്റി റിപ്പോർട്ട് സമർപ്പിക്കുവാൻ ബാർ കൗൺസിലിന് കീഴിലുള്ള കേരള അഡ്വക്കേറ്റ്സ് വെൽഫെയർ ഫണ്ട് ട്രസ്റ്റി…
കൊല്ലം:ഓൺലൈൻ തട്ടിപ്പിലൂടെ കൊല്ലം ചവറ സ്വദേശിയിൽ നിന്നും 43 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. കോഴിക്കോട് ജില്ലയിൽ…
ചേർത്തല : ഈ ഫോട്ടോയിൽ കാണുന്ന സൂര്യ (15 വയസ്സ്) എന്ന കുട്ടി ഇന്ന് (11/12/2024)ഉച്ചയ്ക്ക് 1.30 ന് ശേഷം…